കാലവര്‍ഷം വീണ്ടും കനക്കുന്നു; തിങ്കളാഴ്ച മുതല്‍ തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ ( ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുള്ളത്. […]

Continue Reading

സാമ്പിളുകളെല്ലാം നെഗറ്റീവ്; രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാജ്യത്തെ ആദ്യ കേസായതിനാല്‍ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ടു തവണ നെഗറ്റീവ് ആയി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ടാം […]

Continue Reading

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ ഇന്നുമുതൽ പന്നികളെ കൊന്ന് തുടങ്ങും

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഇതിനായി മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളുള്ള ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് മാനന്തവാടിയിലെ രണ്ട് വാർഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്കരിക്കുക. ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപിക്കുന്ന ചുമതല. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ […]

Continue Reading

ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ

പനമരം:വിമുക്തി എസ് പി സി സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെൻറ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിഎച്ച്എസ്എസ് മൂലങ്കാവിയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ മിതലാജ് KT, തെരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സിപിഒ മാരായ നവാസ് ടി, രേഖ കെ ,എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലിക്കുന്നത്.

Continue Reading

നൂറുമേനി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൽപ്പറ്റ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ. യും അനുമോദിച്ചു.സ്കൂൾ തലത്തിൽ അഭിനവ് മധു ( 98.8%) ഒന്നാം സ്ഥാനവും വി.ഉജ്ജ്വല (98.2%) രണ്ടാം സ്ഥാനവും എസ്..സിയ സഞ്ജന (98%) മൂന്നാം സ്ഥാനവും നേടി.

Continue Reading

വ്യാപാരികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

മാനന്തവാടി:ഉറവിടത്തിൽ നിയന്ത്രണം വരുത്താതെ സ്ഥാപനങ്ങളിൽ കയറി പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഒണ്ടയങ്ങാടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് സി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ, സെക്രട്ടറി എം.ആർ.സുരേഷ്, ഗ്രേസി രവി, പി.അബ്ദുൾ മുത്തലിബ്, സെയ്ദ് ഒണ്ടയങ്ങാടി സംസാരിച്ചു.

Continue Reading

ഡോക്ടർ മഞ്ജുഷക്ക് എച്.എം.സി.കമ്മിറ്റി യാത്രയയപ്പ് നൽകി

തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ അസ്‌പെത്രിയിൽ സ്തുത്യർഹമായ സേവനം ചെയ്ത് മാറിപ്പോകുന്ന ജനപ്രിയ ഡോക്ടർ മഞ്ജുഷക്കു എച്. എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉൽഘടനം ചെയ്തു.ഡോക്ടർ വിനീത, എച്. എം. സി. മെമ്പർമാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, ഉസ്മാൻ പള്ളിയാൽ, ജംഷീർ, എം. നൗഷാദ്, നൗഫൽ, കെ. വിജയൻ, കെ. […]

Continue Reading

സ്വര്‍ണ വിലയില്‍ കുതിപ്പ്; രണ്ടു ദിവസത്തിനിടെ കൂടിയത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപ. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4690ല്‍ എത്തി. ഇന്നലെ പവന്‍ വില 320 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 720 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചുവരവ്.

Continue Reading

ഇന്നലെ 21,411 പേര്‍ക്ക് കോവിഡ്; 67 മരണം; ടിപിആര്‍ 4.46 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് 21,411 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ചികിത്സയിലുള്ളവര്‍ 1,50,100 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമാണ്. ഇന്നലെ 20,726 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അസമില്‍ 800 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം […]

Continue Reading

ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ കേസിലെ പ്രതി ദിലീപ് ചോര്‍ത്തിയെന്നും എന്നാല്‍ അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദിലീപ് ദൃശ്യങ്ങള്‍ കണ്ടെന്ന, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും, മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നതായാണ് സൂചന. പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം […]

Continue Reading