ബാങ്ക് ഉപരോധസമരം നടത്തി

പുൽപ്പള്ളി:ഫാർമേഴ്‌സ് റിലീഫ് ഫോറ ത്തിന്റെയ നേതൃത്വത്തിൽ അഡ്വക്കറ്റ് എ വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. അഡ്വക്കേറ്റ് കെ എം മനോജ് ഉദ്ഘാടനം ചെയ്തു. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ പിഎം ജോർജ്, എ സി തോമസ്, എ എൻ മുകുന്ദൻ, അഡ്വക്കേറ്റ് പി […]

Continue Reading

തവിഞ്ഞാലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മയക്കമരുന്ന് മാഫിയകളുടെ താവളമായി മാറുന്നു;യൂത്ത് കോൺഗ്രസ്

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ,പേരിയ,വാളാട് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് മയക്കു മരുന്ന് ലോബികളുടെ താവളമായി മാരുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.മുപ്പത് വയസിന് താഴെയുള്ള ചെറുപ്പക്കാരിൽ ഭൂരപക്ഷവും ഇതിന് അടിമപ്പെട്ടിരിക്കുകയാണ്,കഴിഞ്ഞ ഒരാഴ്ചകുള്ളിൽ പോലീസ് പരിശോധനയിൽ ഏഴോളം ചെറുപ്പക്കാരെയാണ് മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി പിടിയിലായത്.പിടിയിലായവർ മയക്ക് മരുന്ന് കണ്ണിയിലെ പരൽ മീനുകൾ ആണെന്നും ഇവരെ നിയന്ത്രിക്കുന്ന വൻ സ്രാവുകൾ ഇന്നും പിടിയിലാകതെ വിലസി നടക്കുക ആണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എക്സൈസ്,പോലീസ് സംയുക്തമായി പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ച് […]

Continue Reading

വായ്പാ കുടിശ്ശിഖക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബേങ്ക് സമീപനം മാറ്റണം: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: ബാങ്ക് വായ്പാ കുടിശ്ശിഖയുടെ പേരിൽ വായ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന നടപടികളിൽ നിന്നും ബേങ്ക് അധികൃതരെ പിൻതിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി നീക്കത്തിൽ മനംനൊന്താണ് മുൻ അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ പുൽപ്പള്ളിഇരുളത്തെ മുണ്ടോട്ടു ചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം തിരുനെല്ലിയിൽ ബേങ്ക് പീഢനം കാരണം ഒരു യുവ കർഷകനും ആത്മഹത്യ ചെയ്തിരുന്നു. ഇടപാടുകാരുടെ പലിശയും, കൂട്ടുപലിശയും, പിഴ പലിശയും വാങ്ങി […]

Continue Reading

എടവകയിൽ ജലനടത്തം സംഘടിപ്പിച്ചു

എടവക :തെളിനീരൊഴുകും നവകേരളം – സമ്പൂർണ ജല ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജല സമിതിയുടെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.പൊതു ജന പങ്കാളിത്ത ത്തോടെ അഗ്രഹാരം പുഴയോരം മുതൽ പാണ്ടിക്കടവ് വരെ നടത്തിയ പുഴ നടത്തത്തിൽ പുഴ സംരക്ഷണ ബോധവൽക്കരണം,ജലത്തിന്റെ ഗുണമേന്മ കണ്ടെത്താനുള്ള സാമ്പിൾ ശേഖരണം, ദ്രവ മാലിന്യങ്ങൾ തടയാനുള്ള സൗകര്യമൊരുക്കൽ, ജല സ്രോതസ്സുകളുടെ […]

Continue Reading

തുല്യത പരീക്ഷാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു

കൽപ്പറ്റ:ജില്ലാതല നാലാം തരം ഏഴാം തരം തുല്യതാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത പതിനാലാം ബാച്ച് പരീക്ഷ മെയ് 14നും ഏഴാം തരം തുല്യത പതിനഞ്ചാം ബാച്ച് പരീക്ഷ മെയ് 14, 15 തിയതികളിലും നടക്കും. ചോദ്യ പേപ്പര്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു പ്രേരക് ബബിത മോള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സാക്ഷരത മിഷന്‍ ജില്ലാ […]

