‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം: ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ല’; വിമർശിച്ച് കോൺ​ഗ്രസ്

General

വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിലും അയോധ്യാ രാമക്ഷേത്ര സംഭവനാകൊള്ളയിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇത്രയും ദിവസം ഒന്നും മിണ്ടിയില്ലെന്നും ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്നും ഖർഗെ പറഞ്ഞു. അതിനിടെ ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടി രാഹുൽ ഗാന്ധി അപലപിച്ചു.

പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ 2 ആവശ്യം ഉന്നയിച്ചുവെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. പോലീസ് നടപടിയയിൽ അമിത് ഷായുടെ പ്രസ്താവന വേണമെന്ന് ആവശ്യപ്പെട്ടു. ഇത്രെയും ദിവസും ഒന്നും മിണ്ടിയില്ല. ചർച്ച അവർ ആഗ്രഹിക്കുന്നില്ല. മറ്റൊരു വിഷയം അയോധ്യ സംഭാവന കൊള്ളയിൽ ചർച്ച വേണമെന്നതായിരുന്നു. മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ‌ ഒന്നിനോടും കേന്ദ്ര സർക്കാർ പ്രതികരിച്ചില്ല.

ആരാണ് വിദ്യാർഥിയ്ക്ക് നേരെ അതിക്രമം നടത്താൻ ഉത്തരവ് നൽകിയത് എന്ന് അമിത് ഷാ പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അമിത് ഷായാണ് നൽകിയത് എങ്കിൽ ഉത്തരവാദി അമിത് ഷായാണ്. ‌ചോദ്യം അമിത് ഷായുടെ പ്രസ്താവനയെ കുറിച്ചല്ല.വിദ്യാർഥികൾക്ക് എതിരായ നടപടിക്ക് ഉത്തരവിട്ടത് ആര് എന്നതാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്. അയോധ്യ കൊള്ളയിൽ പ്രധാനമന്ത്രി മാപ്പ് പറയണം.

Leave a Reply

Your email address will not be published. Required fields are marked *