മികച്ച ഹരിത കര്‍മ്മസേനയായി മീനങ്ങാടി

മീനങ്ങാടി: ജില്ലയിലെ മികച്ച ഹരിതകര്‍മ്മസേനക്കുള്ള പുരസ്ക്കാരം മീനങ്ങാടിക്ക്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഹരിത കര്‍മ്മസേന സംഗമത്തില്‍ വെച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നസീമയല്‍ നിന്നും ഹരിതകര്‍മ്മസേന അംഗങ്ങള്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവമാലിന്യശേഖരണം യൂസര്‍ ഫീ കളക്ഷന്‍ നൂതന സംരഭങ്ങള്‍ എന്നിവയിലെ മികവാണ് പുരസ്ക്കാരത്തിനാധാരം. വിവിധ വാര്‍ഡുകളിലായി 25 ബോട്ടില്‍ ബൂത്തുകള്‍ 102 മിനിമെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഹരിതകര്‍മ്മസേനക്ക് സ്വന്തമായി വാഹനം പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് , ബെയിലിംഗ് മെഷീന്‍, […]

Continue Reading

കാട്ടാന ആക്രമണം:മുട്ടിൽ സ്വദേശി മരിച്ചു

എച്ച്.ഡി കോട്ട: കർണാടകയിൽ ഇഞ്ചി കൃഷിയിടത്തിൽ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ മുട്ടിൽ സ്വദേശി മരിച്ചു.പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. എച്ച്.ഡി കോട്ട എടയാളയിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു.സഹ തൊഴിലാളികള്‍ ഷെഡിന്റെ അകത്തുണ്ടായിരുന്നപ്പോഴാണ് സംഭവം .ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തൊഴിലാളികളും റോഡ് ഉപരോധിച്ചു.

Continue Reading

മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മുട്ടില്‍:ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കല്‍പ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ തിരച്ചില്‍ നടത്തിയതില്‍ 3.5 കിലോയോളം കഞ്ചാവുമായി മേപ്പള്ളി സജീര്‍(35) എന്നയാളെ പിടികൂടി.ഇയാളെ അറസ്റ്റ് ചെയ്യുകയും എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ജൂനിയര്‍  ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍,വിഷ്ണുരാജ്,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അബ്ദുല്‍ മുബാറക്ക്,നൗഷാദ് തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Continue Reading

ജലനിരപ്പ് കുറഞ്ഞു; ബാണാസുര ഡാമിന്റെ ഒരു ഷട്ടർ അടച്ചു

ബാ​ണാ​സു​ര സാ​ഗ​ര്‍ ഡാ​മി​ന്‍റെ തു​റ​ന്ന മൂ​ന്നു ഷ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന് അ​ട​ച്ചു. ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​കെ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ഡാ​മി​നു​ള്ള​ത്. ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഡാ​മി​ന്‍റെ ആ​ദ്യ ഷ​ട്ട​ര്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Continue Reading

തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി

ഗോത്രവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി. കണിയാമ്പറ്റ പഞ്ചായത്ത്തല രജിസ്ട്രേഷന്‍ ഗോത്ര വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പഠന സഹായികള്‍ വിതരണം ചെയ്തു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത്ത് […]

Continue Reading

കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും – മന്ത്രി ആന്റണി രാജു

വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ്. കെ.എസ്. ആര്‍.ടി.സി. ജീവനക്കാരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍ ടി.സി.ജീവനക്കാര്‍ക്കായി വിശ്രമ […]

Continue Reading

സിദ്റ കോളേജ് എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട:സിദ്റ കോളേജ് ഓഫ് ലിബറൽ ആർട്സ് നവാഗതർക്കായി എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള അനുമോദനപത്രം മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബാലൻ,ഹൈദർ സഖാഫി,എം.സി.മജീദ്,പി.കെ ശറഫുദ്ധീൻ,വി.പി.സുഫിയാൻ,സുമയ്യ സാദിഖ്,സന്ധ്യ.കെ.പി,അഷ്‌റഫ്.കെ,മറിയം.വി,സ്നേഹ.പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സ്വപ്ന സാക്ഷാത്ക്കാരം; ബിന്ദുവിനുള്ള വീട് ഒരുങ്ങി

പന്ത്രണ്ട് വര്‍ഷമായി മാനന്തവാടിയില്‍ ഓട്ടോ ഓടിക്കുകയാണ് കുഴിനിലം സ്വദേശിയായ ബിന്ദു മോള്‍. ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ കഴിയുന്ന ബിന്ദുവിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഓട്ടോറിക്ഷ. വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍ കൂടിയാണ് ബിന്ദു. ഭര്‍ത്താവ് മരിച്ചു പോയ ബിന്ദുവിന്റെയും വീടിന്റെയും അവസ്ഥ മനസിലാക്കിയ റോഡ് സേഫ്റ്റി വളണ്ടിയര്‍മാരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സഹായ ഹസ്തവുമായി രംഗത്തിറങ്ങി. സമാധാനമായി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന ബിന്ദുവിന്റെ സ്വപ്നം യാഥാര്‍ത്യമാക്കാന്‍ അവര്‍ തീരുമാനിച്ചു. വീടു നിര്‍മ്മാണത്തിലേക്കുള്ള ധനശേഖരണത്തിനായി മോട്ടോര്‍ […]

Continue Reading

പന്നി കര്‍ഷകരുടെ ആശങ്കയകറ്റും പന്നിയിറച്ചി സംഭരണം പരിഗണിക്കും:മന്ത്രി ജെ. ചിഞ്ചുറാണി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ പന്നി കര്‍ഷകര്‍ക്കുളള ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ ഓണം സീസണ്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. അവരിപ്പോള്‍ അങ്കലാപ്പിലാണ്. അവരെ സഹായിക്കാനുളള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നെല്ല് സംഭരിക്കുന്ന രീതിയില്‍ പന്നി കര്‍ഷകരില്‍ നിന്നും വിലകൊടുത്ത് പന്നികളെ ഏറ്റെുടുക്കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. […]

Continue Reading

ആഫ്രിക്കന്‍ പന്നിപ്പനി – കര്‍ഷകര്‍ക്ക് 37.07 ലക്ഷം നഷ്ടപരിഹാരം നല്‍കി

വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്‍മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഏഴ് കര്‍ഷകര്‍ക്കായി 37,07,751 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കല്‍പ്പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്കുളള ചെക്ക് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. തവിഞ്ഞാല്‍ മുല്ലപ്പറമ്പില്‍ എം.വി. വിന്‍സെന്റ് – 19,55,400, മാനന്തവാടി മൂത്തശ്ശേരി എം.ടി. ഷാജി – 2,35,000, മാനന്തവാടി വെളിയത്ത് കുര്യാക്കോസ് 2,23,800, മാനന്തവാടി പുത്തന്‍പുര പി.വി. വിപീഷ് – […]

Continue Reading