‘എന്റെ ഫോണുകൾ ചോർത്തുന്നത് ഉദ്യോഗസ്ഥർ തന്നെ എന്നോടു പറഞ്ഞിരുന്നു’

ന്യൂഡൽഹിഃ പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ഇക്കാര്യം വിശദീകരിച്ചതാണെന്നും ഒരന്വേഷണത്തിന്റെയും ആവശ്യമില്ലെന്നുമാണ് സർക്കാർ നിലപാട്.പെഗസസ് വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും നാലാം ദിവസവും സ്തംഭിച്ചു. ആദ്യ 2 ദിവസം പ്രതികരിക്കാതിരുന്ന രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ഇന്നലെ രംഗത്തുവന്നു.തന്റെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും അമിത് ഷായുടെ രാജി […]

Continue Reading

ബാബരി തകർത്ത മനോവിഷമത്തിൽ 91 പള്ളികൾ നിർമിച്ചയാൾ മരണപ്പെട്ട നിലയിൽ

ഹൈദരാബാദ്​:  ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പ​​​ങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ്​ പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്​ജിദ്​ നിർമാണവുമായി ബന്ധപ്പെട്ടാണ്​ പഴയ സംഘ്​ പരിവാർ നേതാവു കൂടിയായ മുഹമ്മദ്​ ആമിർ ഇവിടെ വാടകക്ക്​ താമസിച്ചിരുന്നത്​. വീട്ടില്‍ നിന്ന് ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് […]

Continue Reading

ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ

സിംഗൂർ ഭൂമിയേറ്റെടുക്കൽ വിവാദങ്ങൾക്കും നന്ദിഗ്രാം പൊലീസ് വെടിവയ്പ്പിനും 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. സംസ്ഥാനത്ത് വൻകിട നിക്ഷേപ പദ്ധതികൾക്കായി ടാറ്റ ഗ്രൂപ്പുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ബംഗാൾ വ്യവസായ, ഐടി മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു.

Continue Reading

ചാണകത്തെ വിമർശിച്ച പൊതുപ്രവർത്തകനെ ഉടൻ മോചിപ്പിക്കണം

ബി.ജെ.പി നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ രാജ്യസുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായ പൊതുപ്രവർത്തകൻ എറൻദ്രോ ലെയ്‌ച്ചോംബാമിന്റെ മോചനം വൈകിപ്പിക്കരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി. ചാണകത്തിനും പശുമൂത്രത്തിനും വേണ്ടി വാദിക്കുന്ന ബി.ജെ.പി നേതാക്കളെ വിമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മെയ് 13-ന് അറസ്റ്റിലായ മണിപ്പൂരി ആക്ടിവിസ്റ്റിനെ ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പ് മോചിപ്പിക്കണമെന്നും അദ്ദേഹത്തെ തടങ്കലിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എം.ആർ ഷായുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

Continue Reading

രക്ഷാപ്രവർത്തനത്തിന് ആർജെഡിയുടെ ‘ലാലു നൗക’കൾ

പട്ന; വടക്കൻ ബിഹാറിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ആർജെഡിയുടെ ‘ലാലു നൗക’കൾ. പ്രളയബാധിതരെ സഹായിക്കണമെന്ന പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആഹ്വാനം അനുസരിച്ചാണു ശിവ്ഘറിലെ ആർജെഡി നേതാവ് സഈദ് ഫൈസൽ അലി 14 നൗകകൾ രക്ഷാപ്രവർത്തനത്തിന് ഇറക്കിയത്. പാർട്ടി പതാകയുടെ പച്ച നിറത്തിലുള്ള നൗകകളിൽ പാർട്ടി ചിഹ്നമായ റാന്തലും പതിച്ചിട്ടുണ്ട്. തേജസ്വി യാദവ് നീണാൾ വാഴ്ക എന്നെഴുതിയ ബാനറും കാണാം.ലോക്ഡൗൺ കാലത്ത് ബിഹാറിലേക്കു മടങ്ങിയെത്തിയ തൊഴിലാളികൾക്കു ഭക്ഷണം നൽകാൻ ആരംഭിച്ച ‘ലാലു കിച്ചൻ’ ഇപ്പോൾ പ്രളയബാധിത […]

Continue Reading

പല്ല് അബദ്ധത്തിൽ വിഴുങ്ങിയ സ്ത്രീ മരിച്ചു

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമ പല്ല് അബദ്ധത്തിൽ വിഴുങ്ങിയതിന്റെ പിറ്റേന്ന് 43 വയസ്സുകാരി മരിച്ചു. വൽസരവാക്കം നിവാസി രാജലക്ഷ്മി 7 വർഷം മുൻപു മാറ്റിവച്ച 3 പല്ലുകളിലൊന്നാണ് ഇളകി വയറ്റിൽ ചെന്നത്. അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞു ഡോക്ടർമാർ തിരിച്ചയച്ചു. എന്നാൽ, പിന്നീടു കടുത്ത ഛർദിയുണ്ടായതിനു പിന്നാലെ മരിച്ചു.

Continue Reading

ഭൂമി ഒരിഞ്ചും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു

ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന് മന്ദ്‌സൗര്‍ എംപി  സുധീര്‍ ഗുപ്ത പറഞ്ഞു. സ്വന്തം കുട്ടികളെ അയാള്‍ അനാഥരാക്കി മൂന്നാമത് വിവാഹത്തിന് ഇപ്പോള്‍ ആമീര്‍ ഖാന്‍ തയ്യാറെടുക്കുകയാണെന്നും സുധീര്‍ ഗുപ്ത എംപി ആരോപിച്ചു. രാജ്യത്തെ ഭൂമി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. ഇത് നല്ല വാര്‍ത്തയല്ലെന്നും എംപി പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാന് അവരുടെ ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി […]

Continue Reading

‘അയാളെന്റെ ബന്ധുവാണ്: വിവാദമാക്കേണ്ട കാര്യമില്ല’; പ്രവര്‍ത്തകന്റെ മുഖത്തടിച്ചതില്‍ വിശദീകരണവുമായി ഡി കെ

തോളത്ത് കൈ വച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. താന്‍ മുഖത്തടിച്ചു എന്നുപറയുന്ന പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.‘അവനെന്റെ ബന്ധുവാണ്. തോളത്ത് കൈവച്ചപ്പോള്‍ കയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ്. എല്ലാവരും അതൊരു വലിയ സംഭവമാക്കി എടുത്ത് അവനെ നേതാവാക്കുകയാണ്’. ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന ദൃശ്യം […]

Continue Reading

തന്റെ പാർട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദൽ; ആസാദ്

മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് ബി.എസ്.പി പിന്നോട്ടുപോയി. തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ബദലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

Continue Reading

യു.പി ജനസംഖ്യാ നിയന്ത്രണ ബിൽ; 2 കുട്ടികളിൽ കൂടുതലുണ്ടങ്കിൽ സർക്കാർ ജോലി ലഭിക്കില്ല

ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സർക്കാർ പുറത്തിറക്കി. കരട് നിയമപ്രകാരം രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനും സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം നേടുന്നതിനും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തും.ഉത്തർപ്രദേശ് പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021 എന്ന കരടിലെ ഭാഗമാണ് ഈ വ്യവസ്ഥകൾ എന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ (യുപിഎസ്എൽസി) […]

Continue Reading