പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി

തിരുനെല്ലി:തിരുനെല്ലി ഗവ: ആശ്രമം സ്ക്കൂളിൽ ട്രൈബൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധനത്തിന്റെന്റെ ഭാഗമായി കരാട്ടെ പരിശീലനം നൽകി.കാസ്സിൽ പങ്കെടുത്ത വർക്ക് (അക്കാദമി ഓഫ് ഏഷ്യൻ ഫൈറ്റിംഗ് ആർട്ട്സ്) ഇന്റർനാഷണൽ കെംപോ കരാട്ടെയുടെ വയനാട് ജില്ലാ ഇൻസ്ട്രക്ടർ സെൻസായി ജിനുമോൻ സി.ജോൺ സർട്ടിഫിക്കറ്റ് വിതരണം നടത്തി.ജ്യൂവൽ ജിനു സ്വാഗതവും,സാറാ മനോജ് നന്ദിയും പറഞ്ഞു.

Continue Reading

വെള്ളമുണ്ട-തേറ്റമല റോഡ് വികസന മധുര സംഗമം നടത്തി

വെള്ളമുണ്ട:വെള്ളമുണ്ട-തേറ്റമല കമ്പിപ്പാലം റോഡിന് ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയ 15 ലക്ഷം രൂപ വിനിയോഗിച്ച്‌നവീകരണ പ്രവർത്തി നടത്തിയതിന്റെ സന്തോഷം പങ്കിടുവാൻ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സഫീല പടയൻ അധ്യക്ഷത വഹിച്ചു.സാബു പി ആന്റണി,സി.വി.മജീദ്,സി.യൂസഫ് വെള്ളമുണ്ട,റഷീദ് ബാലുശ്ശേരി ,ശരണ്യ പ്രദീപൻ,ഷബീറലി.ഐ,യാസിർ.സി.വി,വാഴയിൽ ആലി മുസ്‌ലിയാർ,കരിയാടൻ കണ്ടി അബൂബക്കർ,സിറാജ് സി.വി,തുടങ്ങിയവർ സംസാരിച്ചു.

Continue Reading

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ പമ്പ്, നടക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

സമര കേന്ദ്രവും,ഐക്യദാർഡ്യ സദസും സംഘടിപ്പിച്ചു

എടവക:ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എടവക പഞ്ചായത്ത് സംയുക്ത സമരസമിതി പഞ്ചായത്ത് തലത്തിൽ സമര കേന്ദ്രവും ഐക്യദാർഡ്യ സദസും സംഘടിപ്പിച്ചു.രണ്ടേനാലിൽ നടന്ന പരിപാടി സംയുക്ത സമരസമിതി ചെയർമാൻ തോട്ടത്തിൽ വിനോദ് ഉദ്ഘാടനം ചെയ്തു കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു,ജസ്റ്റിൻ ബേബി,എച്ച്. ബി പ്രദീപ് മാസ്റ്റർ,ഇബ്രായി മുതുവോടൻ,കെ.ആർ ജയപ്രകാശ്,ജോഷി വാണാക്കുടി, സന്തോഷ് കുമാർ.പി,ഗിരിജ സുധാകരൻ, സിദീഖ് തോക്കൻ , കെ.എം അബ്ദുള്ള, തുടങ്ങിയവർ അഭിവാദ്യം ചെയത് സംസാരിച്ചു.

Continue Reading

ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (28.03.22) 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168160 ആയി. 167102 പേര്‍ രോഗമുക്തരായി. നിലവില്‍ 104 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 98 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 15 പേര്‍ ഉള്‍പ്പെടെ ആകെ 104 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

വീട് തകർന്നു വീണു; വൻ ദുരന്തമൊഴിവായി

പേരിയ ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പൂവനായി അബ്ദുല്ലയുടെ വീട് തകർന്ന് വീണ് വൻദുരന്തമൊഴിവായി. ഇന്ന് കാലത്ത് 11 മണിയോട് കൂടി വീട് തകരുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അയൽവാസികളും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി.

Continue Reading

കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ പണയം വയ്ക്കുന്നു: പി പി ആലി

കല്‍പ്പറ്റ : ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ന്നുകേട്ട ഭാരതത്തിലെ സാധാരണക്കാരും തൊഴിലാളികളും കര്‍ഷകരും ആയ ജനകോടികളെ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ പണയം വയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ദ്വിദിന പണിമുടക്കിന്റെ ഭാഗമായി നടന്ന ധര്‍ണ്ണസമരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നടക്കുന്ന സമരം വിജയത്തിലെത്തുക തന്നെ ചെയ്യും. എഴുപതില്‍ അധികം ആളുകള്‍ […]

Continue Reading

ആനക്കുഴി – കുറുമ ക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡ്‌ ആനക്കുഴി – കുറുമക്കൊല്ലി റോഡ് പഞ്ചായത്ത് വൈസ്പ്രസിഡണ്ടും വാർഡ് മെമ്പറുമായ സിനോ പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീ ബിജു പാറത്തോട്ടയിൽ സ്വാഗതം പറഞ്ഞു.ശ്രീ ആന്റണി വെളളാക്കുഴി അധ്യക്ഷത വഹിച്ചു.ശ്രീ ജോസഫ് മൂലക്കര, ശ്രീ സേവ്യർ മണിത്തൊട്ടി, ഷിനോജ് കോളാപ്പിള്ളിൽ, ജയ് ഇടയക്കൊണ്ടാട്ട്, ജോസ് കോളാപ്പിള്ളി, ,മാത്യൂ ആപ്പുഴ, ജോസ് മുതിരക്കാല, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Continue Reading

കൃഷ്ണപ്രസാദിന് സ്‌നേഹാദരം

കൽപ്പറ്റ:കര്‍ഷകരെയും കാര്‍ഷിക മേഖലയെയും നശിപ്പിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ 3 കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളും അതിനെ പിന്തുണച്ച രാജ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനകളും നടത്തിയ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച അഖിലേന്ത്യാ കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി സഖാവ് പി കൃഷ്ണപ്രസാദ് നെ വയനാട് ജില്ലാ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് എംപ്ലോയിസ് യൂണിയന്‍ ജില്ലാ സമ്മേളനം ആദരിച്ചു. […]

Continue Reading

“Future” ട്രെയിനിംങ്ങ് പ്രോഗ്രാമിന് തുടക്കമായി

കൽപ്പറ്റ:കോളേജ് വിദ്യാർത്ഥികൾക്കായി ജെ.സി.ഐ ഇന്ത്യ സോൺ XIX നടപ്പിലാക്കുന്ന സൗജന്യ ട്രെയിനിങ്ങ് പ്രോഗ്രാം മേപ്പാടി ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ:ഗോപകുമാരൻ കർത്ത ഉത്ഘാനം ചെയ്തു.ഡോ:മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ സോൺ കോർഡിനേറ്റർ ടി.എൻ.ശ്രീജിത് അധ്യക്ഷത വഹിച്ചു. ഡോൺ ഡയറക്ടർ ഷിനു മാണിക്കോത്ത് ക്ലാസ്സ് നയിച്ചു. ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ, കേരള ആരോഗ്യ സർവ്വകലാശാല സെനറ്റ് മെംബർ ഡോ: ഷാനവാസ് പള്ളിയാൽ, ഡോ:സത്യൻ മേനോൻ, ഡോ: അനീസ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺദേവ് […]

Continue Reading