നിതിൻ രാജിന്റെ ആത്മഹത്യ, ഒന്നാം പ്രതി എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് ജാമ്യം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ഗൗരവമേറിയ […]

Continue Reading

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ പ്രതി ചേർത്തു. ഡെപ്യൂട്ടി മേയർ ആശാനാഥിന് എതിരെയും കേസ്. ഇരുവർക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ പൊലീസ് അക്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. ടി പി സെൻ കുമാർ, ആർ ശ്രീലേഖ, […]

Continue Reading

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില റെഡ് അലര്‍ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട്. പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഇന്ന് പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. സൂര്യാഘാതം, സൂര്യാതപം നീര്‍ജലീകരണം എന്നിവ […]

Continue Reading

ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 ഓൾഔട്ടായി. സെഞ്ച്വറി നേടിയ മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശിൽപി. 208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ സ്കോർ ബോർഡിൽ 11 റൺസെത്തിയപ്പോഴേക്കും ടോപ് ത്രീ ഡ്രെസിങ് റൂമിൽ തിരിച്ചെത്തി. ഉടനടി മറ്റൊരു വിക്കറ്റ് വീഴാതെ കാത്തെങ്കിലും തിലക് വർമയുടെയും സൂര്യകുമാർ യാദവിന്റെയും മെല്ലാപ്പോക്ക് പോക്ക് മുംബൈക്ക് തിരിച്ചടിയായി. ഒടുവിൽ […]

Continue Reading

കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; മരിച്ചത് എള്ളുവിള സ്വദേശി രാഹുല്‍

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുല്‍ ആണ് മരിച്ചത്. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മരിച്ച രാഹുലുമായി ഒന്നിലധികംപേര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാത്രി 10.45 ഓടെയാണ് സംഭവം. അതിനു ശേഷം താക്കോല്‍ കൊണ്ട് കുത്തിയാണ് രാഹുലിനെ പരുക്കേല്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Continue Reading

കിടപ്പുമുറിയിൽ ഇന്നും പാമ്പ്; 8 വയസുകാരൻ മരിച്ച വീട് പാമ്പുകളുടെ താവളം?; നാലാമത്തെ പാമ്പിനെ തല്ലിക്കൊന്നു

തൃശൂരിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച കോടാലിയിലെ വീട് പാമ്പുകളുടെ താവളം?. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. നാലാമത്തെ പാമ്പിനെയാണ് കുട്ടിയുടെ മരണശേഷം വീടിനുള്ളിൽ നിന്നും പരിസരത്തു നിന്നും കണ്ടെത്തുന്നത്. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും കണ്ടെത്തിയത്. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 19 നാണ് സഹോദരങ്ങളായ അനോഷിനും ആന്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കടിയില്‍ ഉണ്ടായിരുന്ന […]

Continue Reading

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത ചൂടും, ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ […]

Continue Reading

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി; പാലക്കാട് 10 വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല, പി കെ കുഞ്ഞാലിക്കുട്ടി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളജിലെത്തി സന്ദർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. അപകടത്തിന്റെ കാരണം എന്താണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച പാടില്ല. വെടിക്കെട്ടുകൾ കരുതലോടെ നടത്താൻ വേണ്ട നടപടികൾ വേണമെന്ന് എല്ലാകാലത്തും ആവശ്യപെട്ടിട്ടുള്ളതാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് നടന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആചാരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് വേണ്ടെന്ന് പറയാൻ താൻ ആളല്ല. പക്ഷെ ഒരിക്കലും സുരക്ഷയുടെ കാര്യത്തിൽ വിട്ട് വീഴ്ച ചെയ്‌ത്‌ […]

Continue Reading

വാൽപ്പാറ അപകടം; ട്രാവലർ ഡ്രൈവറെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

വാൽപ്പാറ വാഹനാപകടത്തിൽ പരുക്കേറ്റ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിനെ കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് മാറ്റും. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്ന ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുന്നത്. ഫായിസുമായി ആംബുലൻസ് കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ടു. കോട്ടക്കൽ ചൂനൂർ സ്വദേശിയായ ഫായിസിനെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പെരിന്തൽമണ്ണയിലെക്ക്‌ മാറ്റുന്നത്. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂളിലെ ഡ്രൈവർ നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നൗഷാദിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. […]

Continue Reading