ലോക്ക് ഡൗണിൽ ചക്ക വിറ്റ് കിട്ടിയ പണം കൊണ്ട് പോലീസിന് ഭക്ഷണം നൽകി കുടുംബം.

കൽപ്പറ്റ: നിരവധി പേരാണ് ലോക്ക് ഡൗണിൽ ലോക്കായത്.കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ലോക് ഡൗണിൽ തൊഴിൽ നിലക്കുകയും ചെയ്തപ്പോൾ വരുമാന മാർഗ്ഗമായ ചക്ക വിൽപ്പനയിൽ നിന്നുള്ള പണത്തിൽ നിന്ന് ഒരു വിഹിതമെടുത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ഭക്ഷണം നൽകി ഓട്ടോ ഡ്രൈവറുടെ കുടുംബം. തൃക്കൈപ്പറ്റ നെല്ലിമാളത്ത് വാടകക്ക് താമസിക്കുന്ന എം.ആർ.മനോജിൻ്റെ കുടുംബമാണ് വേറിട്ട നന്മ വഴിയിൽ മാതൃകയായത്. കൽപ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു മനോജ്. ഭാര്യ ഷൈല തൃക്കൈപ്പറ്റ ബാസ അഗ്രോ ഫുഡ്സിൽ ജീവനക്കാരിയായിരുന്നു – ലോക്ക് […]

Continue Reading

അരികിലുണ്ട് അധ്യാപകർ; ചരിത്രം സൃഷ്ടിച്ച്‌ കെ.എസ്.ടി.എ

വെള്ളമുണ്ടഃ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ.) ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകമാനം 1 കോടി രൂപയുടെ 10000 പൾസ് ഓക്‌സീമീറ്ററുകൾ സംഘടന വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വെള്ളമുണ്ടയിൽ പഞ്ചായത്ത് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കുടുംബാരോഗ്യകേന്ദ്രത്തിന് ഓക്സിമീറ്ററുകൾ കൈമാറി നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് സയീദ് ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. കെ എസ് ടി എ ജില്ലാ ജോയിൻ സെക്രട്ടറി മുഹമ്മദലി […]

Continue Reading

വയനാട്ടിൽ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു

പുൽപള്ളി • ചീയമ്പം കാപ്പി കോളനിയിലെ അങ്കണവാടി മുറ്റത്തെ ഒരു ചെറിയ വാഴ ഭക്ഷിക്കാൻ കാട്ടാന മതിൽ ചാടി അകത്തു കടന്നു. കഴിഞ്ഞ രാത്രിയാണ് വനത്തിൽ നിന്ന് ഏറെ അകലെയുള്ള എഴുപത്തിമൂന്നിലെ അങ്കണവാടി പരിസരത്ത് ആനയെത്തിയത്. വന്യജീവി സങ്കേതത്തിൽ നിന്നു കാപ്പിത്തോട്ടത്തിൽ കയറിയ ആന തോട്ടത്തിലൂടെ ഏറെ സഞ്ചരിച്ചാണ് അങ്കണവാടി പരിസരത്തെത്തിയത്.മതിൽക്കെട്ടിനുള്ളിൽ നിന്ന വാഴ പറിച്ചെടുക്കാൻ മതിൽ ചാടിക്കടക്കുന്നതിനിടെ മതിലിന്റെ മുകൾഭാഗം പൊട്ടി തകർന്നു. അകത്തുകയറിയ ആന വാഴ വലിച്ചു പറിച്ചു ഭക്ഷിച്ച ശേഷം അതുവഴി തന്നെ […]

Continue Reading

കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമത്തിൽ മാധ്യമ പ്രവർത്തകന് പരിക്ക്

കൽപ്പറ്റ :മാനന്തവാടിയിലെ മാധ്യമ പ്രവർത്തകൻ സജയൻ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.മാനന്തവാടിക്ക് ബൈക്കിൽ വരുകയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. വലതു കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി.

Continue Reading

കരിദിനാചരണം നടത്തി ടൂറിസം അസോസിയേഷൻ

കൽപ്പറ്റ: വിനോദസഞ്ചാരമേഖലയോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ടൂറിസം സംഘടനകൾ മെയ്‌ 1നു നടത്തിയ പ്രതീകാത്മക കരിദിനാചരണം വൻവിജയമാക്കിതീർത്ത വയനാട് ജില്ലയിലെ വിനോദസഞ്ചാരമേഖലയിലെ പ്രവർത്തകരെ വയനാട് ടൂറിസം അസോസിയേഷൻ അഭിനന്ദിച്ചു.ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അലി ബ്രാൻ അധ്യക്ഷത വഹിച്ചു. അനീഷ്‌. ബി നായർ സ്വഗതംവും ,സൈഫ് വൈത്തിരി നന്ദിയും പറഞ്ഞുഅനീഷ്‌ വരദൂർ, രമിത് രവി, മനോജ്‌, , അബ്ദു റഹ്മാൻ, വർഗീസ്, പ്രബിത എന്നിവർ സംസാരിച്ചു

Continue Reading

ഇടി മിന്നലില്‍ തെങ്ങിന് തീപ്പിടിച്ചു. വയനാട് ഗവൺമെൻറ് കോളേജിനടുത്താണ് സംഭവം

ഇടി മിന്നലില്‍ തീപ്പിടിച്ച തെങ്ങ്..! വയനാട്മാനന്തവാടി ഗവൺമെൻറ് കോളേജിനടുത്താണ് സംഭവം…. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. ഏപ്രിൽ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ : ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും […]

Continue Reading

അനഘ ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തി

ലൈവ് റിപ്പോർട്ടിങ്ങിനിടെ തൊട്ടുപിന്നിൽ അപകടം നടന്നാൽ എന്തു ചെയ്യണം? അപകടം അവഗണിച്ച് സ്വന്തം ജോലി തുടരുമോ. അതോ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമോ? ജോലിക്കിടെ കൺ മുന്നിൽ അപകടമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ ഓടിയെത്തിയ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.റിപ്പോർട്ടർ ചാനൽ വയനാട് റിപ്പോർട്ടർ ആയ അനഘ റീജ ഭരതൻ ആണ് ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പരസ്യപ്രചരണത്തിന്റെ അവസാനദിവസം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനഘയുടെ പിന്നിൽ വാഹനാപകടമുണ്ടായത്.അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പുറകിൽ  ശബ്ദം കേട്ട് […]

Continue Reading

മെപ്പോട്ട് നോക്കി തെറ്റിപോവല്ലേ..! അത് നമ്മുടെ തന്നെ വിജയമാവും,നാടിന്റെ വിജയവുമാവും.

ഒരൊറ്റ അഴിമതികേസില്ല.കൈക്കൂലി വാങ്ങിയില്ല.പക്ഷപാതം കാണിച്ചില്ല.ബന്ധു നിയമനം നടത്തിയില്ല.ആരെയും അവഗണിച്ചില്ല..എതിരാളികൾക്ക് പോലും ഇക്കാര്യത്തിൽമറുവാക്കില്ല.പകരം തന്റെ മണ്ഡലത്തിൽ എല്ലായിടത്തും ഓടിനടന്നു മനോഹരങ്ങളായ റോഡുകളും പാലങ്ങളും ഹൈടെക് ആശുപത്രികളും ഹൈസ്കൂളുകളും കോളേജുകളും അംഗനവാടി കെട്ടിടങ്ങളും തനിക്ക് കിട്ടാവുന്ന സോഴ്സുകൾ എല്ലാം ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കേളു എംഎൽഎ വീണ്ടും വരണം.വയനാടൻ ജനത വർഷങ്ങളോളം കാത്തിരുന്ന മെഡിക്കൽ കോളേജ് മാനന്തവാടിയിൽ യാഥാർത്ഥ്യമാക്കിയ,കാടുപിടിച്ചു മൂടിക്കിടന്ന പഴശ്ശി പാർക്ക് വിനോദസഞ്ചാരികൾക്ക് വേണ്ടി സുന്ദരമായൊരു പാർക്ക് ആക്കി മാറ്റിയ ഈ മനുഷ്യൻ ജയിക്കണംവൻ ഭൂരിപക്ഷത്തിൽ.തനിക്ക് കിട്ടിയ അവസരംമാറിയിരുന്നു […]

Continue Reading

കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല

ബി.ജെ.പി മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണികണ്ഠൻ. ‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തല കീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്കറിന്റെ വാക്കുകള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബിജെപിയ്ക്കെതിരെ പരോക്ഷ  വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Continue Reading

രാഹുല്‍ ഗാന്ധി എം പിയുടെ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍

രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24 ന് തിരികെ ഡല്‍ഹിക്ക് മടങ്ങും.വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ […]

Continue Reading