മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

General

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശ്ശൂർ, ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയിൽ മഴ തുടരും. കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീൻപിടുത്തം തുടരാം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായും വിവിധ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകുന്നു. മഴയോടൊപ്പം ഇടിമിന്നൽ കാറ്റ് എന്നിവയെയും സൂക്ഷിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *