സഹകരണ സംരക്ഷണ ദിനം ആചരിച്ചു

സഹകരണ മേഖലക്കു നേരെയുള്ള നുണ പ്രചാരണങ്ങൾക്കെതിരെ കേരള കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. കാർഷിക വികസന ബാങ്ക് പടിഞ്ഞാറത്തറ യുണിറ്റ് കമ്മിറ്റിയുടെ പരിപാടി ഡയറക്ടർ പി.എ ജാഫർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ലക്ഷ്മി രാധാകൃഷ്ണൻ,എ. നൗഷാദ്, മോഹൻദാസ് എം. ജി, പി.സുനിൽ ബാബു, രാമാദേവി വി.പി എന്നിവർ നേതൃത്വം നൽകി.

Continue Reading

മാത്തുക്കുട്ടിയുടെ വഴികൾ ഓഡിയോ ലോഞ്ചിംഗ് നടത്തി

ബത്തേരി: ബിജു എം.രാജ് സംവിധാനം നിർവ്വഹിച്ച് സി.സി.മാത്യു ചെരുവേലിക്കൽ കഥയും നിർമ്മാണവും ചെയ്ത മാത്തുക്കുട്ടിയുടെ വഴികൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ബത്തേരി കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ നടത്തി. പ്രമുഖ സിനിമാ താരം അബു സലിമും കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളും ചേർന്നാണ് ഓഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ കൈലേഷ്, നൈറ നിഹാർ, അൽ സാബിത്ത് (കേശു […]

Continue Reading

വർഷങ്ങൾ മുമ്പത്തെ കുറ്റബോധത്താൽ കുറ്റവാളി മൂന്നിരട്ടിയായി പണം തിരികെനൽകി

പെരിക്കല്ലൂർ: പെരിക്കല്ലൂർ വ്യാപാരിയായിരുന്ന ജോസഫ് ചേട്ടന്റെ മരണശേഷം ആണ് ഭാര്യയ്ക്ക് ഇങ്ങനെ ഒരു കത്ത് കഴിഞ്ഞദിവസം ലഭിച്ചത്. കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ “പ്രിയ മേരി ചേടത്തിഞാൻ വർഷങ്ങൾക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും ആ പൈസ ഞാൻ ഇതോടെ അയക്കുന്നു ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി”.

Continue Reading

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ആചരിച്ചു

തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മുളംചിറ കോളനിയില്‍ ഊരുമൂപ്പന്‍ ഞേണന്‍ തദ്ദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം മുളംചിറ കോളനിയില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പഠന മുറി സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയും, അങ്കണവാടി കെട്ടിടം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും […]

Continue Reading

ജില്ലയില്‍ 2931 അതി ദരിദ്രകുടുംബങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ നടപ്പിലാക്കും

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കണ്ടെത്തിയ 2931 കുടുംബങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.  ആഗസ്റ്റ് 31 നു മുമ്പായി എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാന്‍ തയ്യാറാക്കും.  മൈക്രോ പ്ലാന്‍ ക്രോഡീകരിച്ച് ആവശ്യമായ പ്രോജക്റ്റുകള്‍ രൂപീകരിച്ച് സെപ്തംബര്‍ മുതല്‍ പദ്ധതികള്‍ നടപ്പാക്കും. അടിയന്തര സേവന പദ്ധതികള്‍, ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല സമഗ്ര പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് തരം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പിലാക്കുക. ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങള്‍, വാസസ്ഥലം, വരുമാന ലഭ്യത എന്നിവയുടെ […]

Continue Reading

കൽപ്പറ്റയിൽ ഓണം ഖാദി മേള ആരംഭിച്ചു

കൽപ്പറ്റ : കനറാബാങ്കിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഓണം ഖാദി മേള തുടങ്ങി. ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മേളയ്ക്ക് ഭദ്രദീപം തെളിയിച്ചു.സാമൂഹ്യരംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു. മാനേജർ വൈശാഖ് പി എച്ച് നന്ദി പ്രകാശിപ്പിച്ചു.മേളയിൽ സിൽക്ക് ഉൾപ്പെടെ എല്ലാ തുണിത്തരങ്ങൾക്കും 30%കിഴിവ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും 10 പവൻ സ്വർണ നാണയം സമ്മാനമായി ലഭിച്ചേക്കാവുന്ന ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ് 5പവൻ, 1പവൻ വീതം രണ്ടും മൂന്നും സമ്മാനങ്ങൾ, ആഴ്ചതോറും […]

