തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

തൃശൂര്‍: തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Continue Reading

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്: സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ […]

Continue Reading

പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് പാക് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോടു അട്ടിമറി തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പിന്നാലെ ഇന്ത്യയോടും തോറ്റതോടെ അവരുടെ പ്രതീക്ഷകള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ചായി. അമേരിക്ക അയര്‍ലന്‍ഡ് മത്സരം നടക്കുകയും അമേരിക്കയെ അയര്‍ലന്‍ഡ് […]

Continue Reading

കാൽപന്തിലെ സർവാധിപത്യം വീണ്ടും! സ്കോട്‍ലൻഡിനെ തകർത്ത് തരിപ്പണമാക്കി ജർമനി തുടങ്ങി

മ്യൂണിക്ക്: ജർമനി ആ​ഗ്രഹിച്ച തുടക്കം തന്നെ അവർക്ക് സ്വന്തം നാട്ടിലെ യൂറോ കപ്പിൽ ലഭിച്ചു. സ്കോട്‍ലൻഡിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമനി യൂറോയ്ക്ക്​ ​ഗംഭീര തുടക്കമിട്ടു. കളിയിലുടനീളം ജർമൻ ടീമിന്റെ സർവാധിപത്യമായിരുന്നു. യുവത്വവും പരിചയ സമ്പത്തും ചേർന്ന ടീം അക്ഷരാർഥത്തിൽ സ്കോട്‍ലൻഡിനു മറക്കാൻ സാധിക്കാത്ത വേദനയാണ് ഉദ്ഘാടന പോരാട്ടത്തിൽ സമ്മാനിച്ചത്. ജർമൻ പ്രതിരോധ താരം അന്‍റോണിയോ റൂഡി​ഗർ ദാനമായി നൽകിയ സെൽഫ് ​ഗോളാണ് സ്കോട്‍ലൻഡ് ആശ്വാസം ലഭിച്ച ഒരേയൊരു നിമിഷം. തുടക്കം മുതൽ ഒടുക്കം വരെ ജർമനി […]

Continue Reading

4,100 രൂപയുടെ പക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണം

കൊച്ചി: വിവാഹം ഉറപ്പായും നടക്കുമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് അംഗത്വമെടുത്തശേഷം വാഗ്ദാനം നിറവേറ്റാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരെ ഉപഭോക്തൃകോടതി നടപടി. വിവാഹ വെബ്‌സൈറ്റ് അധികൃതര്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. കൊച്ചിയിലെ സ്ഥാപനത്തിനെതിരേ ചേര്‍ത്തല സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. 2018 ഡിസംബറില്‍ ഫ്രീയായി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു ശേഷം തുക നല്‍കിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂവെന്ന് അറിയിച്ചു. രജിസ്റ്റര്‍ ചെയ്താല്‍ വിവാഹം നടത്തുന്നതിനു വേണ്ടി എല്ലാ സഹായവും വാഗ്ദാനം നല്‍കി. […]

Continue Reading

തോറ്റെങ്കിലും സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട എന്നിവരെ പാര്‍ലമെന്റിലെത്തിക്കാന്‍ ബിജെപി; രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, ആര്‍ കെ സിങ് എന്നിവരെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം. ഒഴിവു വരുന്ന സീറ്റുകളില്‍ മത്സരിപ്പിച്ച് ഇവരെ ഉപരിസഭയില്‍ കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അമേഠി മണ്ഡലത്തില്‍ നിന്നാണ് സ്മൃതി ഇറാനി വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടത്. ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും ബിഹാറിലെ ആറായില്‍ നിന്ന് മുന്‍ കേന്ദ്രസഹമന്ത്രി ആര്‍ […]

Continue Reading

കീം 2024: അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാന്‍ അവസരം. കീം 2024 മുഖേന എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ & മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ പ്രസ്തുത അപേക്ഷയില്‍ കൂട്ടിചേര്‍ക്കാനും അവസരമുണ്ട്. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ […]

Continue Reading

കുവൈത്ത് തീപിടിത്തം: മരണം 50 ആയി; വിമാനം 10.30 ന് കൊച്ചിയിലെത്തും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട്

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരുന്ന ഒരു ഇന്ത്യാക്കാരന്‍ കൂടിയാണ് മരിച്ചത്. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപകടത്തില്‍ മരിച്ച 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. തമിഴ്‌നാട് സ്വദേശികളുടേയും, കര്‍ണാടക സ്വദേശിയുടേയും മൃതദേഹങ്ങള്‍ കൊച്ചിയില്‍ വെച്ച് വീട്ടുകാര്‍ക്ക് കൈമാറും. ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയുമാണ് കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത്. രാവിലെ 10.30 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള […]

Continue Reading

കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. അതിനിടെ, കേരള തീരത്ത് ശനിയാഴ്ച രാത്രി 7.00 മണി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും […]

Continue Reading

ടി20ല്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; ഒമാനെതിരെ കളി ജയിക്കാന്‍ എടുത്തത് വെറും 19 പന്ത്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇംഗ്ലണ്ട്. 3.1 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പ് ബി യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 101 പന്തുകള്‍ ബാക്കിയിരിക്കേയാണ് ഇംഗ്ലണ്ടിന്റെ ജയം. ടി20 ക്രിക്കറ്റില്‍ നൂറോ അതിലധികമോ പന്തുകള്‍ ബാക്കിനില്‍ക്കേ, ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം […]

Continue Reading