പുൽപ്പള്ളി: സാമൂഹിക സമത്വത്തിനും സൗഹാർദത്തിനും വേണ്ടിയുള്ള ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുക്കുവാൻ സമൂഹം തെയ്യാറാവണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. 135 നമ്പർ സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിൽ നടന്ന ഗുരുജയന്തി ആഘോഷത്തിൽ ഗുരുപുഷ്പാഞ്ജലി നടത്തികൊണ്ട് ഗുരുദർശനത്തിന്റെ പ്രസക്തിയും ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറയിട്ടു. വെറുപ്പിനെതിരെയും വർഗ്ഗീയതയ്‌ക്കെതിരെയും മനുഷ്യത്വത്തിനു വേണ്ടിയും ഗുരു മുന്നോട്ടുവച്ച ദർശനങ്ങൾ പ്രയോഗവൽക്കരിക്കാൻ യുവജനസമൂഹം മുന്നോട്ട് വരണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. ശാഖ പ്രസിഡന്റ് പിഎൻ ശിവൻ അധ്യക്ഷത വഹിച്ചു.