ഒരു വർഷം മുമ്പ് ഇറച്ചിക്കടയിൽ വഴക്ക്, കൈ വെട്ടുമെന്ന് പ്രതികാരം; 65 കാരനെ കൊന്നു, കൈപ്പത്തി വെട്ടിമാറ്റി
കൊച്ചി: എറണാകുളം പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ വൃദ്ധനെ സമീപവാസിയായ യുവാവ് വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി തേരോത്തുമല വേലായുധൻ എന്ന അറുപത്തിയഞ്ചുകാരനാണ് അതിക്രൂരമായി കൊല്ലപെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്‍റോ ഒളിവിൽ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കൊലപാതകം നടന്നത്. വീടിന് സമീപത്ത് വെച്ച് പ്രതി വേലായുധനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വേലായുധന്‍റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സമീപവാസിയായ ലിന്‍റോ അവിടെ നിന്ന് ബൈക്കില്‍ കയറിപോകുന്നത് കണ്ടതായാണ് […]
Continue Reading