ദേവസ്വം ബോർഡിന് തിരിച്ചടി; ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വർണ്ണപാളി തിരിച്ച് എത്തിക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. ഇടക്കാല ഉത്തരവിലാണ് നിർദേശം. അനുമതിയില്ലാതെ കൊണ്ടുപോയ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണപ്പാളികളാണ് തിരികെയെത്തിക്കേണ്ടത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും. ഉത്തരവില്‍ നിയമ […]

Continue Reading

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ മറുപടി നൽകാതെ കേന്ദ്രം. തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയത് കോടതി ഓർമ്മിപ്പിച്ചു. അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. മഴക്കെടുതി ബാധിച്ച പഞ്ചാബ് ,ഹിമാചല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം […]

Continue Reading

‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത്അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര […]

Continue Reading

മുഖംമൂടി ധരിച്ച് രാത്രി യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവിനെ പിടികൂടി

ബത്തേരി: മുഖംമൂടി ധരിച്ച് രാത്രി യുവതിയുടെ കഴുത്തിലെ സ്വർണ്ണമാല തട്ടിപ്പറിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി. കുപ്പാടി, വെള്ളായിക്കുഴി ഉന്നതി, ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 29.08.2025 തീയതി രാത്രിയോടെ കുപ്പാടിയിലെ ഗേൾസ് ഹോസ്റ്റലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് മടക്കിമല സ്വദേശിനിയുടെ അര പവൻ സ്വർണമാല തട്ടിപറിച്ചത്‌. മുഖംമൂടി ധരിച്ചെത്തി മാല തട്ടിപ്പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ പരാതിക്കാരിയെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു

Continue Reading

പുൽപ്പള്ളിയിൽ മദ്യവും തോട്ടയുംപിടികൂടിയ സംഭവം: തങ്കച്ചൻ(അഗസ്റ്റിൻ)നിരപരാധിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്. അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്, കാനാട്ടുമലയിൽ തങ്കച്ചൻ(അഗസ്റ്റിൻ) നിരപരാധിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാഷ്ട്രീയ ഭിന്നതയും, വ്യക്തിവിരോധവും മൂലം ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഗസ്റ്റിനെ കേസിൽ കുടുക്കാൻ ശ്രമം നടന്നത്. പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും നിർത്തിയിട്ട കാറിനടിയിൽ കൊണ്ടു വയ്ക്കുകയായിരുന്നു. അഗസ്റ്റിനെ കുടുക്കാൻ കർണാടക ഭാഗത്ത് പോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദ് […]

Continue Reading

ശ്രീനാരായണഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷി ച്ചു

കേണിച്ചിറ:ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവസേവാശ്രമത്തിൽശ്രീനാരായണ ഗുരുവിന്റെ 171–ാമത്‌ ജയന്തി വിപുലമായി ആഘോഷിച്ചു. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ജില്ലാതല ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.ജിഡിപിഎസ്ജില്ലാ പ്രസിഡണ്ട് കെ. ആർ ജയരാജ്‌ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ അധ്യക്ഷത വഹിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് […]

Continue Reading

ഗുരുദർശനങ്ങൾവർഗീയതക്കും വെറുപ്പിനുമെതിരെയുള്ള മഹാസന്ദേശങ്ങൾ: ജുനൈദ് കൈപ്പാണി

പുൽപ്പള്ളി: സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുക്കുവാൻ സമൂഹം തെയ്യാറാവണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. 135 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിൽ ഗുരുപുഷ്പാഞ്ജലി നടത്തികൊണ്ട് ഗുരുദർശനത്തിന്റെ പ്രസക്തിയും ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറയിട്ടു. വെറുപ്പിനെതിരെയും വർഗ്ഗീയതയ്‌ക്കെതിരെയും മനുഷ്യത്വത്തിനു വേണ്ടിയും ഗുരു മുന്നോട്ടുവച്ച ദർശനങ്ങൾ പ്രയോഗവൽക്കരിക്കാൻ […]

Continue Reading

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാര്‍ക്ക് സസ്പന്‍ഡ് ചെയ്തു. ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ നുഹ്മാന്‍, സിപിഒ മാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. റേഞ്ച് ഡിഐജി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടിയെടുത്തിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി […]

Continue Reading

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ജാമ്യം തേടി ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ജാമ്യം തേടി ആക്ടിവിസ്റ്റ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചു. 2020 കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഷര്‍ജീല്‍ ഇമാം സുപ്രീം കോടതിയെ സമീപിച്ചത്. ഡല്‍ഹി കലാപക്കേസില്‍ 2022 നും 2024 നും ഇടയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് സെപ്തംബര്‍ […]

Continue Reading

‘സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടത്; ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരും’; വിഡി സതീശന്‍

തൃശൂര്‍ കുന്നംകുളം സ്റ്റേഷന്‍ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. സസ്‌പെന്‍ഷന്‍ രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതെന്നും ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ല. ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതായിരുന്നു – അദ്ദേഹം […]

Continue Reading