മഹാ അന്നദാനനിധി ഉദ്ഘാടനം

സുല്‍ത്താന്‍ബത്തേരി: മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് മഹാ അന്നദാനം നടത്തുന്നതിനു ധനസമാഹരണം തുടങ്ങി. വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഡി. മധുസൂദനന്‍ സംഭാവന ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാല പിള്ളയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.

Continue Reading

പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ് നന്നാക്കണം: പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ

പുൽപ്പള്ളി: 22 വർഷത്തിനു മുമ്പ് ടാറിൽ നടത്തിയ പുൽപ്പള്ളി പെരിക്കല്ലൂർ പിഡബ്ല്യുഡി റോഡ് ഉടൻതന്നെ കുഴികളിൽ മിറ്റൽ ഇട്ട് മെയിൻറനൻസ് നടത്തി ഉടൻ ഗതാഗതയോഗ്യമാക്കുകയും തുടർന്ന് ടാറിങ് പ്രവർത്തികൾ നടത്തണമെന്നും പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39-മത് യൂണിറ്റ് സമ്മേളനം ആവശപ്പെട്ടു.യോഗം പുൽപ്പള്ളി ലൈൻസ് ഹാളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥന, അനുശോചനം എന്നിവയ്ക്ക് ശേഷം സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ബിജുമോൻ കെ കെ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖലാ പ്രസിഡന്റ് […]

Continue Reading

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു

പുൽപ്പള്ളി : വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന് സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു. .അന്നത്തെ ബാങ്ക് ഡയറക്ടർ മാരായിരുന്ന ചിലരും ചില ജീവനക്കാരും അടക്കം 10 പേരാണ് വായ്പ തട്ടിപ്പ് കേസിലെ പ്രതികൾ .തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടി എന്നാണ് കേസ്.

Continue Reading

സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി

മാനന്തവാടി: മാനന്തവാടി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തികരണം കരയോഗതലത്തിൽ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. വൈത്തിരി NSS യൂണിയൻ സെക്രട്ടറി ശ്രീ. വി. വിപിൻ കുമാർ ക്ലാസ്സ്‌ നയിച്ചു. സൊസൈറ്റി പ്രസിഡന്റ്‌ DR. പി നാരായണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. എം പി ബാലകുമാർ സ്വാഗതം പറഞ്ഞു. ഫിനാൻഷ്യൽ ലിറ്റരസി കൗൺസിലർ ശ്രീ.സുബ്രഹ്മണ്യൻ K, സാമൂഹ്യ ക്ഷേമ പദ്ധതി കളെ കുറിച്ച് വിശദികരിച്ചു.യൂണിയൻ സെക്രട്ടറിശ്യാംഘോഷ് പിവി നന്ദി […]

Continue Reading

താല്ക്കാലിക ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാൻ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്ലറ്റ്  ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി താത്ക്കാലിക ടോയ്ലറ്റ് പൊതുജനങ്ങൾക്കായ് തുറന്നു കൊടുത്തു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി.വി.ജോർജ്, ക്ലീൻ സിറ്റി മാനേജർ സജി മാധവൻ, ജെ.എച്ച്.ഐമാരായ വി.സിമി, വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

മാനന്തവാടിയിൽ ഗതാഗത പരിഷ്ക്കരണം

മാനന്തവാടി ടൗണിൽ ഇന്ന്(ബുധൻ) മുതൽഗതാഗത പരിഷ്ക്കരണം.നാലാംമൈൽ, കല്ലോടി ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ യാത്രക്കാരെ ടൗണിൽ ഇറക്കിയതിനു ശേഷം ബസ്റ്റാൻഡിൽ വരികയും യാത്രക്കാരെ കയറ്റി ടൗൺ ചുറ്റാതെ ബസ് സ്റ്റാൻഡിൽ നിന്നും നാലാംമൈൽ കല്ലോടി ഭാഗത്തേക്ക് പോകണം. ടൗണിലെ റോഡ് പണി നടക്കുന്നതിനാലും താഴെയങ്ങാടി റോഡിൽ കൽവർട്ട് നിർമ്മിക്കുന്നതിനാലുമാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് മാനന്തവാടി നഗരസഭ യോഗം അറിയിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സീ. കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഡിവൈഎസ്പി പി. […]

Continue Reading

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയില്‍ സൃഷ്ടിച്ചെടുക്കാന്‍ ‘സമഗ്ര’ പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത […]

Continue Reading

ക്വിസ് മത്സരവും സെമിനാറും നടത്തി

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ മെഷീന്‍ ലേര്‍ണിംഗ് എന്ന വിഷയത്തില്‍ സെമിനാറും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്സും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ […]

Continue Reading

ഏകദിന സെമിനാര്‍ നടത്തി

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഏകദിന സെമിനാര്‍ നടത്തി. ഉന്നത വിദ്യാഭ്യാസത്തില്‍ കൃത്രിമ ബുദ്ധി ഉയര്‍ത്തുന്ന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മേരിമാതാ കോളേജ് അസി.പ്രൊഫസര്‍ ഡോ.ഒ.ജെ സാബു ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ ഡോ. എ.ആര്‍ സുധാദേവി, സി.വി ആതിര, ആര്‍ ലിറ്റി, എ.പി ആര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Continue Reading

ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ ആരംഭിച്ചു

ബംഗളൂരു: ഇന്ത്യയിലാദ്യമായി നടക്കുന്ന ലോക കോഫി കോൺഫറൻസ് ബംഗ്ളൂരിൽ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 28- വരെ നടക്കുന്ന വേൾഡ് കോഫി കോൺഫറൻസിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണുള്ളത്. ഇന്ത്യയിൽ ആദ്യമായി നടക്കുന്നലോക കോഫി കോൺഫറൻസിന് ബാഗ്ളൂർ പാലസ് ഗ്രൗണ്ടിൽ മുപ്പതിനായിരം ചതുരശ്ര അടിയിൽ തയ്യാറാക്കിയ പവലിയനിലാണ് തുടക്കമായത്.വേൾഡ് കോഫി കോൺഫറൻസിൽ വിദേശ രാജ്യ പ്രതിനിധികൾ, നയാസൂത്രകർ, കർഷകർ, കോഫി കമ്പനികൾ, ഐ.സി.ഒ. രാജ്യങ്ങളുടെ […]

Continue Reading