നിയമ ബോധവൽക്കരണ പരിപാടിയും കോളനി സന്ദർശനവും നടത്തി.

വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വാളാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് കലാവിരുന്നും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.വയനാട് ജില്ല പോലീസ് മേധാവി പദം സിംഗ് IPS പരിപാടി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡിവൈഎസ്പി PL ഷൈജു, തലപ്പുഴ SHO അരുൺ ഷാ , വാർഡ് മെമ്പർമാരായ ശ്രീലത , സുരേഷ് പാലോട്ട് , കമറുന്നിസ , PTA പ്രസിഡന്റ് V. C മൊയ്തു, SMC ചെയർമാൻ ജയചന്ദ്രൻ , GHSS പ്രിൻസിപ്പിൾ ഇൻ ചാർജ് അനൂപ് മാസ്റ്റർ […]

Continue Reading

കൈപ്പണി ഇബ്രാഹിം ചരമവാർഷികം 31ന്

മാനന്തവാടി: വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും സ്പന്ദനം സ്ഥാപക സാരഥിയുമായ കൈപ്പണി ഇബ്രാഹിമിന്റെ രണ്ടാം ചരമവാർഷികം 31 ന് നടക്കും. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ നെല്ലൂർ നാട് അംബേദ്കർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ആശുപത്രിയിലേക്ക് സ്പന്ദനം ഫർണിച്ചറുകളും ടോക്കൺ […]

Continue Reading

ചരിത്രത്തില്‍ ഇതാദ്യം! മികച്ച ചാനലൈസിങ് ഏജന്‍സി, ദേശീയ പുരസ്‌കാര നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷൻ

തിരുവനന്തപുരം: ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കരസ്ഥമാക്കിയത്. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് […]

Continue Reading

കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത്: ദീപാവലി സമ്മാനം; ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിൽ ഓടും

തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിനെത്തുന്നു. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തുന്നത്. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിൽ ഓടും. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും സര്‍വീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം.

Continue Reading

കുണ്ടറയിൽ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, സമീപത്ത് ബാഗ്; ആളെ തിരിച്ചറിഞ്ഞു

കൊല്ലം: കുണ്ടറയിൽ യുവതിയെ റോഡിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യയാണ് മരിച്ചത്. 23 വയസായിരുന്നു. പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനക്ക് അയക്കും. അതേസമയം […]

Continue Reading

ട്രെയിൻ വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പതിമൂന്ന് മണിക്കൂര്‍ ട്രെയിൻ വൈകിയതിന് യാത്രക്കാരന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോടതിച്ചെലവ് ഉള്‍പ്പടെ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ മീറ്റിംഗില്‍ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതി നൽകിയത്. 50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ […]

Continue Reading

തൃശ്ശിലേരിയിൽ അതിർത്തി തർക്കം സഹോദരന്റെ കുത്തേറ്റ് അനുജന് ഗുരുതര പരിക്ക്

മാനന്തവാടി : സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു ( ബേബി – 55 ) വിനെയാണ് സഹോദരന്‍ തോമസ് ( കുഞ്ഞ് ) കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തോമസ് കത്തി കെണ്ട് കുത്തിയതെന്ന് പ്രാഥമിക വിവരം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. […]

Continue Reading

ഗ്രൂപ്പുകളി മതിയാക്കാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃത്വത്തിനു ഉപദേശം

കല്‍പ്പറ്റ: അതിരുവിട്ട ഗ്രൂപ്പുകളി അവസാനിപ്പിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിര്‍ദേശം. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുണദോഷം. നേതാക്കളില്‍ ചിലരുടെ ഗ്രൂപ്പുകളി ജില്ലയില്‍ കോണ്‍ഗ്രസ് പ്രവത്തകരെ നാണംകെടുത്തുന്ന സ്ഥിതി സംജാതമാക്കിയിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്ക് ആളിക്കത്തുകയുണ്ടായി. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനോടു മോശം […]

Continue Reading

കെ.എന്‍.എം. ജില്ലാ സര്‍ഗമേള: പിണങ്ങോട് ജേതാക്കള്‍

സുല്‍ത്താന്‍ ബത്തേരി: കെ.എന്‍.എം. വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ജില്ലയിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ സര്‍ഗമേള സുല്‍ത്താന്‍ ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ മദ്റസകളില്‍ നിന്ന് ആയിരത്തിലധികം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ പങ്കെടുത്തു. കിഡ്സ്, ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. യൂസുഫ് ഹാജി അധ്യക്ഷത […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്ക് എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതിങ്ങനെ…

എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ഒരു വര്‍‌ഷത്തേക്ക് 10000 രൂപയാണ് ലഭിക്കുക. കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബത്തിന്‍റെ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയരുത്. ഇന്ത്യയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അഖിലേന്ത്യാ തലത്തില്‍ 3000 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാവുക […]

Continue Reading