കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നഡ്ഡ ആരോപിച്ചു.

Continue Reading

കർഷകസമരത്തിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ മരണം; ബലാത്സംഗത്തിന് ഇരയായതായി പരാതി

തിക്രി: ഹരിയാനയിൽ കൊവിഡ് ബാധിച്ച് മരിച്ച പശ്ചിമബംഗാൾ സ്വദേശിയായ യുവതി കര്‍ഷക സമരം നടക്കുന്ന തിക്രിയില്‍ ബലാത്സംഗത്തിനിരയായെന്ന് പിതാവിന്റെ പരാതി. സമരത്തിൽ പങ്കെടുക്കാൻ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഏപ്രിൽ പത്തിനാണ് ബംഗാൾ സ്വദേശിയായ 25-കാരി ഒരു സംഘത്തോടൊപ്പം കർഷക സമരത്തിൽ പങ്കെടുക്കാൻ തിക്രിയിൽ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് യുവതിയെ കഴിഞ്ഞ 26-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 30-ന് മരിച്ചു. പിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് […]

Continue Reading

കയ്യിൽ 170 രൂപ; ചായ വിറ്റ് സൈക്കിളിൽ കശ്മീരിൽ പോയി വന്നു; പുതിയ ഹീറോ

170 രൂപ കൊണ്ട് കേരളത്തിൽ നിന്ന് കശ്മീരിലേക്ക്. അതും സൈക്കിളിൽ ചായ വിറ്റുകൊണ്ട്. സിനിമാക്കഥയല്ല. തൃശൂർ ആമ്പല്ലൂരുള്ള 23-കാരനായ നിധിന്റെ ജീവിത കഥയാണിത്. യാത്രപോയി തിരിച്ചെത്തിയ നിധിനെ കാത്തിപ്പോൾ മറ്റൊരു സന്തോഷവും. നിധിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ആഗ്രഹിച്ചാൽ പലതും സാധിക്കാമെന്നും അതിന് പണം ഒരു തടസമല്ലെന്നും കാണിച്ചു തരികയാണ് നിധിൻ. ഈ യാത്രയ്ക്കുള്ള ധൈര്യം എങ്ങനെ വന്നുവെന്ന് നിധിൻ പങ്കുവയ്ക്കുന്നു.നിധിന്റെ വാക്കുകൾ: യാത്ര ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ലിഫ്റ്റ് അടിച്ച് […]

Continue Reading

പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സോണിയാഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് വോട്ടുവിഹിതം താഴ്ന്നുവെന്ന് നേതാക്കള്‍ വിശദാകരിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പുനക്രമീകരണം ആവശ്യമാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് സോണിയാ ഗാന്ധി വിലയിരുത്തി. […]

Continue Reading

ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു; കോളേജ് പ്രൊഫസറർ പിടിയില്‍

ഭോപ്പാൽ: ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡോ. നീരജ് പഥക്കി(65)നെ ഇവർ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് […]

Continue Reading

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍

കോവിഡ് ബാധിച്ച് രാജ്യത്ത് ഇന്നലെ മരിച്ചത് 4,092പേര്‍. ഇന്നലെ 4,03,738 പേര്‍ക്ക് രോഗം ബാധിച്ചു. 2,42,362 പേരാണ് ഇതുവരെ മരിച്ചത്. അതിനിടയിൽ, പുതുച്ചേരിയിലും 24 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. ഒരാഴ്ചത്തേക്ക് മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു.

Continue Reading

പ്രതിസന്ധി കാലത്ത് സെലിബ്രിറ്റികള്‍ എങ്ങനെയാവണം

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തിലാണ് രാജ്യം. അതിശക്തമായ രണ്ടാം തരംഗത്തില്‍ ആരോഗ്യമേല അടക്കം വിവിധ മേഖലകള്‍ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല സംസ്ഥാനങ്ങളിലും മിനി ലോക്ഡൗണുകള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഇതിനിടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അനേകം പേര്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവലസ്ഥയിലുമെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്കായി പലയിടങ്ങളിലും സന്നദ്ധ സംഘടനകളും വ്യക്തികളും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. റേഷന്‍ വിതരണം, ഭക്ഷണവിതരണം എല്ലാം ഇതിലുള്‍പ്പെടുന്നു. ഇങ്ങനെ തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുന്ന ‘റോട്ടി ബാങ്ക്’ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി […]

Continue Reading

മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി കല്യാണം അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറിയായിരുന്ന വി കല്യാണം(99) ചെന്നൈയില്‍ അന്തരിച്ചു. പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം. കല്യാണത്തിന്റെ മകള്‍ നളിനി ആണ് മരണ വിവരം പുറത്തറിയിച്ചത്. ഷിംലയില്‍ 1922 ഓഗസ്റ്റ് 15നാണ് കല്യാണത്തിന്റെ ജനനം. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നാലുവര്‍ഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു

Continue Reading

ഓലക്കുടിലില്‍ താമസിക്കുന്ന സി.പി.ഐ MLA മാരിമുത്തു തോല്‍പ്പിച്ചത് കോടീശ്വരനായ സ്ഥാനാര്‍ത്ഥിയെ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ചെറിയ ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ്. 29102 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാരിമുത്തുവിന്റെ ജയം. കടുവക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന മാരിമുത്തുവിന് 79034 രൂപയുടെ സമ്പാദ്യമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരമുള്ളത്.ഭാര്യയുടെ പേരില്‍ 75 സെന്റ് സ്ഥലവുമുണ്ട്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് പാചകം വര്‍ഷം മുന്‍പ് ഗജ ചുഴലിക്കാറ്റില്‍ […]

Continue Reading

കാപ്പാൻ വീണ്ടും എൻ.സി.പിയിലേക്കോ.? നേതാക്കളെ കാണാൻ മുംബൈയിലെത്തി

നിയമസഭാ തിരഞ്ഞെടുപ്പിലെ ആവേശവിജയത്തിന് പിന്നാലെ മാണി സി കാപ്പാൻ മുതിർന്ന എൻ.സി.പി നേതാക്കളെ കാണാൻ മുംബൈയിലെത്തി.മുതിർന്ന നേതാക്കളായ സുപ്രിയ സുലേ, പ്രഫൂൽ പട്ടേൽ, ഭൂപേഷ് ബാബു എന്നിവരെയാണ് മാണി സി. കാപ്പൻ കണ്ടത്. സന്ദർശനത്തിന്റെ ചിത്രം സുപ്രിയ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.‘യുഡിഎഫ് എംഎൽഎ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയിൽ. അഭിനന്ദനങ്ങൾ, ആശംസകൾ’- എന്നാണ് സുപ്രിയയുടെ ട്വീറ്റ്.മാണി സി കാപ്പൻ 69,804 വോട്ടാണ് പാലായിൽ കിട്ടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 50.43 ശതമാനമാണ് ഇത്. […]

Continue Reading