വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെ സ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി

കൽപ്പറ്റ:അരങ്ങില്‍ മുളങ്കാടിന്റെ പതിഞ്ഞ സംഗീതം. സദസ്സില്‍ ഇളങ്കാറ്റിൽ കാടുലയുന്ന ആരവം. വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെസ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി എന്റെ കേരളം വേദിയുടെ മനം നിറച്ചു.മുളന്തണ്ടില്‍ മാസ്മരികത തീര്‍ത്താണ് മലമുഴക്കി കലാ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കിയത്. കല്‍പ്പറ്റ ആസ്ഥാനമായി തുടങ്ങിയ ഭവം സൊസൈറ്റിയുടെ കോവിഡാനന്തര ആശയമാണ് മലമുഴക്കിയെന്ന സ്വന്തം മ്യൂസിക്കല്‍ ബാന്റ്. മുള പ്രധാന മാധ്യമമാക്കി സംഗീത ലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ‘ടീം മലമുഴക്കി. പൂര്‍ണ്ണമായും മുളയില്‍ നിര്‍മ്മിച്ചെടുത്ത സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സ്വന്തമായി എഴുതി […]

Continue Reading

ജനകീയാസൂത്രണത്തിലെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കണം

കൽപ്പറ്റ:ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടണമെന്ന് എന്റെ കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെവിവിധമേഖലകളെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ നേട്ടങ്ങള്‍ എന്നതായിരുന്നു വിഷയം. ജനകീയാസൂത്രണത്തില്‍ കേരളം മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ആശയങ്ങളും അഭിപ്രായങ്ങളും താഴെത്തട്ടില്‍ നിന്നും വരാന്‍ തീരുമാനമായത്. കണ്ണൂര്‍ കല്യാശ്ശേരിയില്‍ തുടങ്ങിയ ജനകീയാസൂത്രണ […]

Continue Reading

വളയിട്ട കൈകളില്‍ എല്ലാം ഭദ്രം;മേള കീഴടക്കി വനിതാ സംരംഭകര്‍

കൽപ്പറ്റ:സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട് സ്വദേശിയായ ശാന്തി പാലക്കലുമാണ് സ്വ്ന്തം ബ്രാന്‍ഡുകളുമായി മേളയിലെത്തിയത്. സ്വാതി എന്നപേരിലുള്ള കറി പൗഡര്‍, വയനാടന്‍ കാപ്പിപ്പൊടി, പു്ട്ടുപൊടി, അരിപ്പൊടി , കുത്തരി അച്ചാറുകള്‍ തുടങ്ങിയവെയെല്ലാം ദേവകി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നു. ഐ.എസ്.ഒ സര്‍്ട്ടിഫിക്കേഷനോടുകൂടി ഈ ഉത്പന്നങ്ങളും മേളയും ആകര്‍ഷണമായി മാറി. 1999 […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (11-05-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ.പി 2️⃣ശിശുരോഗ വിഭാഗം 3️⃣ദന്തരോഗ വിഭാഗം 4️⃣ഗൈനേക്കോളജി 5️⃣അസ്ഥിരോഗ വിഭാഗം ( ഡോ. സുരേഷ്) 6️⃣മെഡിസിൻ ഒ.പി ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ,അവധി ദിവസങ്ങളിൽ 11.30 വരെ ) ഫോൺ : 04936 206226

Continue Reading

മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്തു

മദ്ധ്യകേരളത്തിൽ നിന്നുള്ള സുറിയാനി ക്രൈസ്തവരായ കുടിയേറ്റ ജനതയുടെ ആത്മീയാവശ്യങ്ങൾക്കായി 1973 മെയ് 1-ന് ഔദ്യോഗികതുടക്കം കുറിച്ച്, ആത്മീയവും സാമൂഹികവുമായ മേഖലകളിൽ ഒരുപോലെ മലബാറിലെ അനിഷേധ്യസാന്നിദ്ധ്യമായി മാറിയ മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടു. മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജേക്കബ് തൂങ്കുഴി പിതാവാണ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിച്ചത്. ഉച്ചക്ക് ഒന്നരക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍, തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, […]

Continue Reading

പ്രാർത്ഥനാ സംഗമം

വെള്ളമുണ്ട: വെള്ളമുണ്ട അൻ ഫുർഖാൻ്റെ കീഴിൽ പ്രാർത്ഥനാ സംഗമവും ഓർഫൻ വിദ്യാർത്ഥികൾക്ക് വസ്ത്ര വിതരണവും നടത്തി. പ്രാർത്ഥനക്ക് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ഹൈദ്രൂസി അൽ അമാനി നേതൃത്വം നൽകി. ജസീൽ അഹ്സനി പാക്കണ. ഉമർ സഖാഫി, ഷാഫി സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

മതസൗഹാർദ ഇഫ്താർ സംഘടിപ്പിച്ചു മുള്ളൻപ്പാറയിലെ എൻ കെ രാജനും കുടുംബവും

വൈത്തിരി :- മുള്ളൻപ്പാറയിലെ നെല്ലിക്കാൻ കണ്ടി രാജൻ, എൻ കെ ബാബു എന്നിവർ ചേർന്ന് മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് ഇഫ്താർ വിരുന്ന് സങ്കടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടി മുള്ളൻപ്പാറ പള്ളി നിവാസികൾക്ക് വ്യത്യസ്ത അനുഭവമായി. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവകളും കുടുംബം നേരിട്ട് വന്നു പള്ളി അംഗണത്തിൽ വിതരണം ചെയ്ത് രാജന്റെ അനിയൻ എൻ കെ ബാബു ഉദ്ഘാടനം നിർവഹിച്ചു. പള്ളി ഇമാം ജാഫർലി വാക്കഫി,സൈഫുള്ള. കെ, ഫസൽ സി എ,അരുൺ ബാബു,അബ്ദുൽ സമദ്,രജിൻ രാജൻ,സി […]

Continue Reading

ജുനൈദ് കൈപ്പാണി ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി

കൽപ്പറ്റഃ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിർവാഹക സമിതി യോഗത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്,ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. യുവജനസേവാദൾ […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ നടയ്ക്കല്‍, തരുവണ പമ്പ്, മൊതക്കര, ആലഞ്ചേരി, അത്തിക്കൊല്ലി, നാരോക്കടവ്, മയിലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, ബാണാസുര റിസോര്‍ട് എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴേയ്, പകല്‍ വീട്, ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

മാനന്തവാടിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

പുതുപ്പാടി:കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുപ്പാടി കൈതപൊയിലിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടം സംഭവിച്ചത്. സ്വിഫ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കുകളില്ല.

Continue Reading