സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് ജെഡി (എസ്) കാരണമല്ല

ജെഡി(എസ്) നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. ബിജെപി കർണാടകയിൽ അധികാരത്തിൽ വന്നത് കോൺഗ്രസ് കാരണമാണെന്ന് മുസ്ലീങ്ങൾ ഓർക്കണം എന്ന് കുമാരസ്വാമി പറഞ്ഞു.പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കുമാരസ്വാമി കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഭാവി പ്രാദേശിക പാർട്ടികളുടെതാണെന്നും അവകാശപ്പെട്ടു.“ഇപ്പോൾ കർണാടകയിൽ ബിജെപി അധികാരത്തിലുണ്ടെങ്കിൽ അത് കോൺഗ്രസ് […]

Continue Reading

സുപ്രീം കോടതി വിധി നടപ്പിലാക്കണം; രാഷ്ട്രീയ ജനതാദൾ

കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ഉടൻ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ നിയമ നടപടി സ്വീകരിക്കണം.കോവിഡ് ബാധയേറ്റ് ഇന്ത്യയിൽ ലക്ഷകണക്കിനാളുകൾ ആണ് മരണപ്പെട്ടത്.കുടുംബനാഥനെ നഷ്ടപ്പെട്ടതോടെ ആയിരങ്ങളാണ് പെരുവഴിയിലായത് കോറോണ കാരണം ജോലി നഷ്ട്ടപ്പെട്ടതോടെ നിത്യ ചിലവിനും വിശപ്പടക്കാൻ പോലും മാർഗമില്ലാതെ പിഞ്ചു കുട്ടികൾ അടക്കമുള്ള പതിനായിരകണക്കിന് കുടുംബങ്ങൾ ജീവിക്കാൻ പ്രയാസപ്പെടുന്ന സമയത്ത് ഉടൻ നഷ്ട്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തെയ്യാറാവണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഭരണഘടന ബാധ്യത നിറവേറ്റി പൗരന്റ അവകാശങ്ങൾ സംരക്ഷിക്കാൻ ജാഗ്രത കാണിക്കണമെന്നും സുപ്രീം കോടതിയുടെ […]

Continue Reading

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ്.കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്. 26 ദിവസത്തിനിടെ ഇന്ധന വില കൂട്ടിയത് 14 തവണയാണ്.കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിച്ച് ഇന്ധനവില കുതിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മെയ് മാസത്തില്‍ പുനരാരംഭിച്ച ഇന്ധനവില […]

Continue Reading

പ്രതിദിന കോവിഡ് മരണനിരക്ക് പൂജ്യമായി ഝാർഖണ്ഡ്

രണ്ടാം കോവിഡ് തരം​ഗത്തിൽ ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് പൂജ്യമായി ഝാർഖണ്ഡ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒറ്റ മരണം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പുതുതായി 239 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 51 കോവിഡ് കേസുകൾ സ്ഥിരീകരിച്ച ചെയ്ത കിഴക്കൻ സിംഹഭൂം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ‌ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ റാഞ്ചി, ഹസാരിബാ​ഗ് എന്നിവിടങ്ങളിൽ യഥാക്രമം 27, 23 കേസുകകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്കിലും വർധനവ് രേഖപ്പെടുത്തി. 97.36 ശതമാനമാണ് സംസ്ഥാനത്തെ […]

Continue Reading

ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ മുകൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി

ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷൻ മുകൾ റോയ് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിലേക്ക് മുകുൾ റോയി തിരിച്ചെത്തിയത്.മുകുൾറോയിയോടൊപ്പം മകൻ സുബ്രാംശു റോയിയും തൃണമൂലിൽ മടങ്ങിയെത്തി. തൃണമൂൽവിട്ട് ബിജെപിയിലേക്ക് ചേക്കേറിയ കൂടുതൽ പേർ പാർട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മമത പ്രതികരിച്ചു.ഏതാനും നാളുകളായി മുകുൾ റോയ് ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അടുത്തിടെ കൊൽക്കത്തയിൽ നടന്ന ബി.ജെ.പി. യോഗത്തിൽ മുകുൾ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബി.ജെ.പി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.2017-ലാണ് മമതയുമായുള്ള […]

