ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം മുതൽ പാലക്കാട് വരെയും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനക്കും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Continue Reading

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുന്നു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് […]

Continue Reading

ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാൻ ഇ-സേവനം; പുതിയ പദ്ധതിയ്ക്ക് ഖത്തറിൽ തുടക്കം

ദോഹ: ഖത്തറില്‍ ഫാമിലി വിസയില്‍ ഉളളവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിയുന്ന ഇ-സേവനത്തിന് തുടക്കമായി. തൊഴില്‍ മന്ത്രാലയമാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറിലായിരുന്നു പ്രഖ്യാപനം. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ജോലിക്കായി ആളുകളെ നിയമിക്കാതെ ഖത്തറില്‍ നിന്നുള്ള താമസക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതാണ് പുതിയ സേവനം. ഖത്തറിലെ പ്രവാസികളായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ അവസരമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ പ്രാദേശിക തൊഴില്‍ വിപണി കൂടുതല്‍ […]

Continue Reading

Gold Rate Today: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; റെക്കോർഡിട്ട് സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480 രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 […]

Continue Reading

ഓവ‍ർ കോണ്‍ഫിഡന്‍സില്‍ പണിപാളി; സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം നടത്തുന്ന വിരുതന്‍ ഒടുവില്‍ കുടുങ്ങി

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിൽ. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ തരത്തില്‍ തിയറ്ററിനുള്ളിൽ മോഷണം നടത്തുന്നതിനിടയിലാണ് കുടുങ്ങിയത്. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് ഇയാളെ തിയറ്റർ ജീവനക്കാർ കയ്യോടെ പിടികൂടുന്നത്. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ […]

Continue Reading

മഴ കനക്കും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം മുതൽ ഇടുക്കി വരെയും കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കനക്കും. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും. ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മലപ്പുറം, കോഴിക്കോട്, […]

Continue Reading

ബൈക്കിടിച്ച് വ്യാപാരിയുടെ മരണം, അന്വേഷണത്തിനിടെ വൻ ട്വിസ്റ്റ്!, മോഷ്ടാക്കളെ പിടികൂടിയത് ആശുപത്രിയില്‍നിന്ന്

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് വ്യാപാരി മരിച്ച അപകടത്തിന് ഇടയാക്കിയ ബൈക്ക് മോഷ്ടിച്ചത് എന്ന് പൊലീസ് കണ്ടെത്തി. അപകടത്തില്‍ സാരമായി പരിക്കേറ്റ മോഷ്ടാക്കള്‍ ആശുപത്രിയിൽ ചികില്‍സയിലാണ്. മുകേഷ്, ശ്രീജിത്ത് എന്നീ മോഷ്ടാക്കളുടെ അറസ്റ്റ് പോലീസ രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് സ്കൂട്ടർ യാത്രികനായ നസീര്‍ അബ്ദുള്‍ ഖാദര്‍ ബൈക്കിടിച്ച് മരിച്ച സംഭവത്തിലാണ് വൻ വഴിതിരിവ്. അപകടത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കിട്ടിയത്. കെ എസ് ആര്‍ ടി സി ബസ് […]

Continue Reading

പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു, വെട്ടിപ്പരിക്കേൽപ്പിച്ചു; അച്ഛന് 48 വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. സ്വന്തം സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തിയ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ പിതാവിനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഐപിസി വകുപ്പുകൾ പ്രകാരം നാലര വർഷ കഠിനതടവിനും പോക്സോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും പുറമെ ജൂവനയിൽ […]

Continue Reading

അപ്പർ ഡെക്കിലെ യാത്ര വിലക്കണം; സംസ്ഥാനത്ത് ബോട്ട് യാത്രയ്ക്ക് കർശന നിർദേശങ്ങൾ മുന്നോട്ടുവച്ച് അമിക്കസ് ക്യൂറി

കോഴിക്കോട്: താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ശക്തമായ നിര്‍ദ്ദേശങ്ങള്‍ അമിക്കസ് ക്യൂറി ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ഇത് നടപ്പാക്കാനുളള സംവിധാനങ്ങളോ ജീവനക്കാരോ സംസ്ഥാനത്ത് പരിമിതം. ബോട്ട് പുറപ്പെടുന്ന ഓരോ കേന്ദ്രത്തിലും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിര്‍ദ്ദശിക്കുന്നു. ഒക്ടോബര്‍ ഏഴിന് താനൂരിലെ തൂവല്‍ തീരത്ത് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്‍ന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈക്കോടതി സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കിതിരിക്കാനായി […]

Continue Reading

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊണ്ടർനാട് : ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. തൊട്ടിൽപ്പാലം, പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. എസ്.സി.പി.ഒമാരായ […]

Continue Reading