എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജക്ക് രാജ്യാന്തര പുരസ്‌കാരം

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഫരിശ്‌തോ’ എന്ന വിഡിയോയ്ക്കാണ് പുരസ്‌കാരം.

Continue Reading

കർഷക യൂണിയനുകൾ 29നു പാർലമെന്റിലേക്കു മാർച്ച് നടത്തും

ന്യൂഡൽഹി ഃകേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക യൂണിയനുകൾ ഈ മാസം 29നു പാർലമെന്റിലേക്കു മാർച്ച് നടത്തും. ഡൽഹി അതിർത്തിയിലെ പ്രതിഷേധം ഒരു വർഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണു പാർലമെന്റ് മാർച്ച്. കർഷക യൂണിയനുകളുടെ കൂട്ടായ്മയായ കിസാൻ ഐക്യ മോർച്ചയിലെ 9 അംഗ കമ്മിറ്റിയാണു തീരുമാനം എടുത്തത്.ഗാസിപുർ അതിർത്തിയിൽനിന്നും തിക്രി അതിർത്തിയിൽനിന്നും 29നു കർഷകർ ട്രാക്ടറുകളിൽ പാർലമെന്റിലേക്കു തിരിക്കും. പൊലീസ് എവിടെ തടയുന്നോ, അവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നു കർഷകർ അറിയിച്ചു. വിവാദങ്ങൾക്കു വഴിതെളിച്ച കാർഷിക നിയമങ്ങൾ […]

Continue Reading

അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും

കായംകുളംഃ 119 ദിവസം കൊണ്ട് 1600 കിലോമീറ്റർ ദൂരം മഞ്ഞുമലകൾക്ക് മുകളിലൂടെ ഇന്ത്യൻ കരസേനയിലെ 12 അംഗ സംഘം സ്കി പര്യവേക്ഷണം പൂർത്തിയാക്കിയപ്പോൾ ആ അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും. കരസേനയിൽ ക്യാപ്റ്റനായ ചേപ്പാട് മുട്ടം മാടയിൽ വൈശാഖ് ഗോപനും (27) സംഘവും സേനയുടെ നിർദേശപ്രകാരമാണ് അതീവ ദുഷ്കരമായ സ്കി പര്യവേക്ഷണത്തിന് ഇക്കഴിഞ്ഞ മാർച്ച് 10ന് ലഡാക്കിലെ കാരക്കോറം പാസിൽ നിന്ന് ഉത്തരാഖണ്ഡിലെ മലാരി ലക്ഷ്യമാക്കി 15000 അടി ഉയരത്തിലൂടെയും അതിന് ആനുപാതികമായ താഴ്‌വരയിലൂടെയും ദിനരാത്രങ്ങൾ […]

Continue Reading

കേരളം വിട്ടുകഴിഞ്ഞാൽ ട്രെയിൻ സുരക്ഷ പേരിനു മാത്രം

തിരുവനന്തപുരംഃ സുരക്ഷ സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തിട്ടും മേരി സഹേലി പോലെയുള്ള വനിതാ സുരക്ഷാ പദ്ധതികൾ നടപ്പാക്കിയിട്ടും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നതാണു റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) റെയിൽവേ പൊലീസും (ജിആർപി) നേരിടുന്ന വെല്ലുവിളി.കോവിഡ് കാലത്തു പൂർണമായി റിസർവേഷൻ നടത്തി ട്രെയിനോടിച്ചിട്ടും പണവും ആഭരണവും നഷ്ടപ്പെടുന്നതു തുടർക്കഥയാവുകയാണ്. മുളന്തുരുത്തിയിൽ ഏതാനും മാസം മുൻപാണു മോഷണ ശ്രമത്തിന് ഇരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റത്. നിസാമുദ്ദീൻ–തിരുവനന്തപുരം ട്രെയിനിൽ യാത്രക്കാരുടെ ആഭരണങ്ങൾ മോഷണം പോയതാണ് ഒടുവിലത്തേത്.കേരളം വിട്ടുകഴിഞ്ഞാൽ […]

Continue Reading

പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തി..

പല്ലുകളുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ട് ഉസ്ബെക്കിസ്ഥാൻ സ്വദേശികളെ ഡൽഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു.  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 951 ഗ്രാം സ്വർണമാണ് പല്ലുകളുടെ രൂപത്തിൽ കടത്താൻ ശ്രമിച്ചത്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു സ്വർണ ചെയിനും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി കസ്റ്റംസ് അറിയിച്ചു.

Continue Reading

തദ്ദേശീയമായി നിര്‍മിച്ച വ്യോമ പ്രതിരോധവുമായി ഇന്ത്യ

മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) സിസ്റ്റമാണ് ഇന്ത്യന്‍ വ്യോമ സേനക്കുവേണ്ടി വികസിപ്പിച്ചെടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ വ്യോമ പ്രതിരോധ സംവിധാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മറിലെ വ്യോമസേനാ കേന്ദ്രത്തില്‍ വച്ച് സേനക്ക് ഔദ്യോഗികമായി കൈമാറിയത്.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് എംആര്‍എസ്എഎം നിര്‍മിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലെ പൊതു- സ്വകാര്യ വ്യവസായങ്ങളില്‍ നിന്നായിട്ടാണ് ശേഖരിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്ക് […]

Continue Reading

ജോഷിമതിലില്‍ ഭൂചലനം

ഉത്തരാഖണ്ഡിലെ ജോഷിമതില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.ശനിയാഴ്ച രാവിലെ 5.58നാണ് ഭൂചലനമുണ്ടായത്. സ്ഥലത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Continue Reading

പെഗസസ്: ബംഗാൾ കമ്മിഷൻ പ്രവർത്തനം തുടങ്ങി

ഫോൺ ചോർത്തൽ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷൻ പൊതുജനങ്ങളിൽ നിന്നു വിവരങ്ങൾ തേടി. 30 ദിവസത്തിനുള്ളിൽ അനുബന്ധ വിവരങ്ങളും മൊഴിയും സമർപ്പിക്കണമെന്നു വ്യക്തമാക്കി ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്.

Continue Reading

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു

വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.ചെറിയ റൂമിനുള്ളിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജൂലൈ 20ന് രാത്രി ഉറങ്ങുന്ന സമയം ഗ്യാസ് ചോര്‍ന്നു. മണം പുറത്തേക്കെത്തിയതോടെ അയല്‍വാസി വിവരം പറയാനായി വാതിലില്‍ മുട്ടി. വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു-പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ജദേജ പറഞ്ഞു.രാംപാരി അഹിര്‍വാര്‍ (56), രാജുഭായി (31), സോനു (21), സീമ (25), […]

Continue Reading

ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു

മുംബൈഃനീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതിൽ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്. ഇവരുടെ വസതിയിൽ റെയ്ഡ് നടത്തി.ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.

Continue Reading