നിർമാണ വസ്‌തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയണം

മുട്ടിൽ: നിർമാണ വസ്‌തുക്കളുടെ അനിയന്ത്രിത വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ആർടിസാൻസ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കാലോചിതമായി പുതുക്കി നിശ്ചയിക്കണം. ആനുകൂല്യവിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.എ മുഹമ്മദ്‌ നഗറിൽ (മുട്ടിൽ പഞ്ചായത്ത്‌ ഓഡിറ്റോറിയം) സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി.ജെ ആന്റണി അധ്യക്ഷനായി. സെക്രട്ടറി എ. രാജൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ കെ കുമാരദാസ് വരവുചെലവ് […]

Continue Reading

ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ അടക്കമുള്ള എൻജിനീയറിങ് പ്രവേശനത്തിനായുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2022 പരീക്ഷ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) പ്രസിദ്ധീകരിച്ചു. 24 പേർക്ക് 100 ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചീരംവേലി നൂറു ശതമാനം മാർക്ക് ലഭിച്ചവരുടെ പട്ടികയിലുണ്ട്. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഉത്തര സൂചിക ഇന്നലെ എൻ.ടി.എ പ്രസിദ്ധീകരിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ സെഷൻ 2 വിന്റെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് […]

Continue Reading

പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചു; മോഷ്ടാവിനെ കൈയോടെ പിടികൂടി സി.പി.ഒ

താനൂർ: പൊലീസിനെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ പൊലീസുതന്നെ തന്ത്രപൂർവം പിടികൂടി. മമ്പുറം നേർച്ച ഡ്യൂട്ടിയിലായിരുന്ന താനൂർ സ്റ്റേഷനിലെ സി.പി.ഒ എം.പി. സബറുദ്ദീനാണ് മോഷ്ടാവായ തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയയെ (47) വലയിലാക്കിയത്. പോക്കറ്റടിക്കാർ വ്യാപിക്കുമെന്ന ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം മഫ്തിയിൽ മൈതാനത്ത് നിരീക്ഷണ ജോലിയിലായിരുന്നു. തന്നെ പിന്തുടർന്ന ഇയാളെ സബറുദ്ദീൻ സംശയിക്കുകയും ചെയ്തിരുന്നു. പാന്‍റ്സിന്‍റെ പിന്നിലെ പോക്കറ്റ് ബ്ലേഡ് വെച്ച് പോക്കറ്റടിക്കുന്നതിനിടെ തന്ത്രത്തിൽ കൈയോടെ പിടികൂടി വീഴ്ത്തുകയായിരുന്നു.തിരൂരങ്ങാടി പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു

Continue Reading

Whatsapp New Features : സുരക്ഷ മുഖ്യം ; ലോഗിനില്‍ പുതിയ പൂട്ടിട്ട് വാട്ട്സ്ആപ്പ്

ന്യൂയോര്‍ക്ക്: പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താൻ സാധ്യതയുള്ളവരിൽ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്‍റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചർ ചേർക്കാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ലോഗിൻ അപ്രൂവൽ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിലവിൽ വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.  പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാർട്ട്‌ഫോണിൽ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വാട്ട്‌സാപ്പിനുള്ളിൽ നിന്ന് അലർട്ടുകൾ ലഭിക്കും. ലോഗിൻ അപ്രൂവൽ ഫീച്ചർ ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് അലർട്ട് […]

Continue Reading

വയോധികയെ കൊന്ന് കിണറ്റിലിട്ടത് 21കാരൻ ബംഗാൾ സ്വദേശി; കൊലപാതകം കഴുത്തുഞെരിച്ച്

തിരുവനന്തപുരം: കേശവദാസപുരത്ത് 61കാരി മനോരമയെ കൊന്ന് കിണറ്റിലിട്ടത് അന്തർ സംസ്ഥാന തൊഴിലാളിയെന്ന് പൊലീസ്. കൊലപാതകം നടത്തിയത് ബംഗാൾ സ്വദേശിയായ 21കാരൻ ആദം അലിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടു മാസം മുമ്പാണ് ഇയാൾ കേശവദാസപുരത്ത് എത്തുന്നത്. കഴുത്ത് ഞെരിച്ച് കൊന്നതിനെ ശേഷം പ്രതി വയോധികയെ കിണറ്റിലേക്കിട്ടതെന്നാണ് പൊലീസ് നിഗമനം. .കഴിഞ്ഞ ദിവസമാണ് കേശവദാസപുരം രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്‍റെ ഭാര്യ മനോരമയെ കാണാതായത്. തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. കാലുകൾ […]

