ജീവകാരുണ്യ പട്ടികയിൽ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി

സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹുറുൺ ഇന്ത്യയും എഡെൽഗിവ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ മലയാളികളായ 10 പേർ ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികൾക്കായി സമ്പത്ത് ചെലവിടുന്നതിൽ ഇത്തവണയും മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 107 കോടി രൂപയാണ് അദ്ദേഹം ഒരുവർഷം കൊണ്ട് ചെലവിട്ടത്. മലയാളികളിൽ ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 93 കോടിയുമായി രണ്ടാം സ്ഥാനത്തും വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. മുത്തൂറ്റ് ഫിനാൻസ് […]

Continue Reading

കേരളത്തില്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇന്ന് ( തിങ്കളാഴ്ച) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുമാണ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിലാണ് തീവ്ര […]

Continue Reading

കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി2ബി ചര്‍ച്ചകളും അക്കാദമിക് വിദഗ്ധര്‍ അടക്കമുള്ള ഒത്തു ചേര്‍ന്ന വിവിധ വിഷയങ്ങളിലെ ആശയ സംവാദങ്ങളും നവകേരളത്തിന്റെ പുതു ചുവടുവെയ്പ്പിന് കരുത്തു പകര്‍ന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. അലയടിച്ചെത്തിയ ജനസാഗരം ആരവത്തോടെ വേദികളില്‍ നിറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളീയം 67 ആണ്ടിന്റെ കേരള ചരിത്രത്തെ അടയാളപ്പെടുത്തി. എല്ലാ തലമുറയിലുമുള്ള മലയാളികള്‍ക്ക് ഒത്തുചേരാനും കാഴ്ചകള്‍ കാണാനും അറിവുനേടാനും കേരളീയം […]

Continue Reading

ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല; പരാതി നൽകി യുവതി

ഓർഡർ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തീരൂരിലാണ് സംഭവം. പ്രതിഭ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. മുത്തൂരിലുള്ള കടയിൽ നിന്നും നാല് ബിരിയാണിയാണ് ഇവർ ഓർഡർ ചെയ്തത്. ഇതിൽ ഒരു പാക്കറ്റ് തുറന്നപ്പോഴാണ് അതിൽ കോഴിത്തലയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പിൽ പരാതിയും നൽകി

Continue Reading

പാലക്കാട് കാട്ടുപന്നി ആക്രമണം, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പരിക്കേറ്റു

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. സംഭവത്തിൽ 3 കുട്ടികൾക്ക് പരുക്കേറ്റു. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്റെ ചെറുമകൾ അമേയ, സമീപവാസികളായ അയാൻ, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിർവശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകർത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.

Continue Reading

സന്ദേശങ്ങളിലൂടെയും കമന്റിലൂടെയും വിദ്വേഷ പ്രചാരണം! പൊലീസ് നടപടി കടുപ്പിക്കുന്നു

സാമൂദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാകുന്നു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ വിവരശേഖരണത്തിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷം പ്രചാരണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. സന്ദേശങ്ങളുടെയും കമന്റുകളുടെയും രൂപത്തിലാണ് പ്രചാരണം. ഇവര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, […]

Continue Reading

‘കുത്തിയത് അയാൾ തന്നെ, മെറിന്‍റെ മരണമൊഴി’; യുഎസിൽ മലയാളി നഴ്സിനെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) ആണ് കൊല്ലപ്പെടത്. സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു […]

Continue Reading

കനത്തമഴ: ചേരിയാറിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി ശാന്തൻപാറക്ക് സമീപം ചേരിയാറിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഇടുക്കിയിൽ കനത്തമഴ തുടരുകയാണ്. ശാന്തൻപാറക്കു സമീപം പോത്തൊട്ടിയിൽ ഉരുൾപൊട്ടി. പേത്തൊട്ടി തോടിനു കുറുകെയുണ്ടായിരുന്ന പാലത്തിനു മുകളിലൂടെ വെളളം കവിഞ്ഞൊഴുകി. തോടിനു സമീപത്ത് താമസിച്ചിരുന്ന ആറു വീടുകളിലെ താമസക്കാരെ ബന്ധു വീടുകളിലേക്കും ശാന്തൻപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റി. പേത്തൊട്ടി സ്വദേശി മിനിയുടെ വീട്ടിനുള്ളിലേക്കാണ് ആദ്യം വെള്ളമെത്തിയത്. ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്ര വാഹനവും ഒഴുക്കിൽപെട്ടു. ശാന്തൻപാറ […]

Continue Reading

കളമശേരി സ്ഫോടനം; മരണം നാലായി, പ്രതിയുടെ കസ്റ്റഡി ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ്‌ മരിച്ചത്.രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര […]

Continue Reading

കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും; 16 വർഷങ്ങൾക്ക് ശേഷം ശിവാജി റീ റിലീസിന്

പുത്തൻ റിലീസുകൾ പോലെ തന്നെ റീ റീലിസുകളും നിരവധി ഉണ്ടാകുന്നത് സൗത്ത് ഇന്ത്യയിലാണ്. ഒരു കാലത്ത് തിയേറ്ററുകൾ ഇളക്കി മറിച്ച ചിത്രങ്ങളും ആളുകയറാതെ പരാജയപ്പെട്ട് പിന്നീട് ജനശ്രദ്ധയാക‍ർഷിച്ച ചിത്രങ്ങളും വർഷങ്ങൾക്ക് ശേഷം തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ഇരുന്ന് കാണാൻ ആളുകളുടെ തിരക്കാണ്. അത്തരത്തിൽ 16 വർഷങ്ങൾക്ക് മുൻപ് തിയേറ്റർ പൂരപ്പറമ്പാക്കിയ രജനികാന്തിന്റെ ശിവാജി: ദ ബോസ് വീണ്ടും റിലീസിനെത്തുകയാണ്. പല റീറിലീസുകളും സിനിമയുടെ വാർഷിക ദിനത്തിലും താരങ്ങളുടെ ജന്മദിനത്തിലും മാത്രമായി ഒതുങ്ങി പോകുന്നുണ്ട്. അത്തരത്തിൽ ലിമിറ്റഡ് റിലീസായാണ് ശിവാജിയും […]

Continue Reading