പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് നാളെ തുടക്കം

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യ ദിനം മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും. സമകാലീന രാഷ്ട്രീയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും. സർക്കാരിൻറെ വികസന നേട്ടങ്ങൾ സഭയിൽ ഭരണപക്ഷം ഉയർത്തിക്കാട്ടും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. ആദ്യദിനം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ […]

Continue Reading

അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം; ആക്കുളത്തെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂളിലെത്തി ​കുളിച്ചിരുന്നു. രോ​ഗം സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ സ്വിമ്മിങ് പൂൾ ആരോ​ഗ്യ വകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാംപിൾ ആരോ​ഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 […]

Continue Reading

സാൾട്ട്, ബട്‍ലർ ‘തല്ലുമാല’, ടി20യില്‍ 300 അടിച്ച് ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ മാജിക്ക്! റെക്കോര്‍ഡുകളുടെ പെരുമഴ

മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. ടി20യില്‍ 300 സ്‌കോര്‍ അടിച്ചുകൂട്ടുന്ന മൂന്നാമത്തെ രാജ്യമായി ഇംഗ്ലണ്ട് മാറി. ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള ഒരു രാജ്യം ആദ്യമായി ടി20യില്‍ 300 കടന്നു എന്ന പ്രത്യേകതയും ടീം ടോട്ടലിനുണ്ട്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അടിച്ചെടുത്തത് 304 റണ്‍സ്. പ്രോട്ടീസിന്റെ മറുപടി വെറും 16.1 ഓവറില്‍ 158 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് 146 റണ്‍സ് ജയം. ടി20 ക്രിക്കറ്റിലെ പല പുതിയ ബഞ്ച് മാർക്കുകൾ […]

Continue Reading

‘മാതൃത്വത്തെ വ്രണപ്പെടുത്തുന്നത്’; മോദിയുടേയും അമ്മയുടേയും എഐ വിഡിയോ; കോണ്‍ഗ്രസിനെതിരെ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി നോര്‍ത്ത് അവന്യു പൊലീസാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ നേരന്ദ്ര മോദിയുടെ അമ്മ ഹീരബെനിനെ അപമാനിക്കുന്നതും മാതൃത്വത്തെ വ്രണപ്പെടുത്തുന്നതുമാണെന്നു പരാതിയില്‍ പറയുന്നു. ഈ മാസം 10നാണ് വിവാദ വിഡിയോ കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ പേജിലൂടെ പുറത്തു […]

Continue Reading

‘കോണ്‍ഗ്രസിന്റെ കൈയില്‍ പണമില്ല’, എന്‍എം വിജയന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യാനാകില്ലെന്ന് സണ്ണി ജോസഫ്

തൃശൂര്‍: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. വിജയന്റെ കുടുംബത്തെ പറ്റാവുന്ന വിധത്തില്‍ സഹായിച്ചിട്ടുണ്ട്. കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ തുടക്കത്തിലെ തന്നെ […]

Continue Reading

സിക്കിമിൽ കനത്ത മണ്ണിടിച്ചിൽ; നാല് മരണം, മൂന്ന് പേരെ കാണാനില്ല

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഹ്യൂം നദിക്ക് കുറുകെ താൽക്കാലികമായി ഒരു […]

Continue Reading

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു. 52 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 […]

Continue Reading

‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു’; ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. 50 ശതമാനത്തിനും 100 ശതമാനത്തിനുമിടയില്‍ തീരുവ ചുമത്താനാണ് നിര്‍ദ്ദേശമെന്ന് സൂചന. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണള്‍ഡ് […]

Continue Reading

ഇത് ചരിത്രനീക്കം; വനിത ഏകദിന ലോകകപ്പ് പൂർണ്ണമായും നിയന്ത്രിക്കാൻ വനിതകൾ

2025 സെപ്റ്റംബർ 30ന് വനിത ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ ചരിത്രനീക്കവുമായി ഐസിസി. ചരിത്രത്തിലാദ്യമായി വനിത ലോകകപ്പിലെ എല്ലാ മത്സരങ്ങളും നിയന്ത്രിക്കാനുള്ള പൂർണചുമതലയും വനിതകൾക്ക് നൽകാൻ ഐസിസി. ടൂർണമെന്റിലെ അംപയര്‍മാരും, മാച്ച് ഒഫീഷ്യൽസും എല്ലാം വനിതകൾ ആയിരിക്കും. സംഘത്തിൽ പതിനാല് അംപയര്‍മാരും, മാച്ച് റഫറിമാരുമാണുള്ളത്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, അവസാനം നടന്ന രണ്ട് ടി20 വനിത ലോകകപ്പ് പോരാട്ടങ്ങൾ എന്നിവയിൽ വനിതകള്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വനിതകളുടെ പ്രാതിനിധ്യം പൂര്‍ണമായി നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ചുക്കൊണ്ട് […]

Continue Reading

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗബാധ. (2 people diagnosed with amoebic encephalitis) ഒരേ സമയം ആശങ്കയും ആശ്വാസവുമാണ് അമീബിക് മസ്തിഷ്‌ക ജ്വരബാധിതരുടെ കാര്യത്തില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കി. അതേ സമയം ഇന്നിപ്പോള്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരിയാണ് ഒരാള്‍. ഇന്ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading