സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡ് ഉത്ഘാടനം ചെയ്യ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച സെന്റ് മേരീസ് കോളേജ് പെരുവക അപ്രോച്ച് റോഡിന്റെ ഉത്ഘാടനം കൗൺസിലർ അഡ്വ സിന്ധു സെബാസ്റ്റ്യൻ നിർവഹിച്ചു.വാർഡ് വികസന സമിതി കൺവീനർ അഡ്വ റഷീദ് പടയൻ,സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ റെനി,ഓസ്റ്റിൻ വറീത് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

വിഷ്ണുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: കേരള പ്രവാസി സംഘം

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ ദമ്മാമിൽ മരണപ്പെട്ട മീനങ്ങാടി സ്വദേശി വിഷ്ണു കണ്ണന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു, ബത്തേരി ഏരിയ സെക്രട്ടറി സരുൺ മാണി എന്നിവർ ആവശ്യപ്പെട്ടു. ദമ്മാമിനടുത്തുള്ള അൽ ഖത്തീഫ് സഫ്‌വയിലെ മലയാളി കൊല്ലം സ്വദേശിയായ ജോബിയുടെ ഉടമസ്ഥതയിലുള്ള കഫെറ്റിരിയയിലാണ് വിഷ്ണു ജോലി ചെയ്തിരുന്നത്. തൊഴിലുടമയുടെ മാനസികവും, ശാരീരികവുമായ പീഢനങ്ങളാണ് വിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിഷ്ണുവിന്റെ ശബ്ദസന്ദേശങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സൗദിയിലുള്ള […]

Continue Reading

കോവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുക: ഡി.എം.ഒ

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി, കോവിഡ് വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്ക ണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.സക്കീന അഭ്യര്‍ത്ഥിച്ചു. സൗജന്യമായി വാക്സിന്‍ എടുക്കുവാനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഡി.എം.ഒ പറഞ്ഞു. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ നിശ്ചിത കാലയളവില്‍ വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ്, ആദ്യ […]

Continue Reading

കർഷക സംഘം കണിയാരം വില്ലേജ് സമ്മേളനം നടത്തി

കണിയാരം:കർഷക സംഘം കണിയാരം വില്ലേജ് സമ്മേളനം നടത്തി. വില്ലേജ് സമ്മേളനം പി.ജി വിജയൻ ഉദ്ഘാടനം ചെയ്തു. രാജു മൈക്കിൾ അധ്യക്ഷനായി.കെ വി ജുബൈർ, ജോയ് കടവിൽ, എം സോമൻ, ടി കെ ചന്ദ്രൻ, സഫിയ മൊയ്തീൻ, രമാദേവി, ഉഷാ കേളു, വി കെ ജോസ് എന്നിവർ സംസാരിച്ചു.സെക്രട്ടറിയായി രാജു മൈക്കിളിനേയും, പ്രസിഡൻറായി എം സോമനേയും തെരഞ്ഞെടുത്തു.

Continue Reading

അജ്ഞാത  ജീവി ആടിനെകൊലപ്പെടുത്തി

എടവക പുതിയിടം കുന്ന് കുണ്ടർ മൂല സുരേബാബുവിൻ്റെ ആടിനെയാണ് ഇന്നലെ പുലർച്ചെഅജ്ഞാത ജീവികൊലപ്പെടുത്തിയത്.പുലര്‍ച്ചെ സുരേബാബുവിൻ്റെ വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടാണ്അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെ പ്രദേശത്ത് വലിയ തോതില്‍ നായ്ക്കള്‍ ബഹളം വച്ചിരുന്നതായി രാജൻപറഞ്ഞു.ആ സമയത്ത് പുറത്തിറങ്ങി നോക്കിയിരുന്നെങ്കിലും രാവിലെയാണ് കൂട്ടില്‍ ചത്ത് കിടക്കുന്ന ആടിനെ കണ്ടത്.കഴിഞ്ഞ ആഴ്ച ഈ കൂട്ടിൽ തന്നെ ഉള്ള ആട്ടിൻകുട്ടിയുടെ കാൽഅജ്ഞാത ജീവി ആക്രമിച്ച്  പരിക്കേൽപ്പിച്ചിരുന്നു.സംഭവത്തെ തുടര്‍ന്ന് മാനന്തവാടിഫോറസ്റ്റ് റെയിഞ്ചിലെ വനപാലകര്‍ പ്രദേശത്തെത്തി പരിശോധന […]

Continue Reading

കുടുംബശ്രീ ഇലക്ഷന്‍;പട്ടികവര്‍ഗ്ഗ സംവരണ സി.ഡി.എസ്സുകളെ തിരഞ്ഞെടുത്തു

കുടുംബശ്രീ ഇലക്ഷന്റെ ഭാഗമായുളള പട്ടികവര്‍ഗ്ഗ സംവരണ സി.ഡി.എസ്സു കളുടെ നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. എട്ട് പട്ടികവര്‍ഗ്ഗ സി.ഡി.എസ്സുകളെയാണ് നറുക്കെടുപ്പില്‍ തിരഞ്ഞെടുത്തത്. മൂപ്പൈനാട്, കല്‍പ്പറ്റ, തരിയോട്, നൂല്‍പ്പുഴ, പുല്‍പ്പള്ളി, അമ്പലവയല്‍, പൂതാടി, നെന്മേനി എന്നീ സി.ഡി.എസ്സുകളാണ് പട്ടിക വര്‍ഗ്ഗ സംവരണമായത്. ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. സാജിത, എ.ഡി.എം.സി വാസുപ്രദീപ് , ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. സുഹൈല്‍, കല്‍പ്പറ്റ സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ സഫിയ […]

Continue Reading

ലാപ്ടോപ് വിതരണം ചെയ്തു

പടിഞ്ഞാറത്തറ : വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ് വിതരണം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ : ടി. സിദ്ധീഖ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പി.ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ വി. അബൂബക്കര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹബഷീര്‍ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കുളള വിഭവ സമാഹരണം കൽപ്പറ്റ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ […]

Continue Reading

കടുവക്കായുള്ള തിരച്ചിൽ 22-ാം ദിവസവും ഫലം കണ്ടില്ല

മാനന്തവാടി:ഇരുപത്തി രണ്ടാം ദിവസവും ഫലം കാണാതെ വയനാട്‌ കുറുക്കൻ മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിച്ചു. ഒലിയോട്ട്‌ കാട്ടിക്കുളം ചെട്ടിപ്പറംമ്പ്‌ സംരക്ഷിത വനമേഖലയിലാണ്‌ ഇന്ന് തിരച്ചിൽ നടന്നത്‌.രാവിലെ പരിക്കേറ്റ കടുവയുടെ ദൃശ്യം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഒലിയോട്ട്‌ വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മേഖലയിൽ വ്യാപക തിരച്ചിൽ നടന്നത്‌.മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും രണ്ട്‌ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകരും സ്ഥലത്തേക്കെത്തി.കടുവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായില്ല. ജനവാസകേന്ദ്രത്തിൽ ഇടക്കിടെയിറങ്ങിയ കടുവ […]

Continue Reading

സി ആർ പി എഫ് വാരിയേഴ്‌സ് ഏകദിന പരിപാടി സംഘടിപ്പിച്ചു

കണിയാമ്പറ്റ:വയനാട് സി ആർ പി എഫ് വാരിയേഴ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണിയമ്പറ്റയിൽ ഉള്ള ഗവണ്മെന്റ് വൃദ്ധ വികലാംഗ സദനത്തിൽ “ഞങ്ങളുമുണ്ട് കൂടെ…” എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു . ഇതിനോടനുബന്ധിച്ചു ശുചീകരണ യജ്ഞവും ഇവിടുത്തെ വയോജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയും അവർക്കുവേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു . ഈ പരിപാടിയുടെ ഉത്ഘാടനം കല്പറ്റ എം എൽ എ ടി. സിദ്ധിഖ് നിർവഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് […]

Continue Reading

ജീവ കാരുണ്യ പ്രവർത്തനത്തിനായി AIYF തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് നടത്തി

തൃശ്ശിലേരിയിൽ വിവിധ ഭാഗങ്ങളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ധനസ്മാഹാരത്തിനായി ഫണ്ട്‌ ശേഖരിച്ചു നൽകുന്നതിനായി AIYF തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് സംഘടപ്പിച്ചു.തിരുനെല്ലി പഞ്ചായത്ത്‌ വാർഡ് മെമ്പർ ബേബി മാസ്റ്റർ. റോജിത് തൃശ്ശി ലേരിക്ക് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു.തിരുനെല്ലി മേഖല സെക്രട്ടറി കെ. ആർ.രതീഷ്, തൃശ്ശിലേരി യൂണിറ്റ് സെക്രട്ടറി ജോബി ആന്റണി , പ്രസിഡന്റ്‌ സനൂപ് വി. സി , വിജേഷ് സാമൂൽ. അതുൽ, വൈശാഖ്.സി,എന്നിവർ നേതൃത്വം നൽകി.

Continue Reading