സെന്റ് ജോസഫ്സ് ടി ടിഐ പുതിയ ചുവട് വെപ്പിൽ

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മാനന്തവാടി സെന്റ് ജോസഫ്സ് ടി ടിഐ യിലെ നവീകരിച്ച സയൻസ് ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു മാനേജർ ഫാദർ സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശൈനി ജോർജ്ജ്,മാനന്തവാടി എസ് എസ് കെ,ബി പി ഒ കെ മുഹമ്മദലി, റിട്ടയേഡ് പ്രിൻസിപ്പൽ ഷെമലി ഫിലിപ്പ് , പിടിഎ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എം പി ടി എ പ്രസിഡണ്ട് […]

Continue Reading

അൽഫുർഖാൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു

വെള്ളമുണ്ട: വയനാട് വെള്ളമുണ്ട പഴഞ്ചന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർഖാൻ ഫൗണ്ടേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള അക്കാദമിക് സഹകരണത്തിലൂടെ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് അൽ ഫുർഖാൻ അക്കാദമിക് കൗൺസിൽ അന്തിമ രൂപം നൽകി. പദ്ധതികളുടെ പ്രഖ്യാപനവും ആദ്യ ഘട്ട ലോഞ്ചിങ്ങും ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും. നിലവിൽ നടക്കുന്ന കോഴ്‌സുകൾക്ക് പുറമെ, ലിബറൽ ആർട്സ് രംഗത്ത് കൂടുതൽ ബിരുദ പഠന കോഴ്‌സുകൾ ആരംഭിക്കും. […]

Continue Reading

പുഴുവരിക്കുന്ന മീൻ വിൽക്കുന്നതായി പരാതി

പുഴുവരിക്കുന്ന മീൻ വിൽക്കുന്നതായി പരാതി. ഇന്നലെ തീരപ്രദേശങ്ങളിൽ വിറ്റ അയില പുഴുവരിക്കുന്നതായി നാട്ടുകാർ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ളതും അഴുകിയതുമായ മീനാണ് ബൈക്കുകളിലെത്തിയ വിൽപനക്കാർ വിറ്റത്. പുൽപള്ളിയിലെ മൊത്തവിൽപനക്കാരിൽ നിന്നെടുത്ത് ഇരട്ടി വിലയ്ക്കു വിൽക്കുന്ന മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. രാസവസ്തുക്കൾ കലർത്തിയ മത്സ്യം തുടർച്ചയായി കഴിച്ചാൽ വായിൽ അസ്വസ്ഥ അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ആരോഗ്യ വകുപ്പും പഞ്ചായത്തുകളും കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.

Continue Reading

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

വൈത്തിരി: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടയ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (OMAK) വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വൈത്തിരി വ്യാപാരഭവനിൽ വെച്ചായിരുന്നു കമ്മറ്റി രൂപീകരണം.ഓരോ പ്രദേശത്തേയും വാർത്തകൾ ആദ്യം ലഭിക്കുക അതാത് പ്രദേശത്തെ പ്രദേശിക മാധ്യമ പ്രവർത്തകർക്കായിരി ക്കുമെന്നും,കൂട്ടായ്മയിലൂടെ വേഗത്തിൽ വാർത്തകൾ പുറം ലോകത്ത് എത്തിക്കാൻ സാധിക്കുമെന്നും, എന്നാൽ തെറ്റായ വാർത്ത പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

Continue Reading

ഓൺലൈൻ വിദ്യാഭ്യാസ പിന്തുണയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ ഇനിയും വിദ്യാലയങ്ങൾ തുറക്കാതിരിക്കുകയും അധ്യയന പ്രവൃത്തികൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയുപ്പെട്ട പരികസ്ഥിതിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വീടൊരു വിദ്യാലയമാക്കാൻ പൂർണപിന്തുണ ഒരുക്കുകയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്.അറിവിടങ്ങളിൽ നിങ്ങളോടൊപ്പം* എന്ന ക്യാപ്ഷനിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി തനതായി നടപ്പിലാക്കുന്ന ഫോക്കസ് (ഫോർ അവർ ചിൽഡ്രൻസ് യൂണിക്‌ സപ്പോർട്ട്) പിന്തുണ പരിപാടിയാണ് മക്കളോടൊപ്പം21 വാർഡുകളുള്ള വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ 8969 കുട്ടികളാണ് പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ പഠിക്കുന്നത്. 9 എൽപി സ്കൂളുകളും 6 യു പി […]

Continue Reading

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു

കൽപ്പറ്റ: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. കൊളവയൽ സ്വദേശിനി നിമിഷയുടെ ഫോണാണ് ഇന്ന് രാവിലെ പൊട്ടിത്തെറിച്ചത്. മകളുടെ ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് ബാറ്ററി ചാർജ് തീർന്നപ്പോൾ ചാർജിംഗിനിട്ടതായിരുന്നു. മുമ്പൊേരൂ തവണ ചാർജ്. നിൽക്കാതായപ്പോൾ അഴിച്ച് നോക്കിയപ്പോൾ ബാറ്ററി വീർത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ബാറ്ററി മാറ്റാൻ സാധിച്ചില്ലന്നും നിമിഷ പറഞ്ഞു. ഇതോടെ മകളുടെ ഓൺലൈൻ പഠനം മുടങ്ങുമെന്ന ആശങ്കയിലാണന്നും നിമിഷ പറഞ്ഞു. ബാറ്ററി വീക്കായാൽ ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കാനോ കത്തി നശിക്കാനോ സാധ്യതയുണ്ടന്നും ബാറ്ററി വീർത്ത് വരുന്നത് […]

Continue Reading

”നട്ടെല്ല് എന്ന ഗുണം വളരെ നല്ലൊരു ഗുണമാണ്”

വയനാട്‌ ജില്ലയിലെ വാരാമ്പറ്റ ഗവ.ഹൈസ്‌കൂൾ പ്രധാനാധ്യാപകനും ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയുമായ ജെയ്‌സ് എം.ടി കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി ചുമതലയേറ്റു.വാരാമ്പറ്റ ഗവ.ഹൈസ്കൂളിനെ വയനാട് ജില്ലയിൽ തന്നെ മുൻനിര വിദ്യാലയമാക്കി മാറ്റുന്നതിൽ മാതൃകാപരമായി നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത്.അങ്ങാടിക്കടവ് സെന്റ്‌.ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾഅധ്യാപികയായ ജാൻസി ജോസഫാണ് ഭാര്യ.നെവിൻ ജെയ്‌സ്, ജോവിൻ ജെയ്‌സ്, ഡെൽവിൻ ജെയ്‌സ് എന്നിവർ മക്കളാണ്.മാഷിനെ കുറിച്ച് ദീപു ആന്റണി എന്ന സപ്രവർത്തകനായ അധ്യാപകൻ എഴുതുന്നു..!”ചില നേരങ്ങളിൽചില മനുഷ്യർ..നമ്മളെല്ലാവരും […]

Continue Reading

പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രസീത മൊഴി നല്‍കിയത്. ജെ.ആര്‍.പി നേതാക്കളായ പ്രകാശന്‍ മൊറാഴ, ബിജു അയ്യപ്പന്‍, എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

Continue Reading

ന്യൂസ്‌ ഡെയ്‌ലിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം

കഴിഞ്ഞ ദിവസം രാത്രിയിൽ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ സൂര്യ ആർക്കേഡിൽ പ്രവർത്തിക്കുന്ന കെൻഡ് മീഡിയ സ്ഥാപനത്തിലാണ് മോഷണം നടന്നത് . രണ്ട് നിലകളിലായുള്ള സ്ഥാപനങ്ങളുടെ രണ്ട് ഷട്ടറും മോഷ്ടക്കൾ തകർത്തു.സ്ഥാപനത്തിൽനിന്നും ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയിട്ടുണ്ട്. ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത് .സമാന സംഭവങ്ങൾ മറ്റു കടകൾക്ക് നേരെയും ഉണ്ടായി. ലോക്ഡൺ ആയതിനാൽ കൽപ്പറ്റയിലും സമീപ പ്രദേശത്തും സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ ഏറിവരികയാണ് .സം ഭവത്തെ തുടർന്ന് കൽപ്പറ്റ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദ്, […]

Continue Reading

ശനി,ഞായർ നിയന്ത്രണങ്ങൾ ബാധിക്കുന്നു; ടൂറിസം അസോസിയേഷൻ

കൽപ്പറ്റ :- ശനി, ഞായർ ദിവസത്തിലെ നിയന്ത്രണം മൂന്ന് മാസത്തിൽ മേലെ ആയി. അന്ന് മുതൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ ദുരിതത്തിൽ ആണ്. ലോക്ക്ഡൌൺ തുടങ്ങു്ന്നതിനു മുൻപ് ലോക്കായവർ എന്ന്‌ പറയാം.ഇനിയും ഇത് തുടർന്നാൽ ആത്മഹത്യല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയാണ് എന്ന് യോഗം വിലയിരുത്തി.ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അവരുടെ ലോൺ തിരച്ചടവിനു ബുദ്ധിമുട്ടുന്നു. ഇനിയും ഇത്തരം നിയന്ത്രണം തുടരരുത് എന്നും, കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് എല്ലാ ടൂറിസം കേന്ദ്രങ്ങളും, […]

Continue Reading