ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുൽപ്പള്ളി : താന്നിത്തെരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൈന്ത ചാമക്കൊല്ലി പരേതനായ മാത്യുവിന്റെയും രമയുടെയും മകൻ മനു (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : ഹരിപ്രിയ. മകൾ : ദേവനന്ദ.
Continue Reading