Continue Reading

ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

മാനന്തവാടി:കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള നടത്തിയ ഫിറ്റ്‌നസ് ട്രൈയ്‌നര്‍ കോഴ്‌സിന്റെ ആദ്യബാച്ച് പൂര്‍ത്തിയായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മാനന്തവാടിയില്‍ നടന്നു. മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പൂര്‍ത്തിയാക്കിയ 21 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങില്‍ അസാപ് വയനാട് ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് ശ്രീരഞജ് അധ്യക്ഷത വഹിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ സനല്‍ കൃഷ്ണന്‍, ആന്റോ, പ്രോഗ്രാം മാനേജര്‍മാരായ ജിഷ,ഷഹ്ന,പ്രണോബ് തുടങ്ങിയവര്‍ പങ്കെടുത്തു

Continue Reading

കെട്ടിനാട്ടി;നെല്‍കൃഷി പഠിക്കാം

നെല്‍കൃഷിയുടെ ശാസ്ത്രീയ രീതിയായ കെട്ടി നാട്ടിയെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പരിചയപ്പെടാം. കാര്‍ഷികമേളയില്‍ എത്തു്ന്നവര്‍ക്ക് ഈ കൃഷി രീതി പുതിയ അനുഭവമാകും. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച വളക്കൂട്ടില്‍ പച്ചിലകളുടെ അഴുകിച്ചെടുത്ത കളിക്കൂട്ടില്‍ ചേര്‍ത്തുറപ്പിച്ച് പാടത്ത് നാട്ടുന്ന സമ്പ്രദായമാണിത്. നെല്ലിന്റെ ഉല്പാദനക്ഷമത കൂട്ടുന്നതിനും മണ്ണിനെ സമ്പുഷ്ടീകരിക്കുന്നതിനും കെട്ടിനാട്ടി സഹായിക്കുന്നു. ഒരു തുള്ളി കീടനാശിനി പോലും കൂടാതെ നെല്‍കൃഷി നടത്താന്‍ കഴിയുന്നു എന്നതാണ് കെട്ടിനാട്ടിയുടെ പ്രത്യേകത. കെട്ടിനാട്ടി കൃഷിരീതി മണ്ണിനെ സമ്പുഷ്ടീകരിക്കുകയും […]

Continue Reading

കൈതക്കൽ – മാനന്തവാടി റോഡിൽ ഗതാഗത നിയന്ത്രണം

കൈതക്കൽ – മാനന്തവാടി റോഡ് നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി ടൗൺ മുതൽ വള്ളിയൂർക്കാവ് അടിവാരം വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 31 വരെ ഒരു വരിയായി നിജപ്പെടുത്തി. ആയതിനാൽ പുൽപ്പള്ളി, കൊയിലേരി, പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വള്ളയൂർക്കാവ് ബൈപ്പാസ് വഴി വരേണ്ടതാണെന്ന് അറിയിച്ചു.

Continue Reading

ജപ്തിയിൽ മനം നൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി

പുൽപ്പള്ളി: ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമി(56) യാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. മുൻ എ.പി പി യായിരുന്നു. ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ നാട്ടുകർ […]

Continue Reading

ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ എന്റെ കേരളം മെഗാ മേള സന്ദർശിച്ചു

കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള സന്ദർശിച്ച് ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ സന്ദർശിച്ചു.ഡബ്ല്യു.എച്ച്. ഒ. സീനിയർ പ്രോഗ്രാം ഓഫീസർ ഡോ. രഞ്ജിനി രാമചന്ദ്രൻ, സീനിയർ ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ.ഷിബു ബാലകൃഷ്ണൻ, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. ആനന്ദ്, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. രാവൺ പ്രഭു, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. സാമന്ത ഗ്രേസ്, ഡോ. ഗായത്രി, എസ്. ടി. […]

Continue Reading