ബാണാസുര അണക്കെട്ട് തുറന്നു, പ്രദേശത്ത് ജാഗ്രതാ നിർദേശം

ക​ൽ​പ​റ്റ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ 8.50 ഘനയടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടർന്ന് കബനി നദിയിലേക്കും പിന്നീട് കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. ബീച്ചിനഹള്ളി ഡാമിലെ ഷട്ടർ കൂടുതൽ ഉയർത്താൻ കർണാടകയോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. […]

Continue Reading

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തികൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒഡിഷ […]

Continue Reading

വരയാൽ ടാഗോർ ഗ്രന്ഥാലയം പ്രസംഗ മത്സരം സംഘടിപ്പിച്ചു

വരായാൽ :ടാഗോർ ഗ്രന്ഥാലയം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബാലവേദി യുടെ ആഭിമുഖ്യത്തിൽ വായനശാല ഹാളിൽ വച്ച് പ്രസംഗമത്സരം സംഘടിപ്പിച്ചു. പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർഎസ്. ശരത്ചന്ദ് നിർവഹിച്ചു.മത്സരത്തിൽ ഒന്നാം സ്ഥാനം അന്നറ്റ് മരിയ, രണ്ടാം സ്ഥാനം ദിയ മരിയ ,മൂന്നാം സ്ഥാനം ഡായോണ എന്നിവർ കരസ്ഥമാക്കി. പരിപാടിയിൽ സിറിൽ സെബാസ്റ്റ്യൻ (BFO വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ), വികാസ് ടി കെ (BFOവരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ) എന്നിവർ […]

Continue Reading

പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബസംഗമം സംഘടിപ്പിച്ചു

കൽപറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ 10ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയനാട് ജില്ല കുടുംബ സംഗമം ‘സ്നേഹക്കൂട്ട്’ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജാതി-മത ഭേദമന്യ രാജ്യത്തിന്റെ സ്വതന്ത്രത്തിനുവേണ്ടി പോരാടിയവരുടെ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് പ്രകാശനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെ സേവനങ്ങൾ മഹത്തരമാണന്നും മറ്റുള്ളവർക്ക് മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതികളുടെ ഹൃസ്വ വിഡിയോ […]

Continue Reading

തേജസ് കുടുംബശ്രീ ആദരവ് നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭ 26-)o ഡിവിഷനിൽ തേജസ്‌ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു, SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ലതിക സ്വാഗതം ആശംസിച്ചു. സുനിത, എൽസി എന്നിവർ കുട്ടികൾക്കുള്ള മൊമെന്റോ നൽകി ആദരിച്ചു. നജ്മത്ത് ആശംസ അർപ്പിച്ച് സംസാരിച്ചു.

Continue Reading

പൊലീസ് ജോലി രാജിവെച്ചു, ഇപ്പോൾ സ്വകാര്യ ചാനലിൽ ; ടിക്‌ടോക് താരം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചതിങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ടിക്‌ടോക് താരം വിനീത് പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് പൊലീസ്. നേരത്തെ ഇയാള്‍ പൊലീസിലായിരുന്നുവെന്നും ഇപ്പോള്‍ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിനീത് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ ജോലിയൊന്നും ചെയ്തിരുന്നില്ല. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുമായി നടത്തുന്ന ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ഷോട്ടുകളായും ടിക്‌ടോക് താരം സൂക്ഷിച്ചിരുന്നു. നിലവില്‍ സമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ മാത്രം […]

Continue Reading

എസ്.എസ്.എൽ.വി ദൗത്യം; ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായെന്ന് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ തിരിച്ചടി. സാങ്കേതിക തകരാർ കാരണം വിക്ഷേപണം വിജയത്തിലേക്കെത്തിയില്ല. ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ പറഞ്ഞു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും ഒടുവിൽ ബന്ധം നഷ്ടമാകുകയായിരുന്നു. സെൻസർ പരാജയമാണ് വിക്ഷേപണം പരാജയപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ഐ.എസ്.ആർ.ഒ വിശദീകരിച്ചു. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ […]

Continue Reading

ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണം; അബ്ദുല്ലക്ക് വെള്ളി; ചരിത്രനേട്ടവുമായി മലയാളി താരങ്ങൾ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്.മലയാളി താരമായ അബ്ദുല്ല അബൂബക്കറിനാണ് വെള്ളി. ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം സ്വർണം നേടുന്നത്. 17. 03 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് സ്വർണക്കുതിപ്പ് നടത്തിയത്. അബ്ദുല്ല 17.02 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. പ്രവീൺ ചിത്രവേൽ നാലാംസ്ഥാനത്തെത്തി.  മൂന്നാം […]

Continue Reading

ദുരിതാശ്വാസ ക്യാമ്പിൽ പതിനഞ്ചുകാരനെ ലൈംഗിക വിധേയനാക്കാൻ ശ്രമിച്ചയാൾ വൈക്കത്ത് പിടിയിൽ

വൈക്കം. ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ ലൈംഗികതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 15 കാരന്‍റെ സഹോദരി, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്യാമ്പിലുണ്ടായിരുന്നവർ സഹോദരിയുടെ പരാതി തലയോലപറമ്പ് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു ( […]

Continue Reading

സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി അഞ്ചു വനിതകള്‍; ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവിക സേന

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി പതിച്ചിരിക്കുകയാണ് അഞ്ചു വനിതകള്‍. വടക്കന്‍ അറബിക്കടലിലൂടെ ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാണ് വനിതകള്‍ ചരിത്രം കുറിച്ചത്.  ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം. ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നാവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് ഇവര്‍ അഞ്ചുപേരും. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ […]

Continue Reading