മർച്ചൻ്റ്സ് യൂത്ത് വിംഗും സോക്കർ സ്റ്റാർ വള്ളിയൂർകാവും സംയുക്തമായി ഫുട്ബോൾ ടൂർണമെൻ്റും മാനന്തവാടി ടൗണിൽ ലഹരി വിരുദ്ധ സന്ദേശ പ്രയാണവും നടത്തി

Wayanad

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് യൂത്ത് വിംഗും സോക്കർ സ്റ്റാർ വള്ളിയൂർകാവും സംയുക്തമായി കണ്ണി വയൽ വയലിൽ അഖില വയനാട് മഡ് ഫുട്ബോൾ ടൂർണമെൻ്റും വ്യാപാരിദിനത്തോടനുബന്ധിച്ച് മാനന്തവാടി ടൗണിൽ ലഹരി വിരുദ്ധ സന്ദേശ പ്രയാണവും നടത്തി, ലഹരി വിരുദ്ധ സന്ദേശ യാത്ര ഗാന്ധി പാർക്കിൽ വയനാട്എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ എസ് ഷാജി ഉൽഘാടനം ചെയ്തു, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ്, റോബി ചാക്കൊ, എന്നിവർ പ്രസംഗിച്ചു,, യൂത്ത് വിംഗ് അംഗങ്ങൾ നിരവധി മോട്ടോർ സൈക്കിളുകളിൽ ടൗൺ ചുറ്റി ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് നേതൃത്വം നൽകി,, , യൂത്ത് വിംഗ് പ്രസിഡൻ്റ് റോബി ചാക്കൊ, സെക്രട്ടരി ഇക്ബാൽ, എൻ.വി അനിൽകുമാർ, കെ എക്സ് ജോർജ്, സി.കെ സുജിത് കെ.സി അൻവർ, അക്ബർ, സി കെ,ലത്തീഫ് ,ദീപ്ത്തിഷ്, മഹേഷ്, രജ്ഞിത്, ഡി എസ് ദിലീപ് സുജേഷ്, സൈമൺ സിറാജ്, സമദ്, അളഗർ സാമി,എന്നിവർ സംബന്ധിച്ചു,,
മാനന്തവാടി കണ്ണി വയലിൽ അഖില വയനാട് മഡ്ബോൾ ടൂർണമെൻ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് ജോജിൻ ടി ജോയി ഉൽഘാടനം ചെയ്തു,.റോബി ചാക്കോ അധ്യക്ഷത വഹിച്ചു. കൗൺസിലർകെ.സി സുനിൽ കുമാർ ,കെ ഉസ്മാൻ പി.വി മഹേഷ്
കെ.കെ നാരായണൻ മാസ്റ്റർ സോക്കർ സ്റ്റാർ പ്രസിഡൻ്റ് സരുൺ, സെക്രട്ടരി ജയദേവ്, എൻ വി അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു, 12 ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *