കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടിപ്പിച്ചു

വെള്ളമുണ്ടഃ കേരള മുസ്‌ലിം ജമാഅത്ത്പഴഞ്ചന യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൺവെൻഷൻ സമസ്ത മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.കെ.ഒ.അഹ്‌മദ് കുട്ടി ബാഖവി,കെ.എസ്.മുഹമ്മദ് സഖാഫി,ചെറുവേരി മുഹമ്മദ് സഖാഫി,നാസർ മാസ്റ്റർ തരുവണ,കെ.അഹ്‌മദ്‌ സഖാഫി, എസ്.കെ.മൊയ്‌ദീൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾഃകെ.കുഞ്ഞബ്ദുള്ള ഫൈസി(പ്രസിഡന്റ്),എ.അസീസ് ഹാജി,കെ.പി.ഉസ്മാൻ ഹാജി(വൈസ് പ്രസി.മാർ), മമ്മൂട്ടി ഹാജി കൈപ്പാണി(ജനറൽ സെക്രട്ടറി ),കെ.നാസർ അഹ്‌സനി,അലുവ മമ്മൂട്ടി(ജോ.സെക്ര.മാർ) മണിമ മൊയ്‌തുട്ടി ഹാജി (ഫിനാൻസ് സെക്രട്ടറി).

Continue Reading

സുഭിക്ഷ കേരളം വിളവെടുപ്പ് ഉത്സവം

സുഭിക്ഷ കേരളം പദ്ധതി, കാർഷിക വികസന വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രിയദർശിനി എസ്റ്റേറ്റ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ എടവക വാളേരിയിൽ ആരംഭിച്ച ഫുഡ് പാർക്കിലെ വിളവെടുപ്പുത്സവം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു.പ്രിയദർശിനി എസ്റ്റേറ്റിലെ നാല് ഏക്കർ സ്ഥലത്ത് നെൽകൃഷി ഒന്നരയേക്കർ സ്ഥലത്തും മരച്ചീനി, ചേന, പതിനഞ്ചിനം കിഴങ്ങുവൈവിധ്യം എന്നിവ രണ്ടരയേക്കർ സ്ഥലത്തുമാണ് കൃഷി ചെയ്തിരിക്കുന്നത് .വിളവെടുപ്പുത്സവത്തിന് കൃഷി ഓഫീസർ […]

Continue Reading

ജില്ലയിൽ മെഡിക്കൽ കോളേജ് ആവശ്യം ശക്തമാകുന്നു. മാനന്തവാടിയിൽ വൻ ജനകീയ കൂട്ടായ്മ

വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപ്രതിയോടനുബന്ധിച്ച് മാനന്തവാടിയിൽ ഉടൻ ആരംഭിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ വൻ ജനകീയ കൂട്ടായ സംഭടിപ്പിച്ചു.മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക, സമുദായ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടതില്ലെന്നും, മടക്കിമലയിൽ കണ്ടെത്തിയ ഭൂമി ശാസ്ത്ര പഠനത്തിൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന റിപ്പോർട്ടും മാനന്തവാടിയിൽ […]

Continue Reading

വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം

വയനാട് മെഡിക്കൽ കോളേജ് താല്ക്കാലികമായി ഗവ: ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി . വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന ഗവ: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താല്ക്കാലികമായി ഉടന്നെ തന്നെ ജില്ലാ ആശുപത്രിയിൽ ആരംഭിക്കുവാൻ ഗവൺമെൻ്റ് നടപടി സ്വികരിക്കണമെന്ന് വയനാട് ജില്ലാ മെഡിക്കൽ കോളേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വയനാട് വിംസ് മെഡിക്കൽ കോളേജ് ഉടൻ എറ്റെടുക്കേണ്ടതില്ലെന്ന ഇന്നത്തെ മന്ത്രിസഭാതീരുമാനം സ്വാഗതാർഹമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞമാസം 28 ന് […]

Continue Reading

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുല്ലപ്പള്ളി കൽപ്പറ്റയിൽ..?

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ജനവിധി തേടുന്നതിനുള്ള ഒരുക്കത്തിലാണെന്ന് സൂചന. ഇതോടെ യു.ഡി.എഫിന് ഭരണം കിട്ടിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് ചോദ്യം ഉയർന്നു കഴിഞ്ഞു.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നും മുല്ലപ്പള്ളി മത്സരിക്കുമെന്നാണ് വിവരം. ജില്ലയിലെ അഞ്ച് മണ്ഡ‍ലങ്ങിൽ ലീ​ഗിന് മാത്രമാണ് യു.ഡി.എഫ്, എം.എൽ.എയുള്ളത്.ഇതോടെ കോഴിക്കോട് കോൺ​ഗ്രസ് എം.എൽ.എ വേണമെന്ന് സംഘടനാ തീരുമാനത്തിന്റെ ഭാ​ഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്. 2009-ലെയും 2014-ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയിൽ നല്ല ലീഡ് ലഭിച്ചിരുന്നു.2019-ലെ […]

Continue Reading

ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി

വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ […]

Continue Reading

അന്നദാതാക്കളെ മറക്കുന്നത് ഭൂഷണമല്ല ബിഷപ്പ് ഡോ :ജോസഫ് മാർ തോമസ്

കൽപറ്റ – അന്നം തരുന്ന കർഷകരെ മറന്ന് കൊണ്ട് അധികാരികൾ മുന്നോട്ട് പോവുന്നത് ഭൂഷണമല്ലെന്ന് കാർഷിക പുരോഗമന സമിതി രക്ഷധികാരി ബിഷപ്പ് ഡോ : ജോസഫ് മാർ തോമസ് പറഞ്ഞുഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖാപിച്ചു കൊണ്ട് കൽപറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നടത്തിയ സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.18- ദിവസമായി ഡൽഹിയിൽ നടക്കുന്ന സമരം ഒത്ത്തീർപ്പാക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാകണാം, കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കാനും കേന്ദ്ര അധികാരികൾ തയ്യാറാകണം ഒരു കർഷകനെയും […]

Continue Reading

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള കർഷക കൂട്ടായ്മ

മാനന്തവാടി ∙ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷക വിരുദ്ധനിയമങ്ങൾക്കെതിരെ വയനാട്ടിലും കർഷകരുടെ പ്രതിഷേധം. ഡൽഹിയിൽ നടക്കുന്നകർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കർഷക കൂട്ടായ്മയുടെനേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കലും പ്രകടനവും നടത്തി. കർഷകർഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെപ്രതിഷേധം തുടരാൻ യോഗം തീരുമാനിച്ചു. കർഷക ചൂഷണം അവസാനിപ്പിക്കുക,കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, വന്യമൃഗ ശല്യത്തിന്ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൂടി കോവിഡ്;320 പേര്‍ക്ക് രോഗമുക്തി;282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. […]

Continue Reading

മികവുറ്റ ഹരിത മാതൃകബൂത്ത് ഒരുക്കി മാനന്തവാടി നഗരസഭാ

മാനന്തവാടി: വയനാട് ജില്ലയിലെ തന്നെ മികവുറ്റ ഹരിത മാതൃക ബൂത്ത് ഒരുക്കി മാനന്തവാടി നഗരസഭ. മാനന്തവാടി ലിറ്റില്‍ ഫഌര്‍ യു.പി സ്‌കൂളിലെ ബൂത്തിലാണ് കണ്ണൂര്‍ വെങ്ങര സ്വദേശി കെ.കെ.ആര്‍ വെങ്ങരയുടെ മേല്‍നോട്ടത്തില്‍ ഹരിത ബൂത്തൊരുക്കിയത്.

Continue Reading