Continue Reading

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു;ജാഗ്രത വേണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – മന്ത്രി കെ. രാജൻ

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. റവന്യൂ വകുപ്പ് […]

Continue Reading

സ്വർണവില; രണ്ടാം ദിനവും മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില ഉയർത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,040 രൂപയാണ്.  ഒരു […]

Continue Reading

വാഹനം സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് ടോള്‍ നിരക്ക്; പുതിയ സാങ്കേതികവിദ്യ ഉടന്‍?

ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവിന് പുതിയ സാങ്കേതികവിദ്യ ഉടന്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജിപിഎസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ടോള്‍ പിരിവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനം ഓടിയ ദൂരത്തിന്റെ അടിസ്ഥാനത്തിലാവും ടോള്‍ പിരിവ്. നിലവില്‍ ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള്‍ പിരിക്കുന്നത്. ഇതില്‍ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സംവിധാനം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ പുതിയ […]

Continue Reading

മർച്ചൻ്റ്സ് യൂത്ത് വിംഗും സോക്കർ സ്റ്റാർ വള്ളിയൂർകാവും സംയുക്തമായി ഫുട്ബോൾ ടൂർണമെൻ്റും മാനന്തവാടി ടൗണിൽ ലഹരി വിരുദ്ധ സന്ദേശ പ്രയാണവും നടത്തി

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് യൂത്ത് വിംഗും സോക്കർ സ്റ്റാർ വള്ളിയൂർകാവും സംയുക്തമായി കണ്ണി വയൽ വയലിൽ അഖില വയനാട് മഡ് ഫുട്ബോൾ ടൂർണമെൻ്റും വ്യാപാരിദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ ലഹരി വിരുദ്ധ സന്ദേശ പ്രയാണവും നടത്തി, ലഹരി വിരുദ്ധ സന്ദേശ യാത്ര ഗാന്ധി പാർക്കിൽ വയനാട്എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ എസ് ഷാജി ഉൽഘാടനം ചെയ്തു, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ്, റോബി ചാക്കൊ, എന്നിവർ പ്രസംഗിച്ചു,, യൂത്ത് വിംഗ് അംഗങ്ങൾ നിരവധി […]

Continue Reading

ചീയമ്പം 73 ആനപ്പന്തി കോളനിയിൽ കടുവ ശല്യം രൂക്ഷം

ചീയമ്പം : ചീയമ്പം 73 ആനപ്പന്തി കോളനിയിൽ താമ സിക്കുന്ന കുള്ളന്റെ മൂന്ന് ആടുകളെ ഇന്നലെ 4 മണിയോടു കൂടി കടുവ ആക്രമിച്ചു കൊന്നു. വീടിനടുത്തുള്ള വനത്തിൽ മേയാൻ വിട്ടാതയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ എം.പി.രാജൻ, ഊര് മൂപ്പൻ, പ്രമോട്ടർ, കോളനി നിവാസികളും സംഭവ സ്ഥലം സന്ദർശിച്ചു. ആടിന് നഷ്ടപരിഹാരം നൽകണമെന്ന് ഡെപ്യൂട്ടി റെയ്ഞ്ചറോട് ജനങ്ങൾ ആവശ്യപ്പെട്ടു. പ്രദേശവാസികൾ ഉന്നയിച്ച വിഷയ ത്തിനു മേൽ വനം വകുപ്പ് ഉറപ്പ് നൽകി. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണ […]

Continue Reading