Continue Reading

മമതാ ബാനര്‍ജിക്ക് മറ്റന്നാൾ വിവാഹം; വരന്‍ സേലം സ്വദേശി

മമതാ ബാനര്‍ജിക്ക് മറ്റന്നാൾ വിവാഹം; വരന്‍ സേലം സ്വദേശി എ.എം സോഷ്യലിസം; അനു​ഗ്രഹം ചൊരിയാൻ കമ്യൂണിസവും ലെനിനിസവും മാര്‍ക്സിസവുമുണ്ടാകുംമമതാ ബാനര്‍ജി ഞായറാഴ്ച വിവാഹിതയാവുകയാണ്. സേലത്ത് വെള്ളി ആഭരണ നിര്‍മാണശാല നടത്തുന്ന സോഷ്യലിസമാണ് വരന്‍. തമിഴ്നാട്ടിലെ സിപിഐ നേതാവിന്റെ മകന്റെ വിവാഹമാണ് ഇപ്പോൾ രാജ്യമാകെ ചർച്ച ചെയ്യുന്നത്. വരന്റെയും വധുവിന്റെയും പേര് കേട്ട് ആദ്യമാദ്യം ആളുകൾ‌ ഞെട്ടി. അമ്മാതിരി പേരുകളാണ് വരനും വധുവിനും. അവിടെ കൊണ്ടും തീരുന്നില്ല ഈ വിവാഹത്തിന്റെ പ്രത്യേകത വധുവിന്റെ സഹോദരന്മാരുടെ പേര് കേട്ട ആളുകൾ […]

Continue Reading

താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍..

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും […]

Continue Reading

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ഇന്ന് 74 തികയുന്നു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ എഴുപത്തിനാലാം ജന്മദിനമായ ഇന്ന് വെള്ളിയാഴ്ച സാമൂഹിക നീതി സദ്ഭാവനാ ദിവസമായി ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു പ്രസാദ് യാദവ് ജയിലിലായിരുന്നതിനാൽ ഇക്കുറി ആഘോഷിക്കാനുള്ള ആർജെഡി അണികളുടെ ആവേശം ശക്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ആഘോഷ പരിപാടികൾക്കു വിലക്കുള്ളതിനാൽ ‘ലാലു കിച്ചൻ’ ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തുകയാണ്. ബിഹാറിൽ എല്ലാ പഞ്ചായത്തുകളിലും അന്നദാനം നടത്താൻ ജില്ലാ, ബ്ലോക്ക് ഘടകങ്ങൾക്ക് ആർജെഡി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് […]

Continue Reading

ആശുപത്രിയിലെ മലയാളം വിലക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് നഴ്സുമാര്‍

ഡൽഹി ജി.ബി. പന്ത് ആശുപത്രിയിലെ മലയാളം വിലക്ക് ഉത്തരവ് പിന്‍വലിക്കണമെന്ന് നഴ്സുമാര്‍. ഭിന്നതയുണ്ടാക്കാതെ ഉത്തരവ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നഴ്സസ് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി ജെസി പറഞ്ഞു. 28 വര്‍ഷത്തെ സര്‍വീസില്‍ ഇത് ആദ്യ അനുഭവമെന്നും ജെസി പറഞ്ഞു. ഡ്യൂട്ടിക്ക് വരെ സൗത്ത്-നോർത്ത് വേർതിരിവുണ്ടെന്നും ആശുപത്രിയിലെ നഴ്സുമാർ വെളിപ്പെടുത്തി.

Continue Reading

ഹിന്ദി ഹൃദയഭൂമിയിൽ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി

കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി അഭിപ്രായ സർവേയും. ഹിന്ദി ഹൃദയഭൂമിയിൽ നടത്തിയ സർവേയിൽ രാജ്യത്തെ കോവിഡ് മരണങ്ങളുടെ ഉത്തരവാദി മോദി സർക്കാരാണെന്നാണ് ഭൂരിഭാഗം പേരും വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ‘ദ പ്രിന്റ്’ നടത്തിയ സർവേയിലാണ് കേന്ദ്ര സർക്കാരിനെതിരെ വലിയൊരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയത്. ബിജെപിക്ക് കൂടുതൽ വേരോട്ടമുള്ള ഹിന്ദി സംസാരഭാഷയായ ആറു സംസ്ഥാനങ്ങളിലായി 15,000 പേർക്കിടയിലാണ് സർവേ നടത്തിയത്. ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ […]

Continue Reading