വാൽപ്പാറ അപകടം; ചികിത്സയിലുണ്ടായിരുന്ന ബസ് ഡ്രൈവർ നൗഷാദ് മരിച്ചു

വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. അതേസമയം, നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി മാറ്റാനുള്ള അനുമതി നൽകിയില്ലെന്നും കുടുംബം വ്യക്തമാക്കി. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്. ശസ്ത്രക്രിയ വൈകിയെന്നും, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ […]

Continue Reading

അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്​മോർട്ടം കഴിഞ്ഞു, നാലുപേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരം

തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇതിൽ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കലക്ടർ ശിഖസുരേന്ദ്രൻ പറഞ്ഞു. അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി. ‘അഞ്ചുപേർ ക്രിട്ടിക്കലാണ്. ഇവരിൽ […]

Continue Reading

കേരളം വിറങ്ങലിച്ച പുറ്റിങ്ങൽ; പത്താം വർഷം വീണ്ടുമൊരു ദുരന്തം

കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായ പരവൂർ പുറ്റിങ്ങൽ സ്ഫോടനത്തിന് 10 വർഷം പൂർത്തിയായിട്ടും എവിടെയുമെത്താതെ കേസ്. ഈ മാസം 10നാണ് പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് 10 വർഷം തികഞ്ഞത്. സ്വർണ കപ്പും കാഷ് അവാർഡും കിട്ടാൻ ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് നടത്തിയ മത്സര കമ്പത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് 110 പേരാണ്. 656 പേർക്ക് പരിക്കേറ്റു. 358 വീടുകൾക്ക് നാശം സംഭവിച്ചു. 2.58 കോടി രൂപയുടെ നഷ്‌ടം കൂടാതെ കെ.എസ്.ഇ.ബിക്ക് 88,000 […]

Continue Reading

ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് ലീഗ്

മനാമ: അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും സമുദ്രഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെയും ശക്തമായി അപലപിച്ച് അറബ് ലീഗ്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗത്തിലാണ് ഇറാനെതിരെ കർശന നിലപാട് സ്വീകരിച്ച പ്രമേയം പാസാക്കിയത്. കഴിഞ്ഞ 40 ദിവസമായി ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ അറബ് രാജ്യങ്ങളിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയതായി ഡോ. അബ്ദുല്ലത്തീഫ് […]

Continue Reading

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും

കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ദേശീയ SC/ST കമ്മീഷന് മുന്നിൽ ഡി.ജി.പി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായി. രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും നിലപാട്. നാളെയാണ് ഡൽഹിയിൽ ഡിജിപി ഹാജരാകുന്നത്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പൊലീസ് അറിയിക്കും. പെണ‍്‍കുട്ടി കേരളത്തിലുണ്ട്. പൊലീസ് നിരീക്ഷണം തുടരുന്നു. പൊലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം […]

Continue Reading

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് […]

Continue Reading

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്; കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി

കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർഥിനിയാണ് ഐശ്വര്യ. ദിവസങ്ങൾ നീണ്ട് വിദഗ്ധ അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. എൻജിനിൽ നിന്ന് എട്ടാമത്തെ […]

Continue Reading

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്‌ക എന്ന ഇറാനിയൻ കപ്പൽയു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്. കപ്പൽ പിടിച്ചെടുത്ത അമേരിക്കയുടെ നടപടി കടൽക്കൊള്ളയെന്ന് ഇറാൻ സൈന്യം. കപ്പൽ ആക്രമണത്തിനെതിരെ ഉടനടി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ചയിൽ അനിശ്ചിതത്വം തുടരുകയാണ്. യു എസ് നാവിക സേനയുടെ മുന്നറിയിപ്പ് കപ്പൽ അവഗണിച്ചെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്നും ഇറാനിലേക്ക് വരികയായിരുന്നു കപ്പലിന് നേരെയാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത. കേന്ദ്രീകരിച്ച് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും, കോട്ടയം ജില്ലയിൽ 38 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ […]

Continue Reading

മുഖ്യമന്ത്രി ചര്‍ച്ച; ‘ ആ ചര്‍ച്ചയ്ക്ക് എനിക്ക് താത്പര്യമില്ല’; കെ സി വേണുഗോപാല്‍

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ തനിക്ക് താത്പര്യമില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കെ സി വേണുഗോപാലിനെ ഇന്ന് വെള്ളാപ്പള്ളി നടേശന്‍ പുകഴ്ത്തി സംസാരിച്ചിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും മികച്ച ഭൂരിപക്ഷത്തോടെ ഡിഎംകെ-കോണ്‍ഗ്രസ് മുന്നണിസഖ്യം വിജയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അനുകൂലമായ തരംഗം സഖ്യത്തിനുണ്ട്. നരേന്ദ്ര മോദി വനിതകളെ തെറ്റിദ്ധരിപ്പിക്കാനുള്ള […]

Continue Reading