ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി

General

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വീഴ്ച്ചയിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ നടപടി. ഗീന കുമാരിയെ സ്ഥാനത്തു നിന്നും നീക്കി. ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നുമാണ് നീക്കിയത്. അഡി.ഗവ.പ്ലീഡർ എ.ആർ ഷാജിക്ക് പകരം ചുമതല നൽകി. മറ്റൊരു നിയമനം നടക്കുന്നതുവരെ താൽക്കാലിക ചുമതല. പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് പ്രോസിക്യൂട്ടർ ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്.

പ്രോസിക്യൂട്ടറായ ഗീനകുമാരി പൊലീസ് റിപ്പോർട്ട് അട്ടിമറിച്ചെന്ന സിറ്റിപോലീസ് കമ്മീഷ്ണറുടെ റിപ്പോർട്ട് പരിഗണിച്ച് പ്രോസിക്യൂട്ടർ ഗീന കുമാരിയെ മാറ്റിയിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ.സന്തോഷ്‌ കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച ഒമ്പതാംപ്രതിക്ക് ജാമ്യം കിട്ടയതുൾപ്പെടെയുള്ള ഫയലുകൾ പരിശോധിച്ച ശേഷമാണ് സർക്കാരിന്റെ നിർണായക നീക്കം.

കേസിൽ കക്ഷിചേരുന്ന സർക്കർ അടുത്ത ദിവസം ജാമ്യത്തെ എതിർത്ത് ഹർജി നൽകും. ഇഡി ഉദ്യോദസ്ഥരെ അക്രമിച്ച കേസ് ഗൌരവമുള്ളതാണെന്നും ഉന്നതഗൂഢാലോചന അടക്കം അന്വേഷിക്കണമെന്നുമാണ് സർക്കാർ നിലപാട്. മുൻ സർക്കാരിന്റെ കാലത്ത് നിയമിതയായ പ്രോസിക്യൂട്ടർ ഗീന കുമാരി വലിയ വീഴ്ചയ്ക്ക് കാരണക്കാരിയായി എന്നാണ് സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *