യൂത്ത് കോണ്‍ഗ്രസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി: ‘പേരില്‍ മാത്രം ഒതുങ്ങിയ മെഡിക്കല്‍ കോളേജ്’വയനാട് മെഡിക്കല്‍ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയതോട് കൂടി പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്നും ഇത് കാരണം പൊതു ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Continue Reading

വയനാട് മെഡിക്കല്‍ കോളേജ്: മന്ത്രി വീണാ ജോര്‍ജിന്റെ അടിന്തര ഇടപെടലുകള്‍ ഫലം കണ്ടു

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ത്രീകള്‍ പരാതി പറഞ്ഞു. തണുപ്പുള്ള പ്രദേശമായതിനാല്‍ വലിയ ബുദ്ധിമുട്ടാണെന്നും മന്ത്രിയെ അവര്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി ഹീറ്റര്‍ പുനസ്ഥാപിക്കാന്‍ മന്ത്രി എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചയോടെ രണ്ട് ഹീറ്ററുകള്‍ പുന: സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞ […]

Continue Reading

വയനാട് ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (20.11.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.48 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130566 ആയി. 127231 പേര്‍ രോഗമുക്തരായി. നിലവില്‍ 2534 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2366 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ […]

Continue Reading

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ […]

Continue Reading

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.11.21) 289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62  ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130154 ആയി. 126918 പേര്‍ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2201 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  പുതുതായി […]

Continue Reading

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (16.11.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 273 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72  ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129535 ആയി. 126415 പേര്‍ രോഗമുക്തരായി. നിലവില്‍ 2448 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2307 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  *രോഗം സ്ഥിരീകരിച്ചവര്‍* […]

Continue Reading

വയനാട് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.11.21) 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 286 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.97 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129431 ആയി. 126140 പേര്‍ രോഗമുക്തരായി. നിലവില്‍ 2554 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2417 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം […]

Continue Reading

പ്രൊബേഷന്‍ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊബേഷന്‍ പക്ഷാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 മുതല്‍ ചരമദിനമായ ഡിസംബര്‍ 4 വരെയാണ് പ്രൊബേഷന്‍ പക്ഷാചരണമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ, നല്ല നടപ്പ് നിയമം, സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊബേഷന്‍ സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള ജില്ലാതല ശില്പശാലയും താലൂക്തല പരിശീലന പരിപാടികളും സംഘടിപ്പിക്കും. പ്രൊബേഷന്‍ പക്ഷാചരണ […]

Continue Reading

ഏകദിന പരിശീലനം

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി മാനന്ത വാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ജനകീയസമിതി അംഗങ്ങള്‍ക്കുള്ള ഏകദിന മുഖാമുഖ പരിശീലനം കെ കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. എസ് മൂസ അധ്യക്ഷത വഹിച്ചു. കിലയുടെ നേതൃത്വ ത്തിലാണ് പരിശീലനം. ദരിദ്രരെ കണ്ടെത്തി പരിപോഷിപ്പിക്കുവാനും സംരക്ഷണം ഉറപ്പുവരുത്തി ഉന്നമനത്തിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ […]

Continue Reading

തലക്കല്‍ ചന്തു അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പനമരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുനൂറ്റിപ്പതിനേഴാമത് തലക്കല്‍ ചന്തു അനുസ്മരണ ദിനം ആചരിച്ചു. ആദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. എം ആസ്യ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ. രത്‌നവല്ലി , വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ , പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയില്‍, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് , മാനന്തവാടി […]

Continue Reading