Continue Reading

‘വിദ്യാവിളക്ക് ‘ ഉദ്‌ഘാടനം ചെയ്തു

വെള്ളമുണ്ടഃവയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ നിർദ്ധനരായ പ്രൈമറി,ഹൈസ്കൂൾ വിദ്യാർഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായി സംവിധാനിക്കുന്ന ഡിവിഷന്റെ നേതൃത്വത്തിലുള്ള ‘വിദ്യാവിളക്ക് ‘പദ്ധതി മുൻ മന്ത്രി സി.കെ.നാണു വെള്ളമുണ്ടയിൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വി.പി സുഫിയാൻ,പി.കെ ശറഫുദ്ധീൻ,അമീർ അറക്കൽ,സന്ധ്യ.കെ,റെനീഷ്.വി തുടങ്ങിയവർ സംസാരിച്ചു

Continue Reading

ബോയ്സ് ടൗൺ-മാനന്തവാടി റോഡിലെ കുഴി; കരാറുകാരനിൽ നിന്ന് തുക ഈടാക്കി ഉടൻ നികത്തണം: എസ്.ഡി.പി.ഐ

തലപ്പുഴ : ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെയുള്ള റോഡിൽ 50 ലക്ഷം മുടക്കി മഴക്ക് മുൻപ് അടച്ച കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടത് പണിയിലെ പോരായ്മയാണെന്നും കരാറുകാരനിൽ നിന്ന് തുക ഈടാക്കി പ്രത്യക്ഷപ്പെട്ട കുഴികൾ ഉടൻ അടക്കണമെന്നും എസ്.ഡി.പിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ഈ പാതയിലുള്ള കുഴികളിൽ നിലവിൽ മഴ പെയ്ത് വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. അത് കൊണ്ട് തന്നെ ഇരുചക്ര യാത്രക്കാരും മറ്റു വാഹനക്കാരും ഈ കുഴികളിൽ വീഴുകയും അപകടത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. മഴക്ക്മുൻപ് […]

Continue Reading

അച്ചപ്പൻ വൈദ്യരെ ആദരിച്ചു

തലപ്പുഴ:യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പാരമ്പര്യ വൈദ്യ ചികിത്സയിൽ പതിറ്റാണ്ടുകളായി സേവനമനുഷ്ടിക്കുന്ന മക്കിമല അച്ചപ്പൻ വൈദ്യരെ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുപ്പത് വർഷത്തോളമായി വൈദ്യ രംഗത്ത് സേവനമനുഷടിക്കുന്ന വൈദ്യർ ഉപജീവനമാർഗത്തിലു പരി സാമൂഹ്യ സേവനം എന്ന നിലയിലാണ് വൈദ്യശാല മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് വൈദ്യർ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അസിസ് വാളാട് ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിജിൻ തലപ്പുഴ, പ്രദീപ്‌ കമ്പമല, നിജിൻ […]

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

പേരിയ:ഒരാഴ്ച മുൻപ് കനത്ത മഴയിലുണ്ടായ മണ്ണിടിച്ചലിൽ തകർന്ന പേരിയ ചുരം വഴിയുള്ള വാഹന ഗതാഗതം പുനസ്ഥാപിക്കാത്തതിൽ യൂത്ത് കോൺഗ്രസ്‌ പേരിയ യൂണിറ്റ് പ്രതിഷേധിച്ചു.നിലവിൽ ഇതു വഴി ചെറിയ വാഹനങ്ങൾ കടന്നു പോകാൻ യാതൊരു വിധ ബുദ്ധിമുട്ടുകളുമില്ലെന്നും റോഡിലുള്ള തടസങ്ങൾ നീക്കം ചെയ്തതുമാണ്. ചരക്ക് വാഹനങ്ങൾ ഒഴിവാക്കി മറ്റു പൊതു ജനങ്ങൾക്കുള്ള യാത്ര സൗകര്യങ്ങൾ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ചുരം തകർക്കുന്ന രീതിയിൽ ഭൂമി തുരന്ന് പാറകൾ പൊട്ടിച്ചു പ്രവർത്തിക്കുന്ന കോറികൾ കാരണമാണ് മണ്ണിടിഞ്ഞു […]

Continue Reading