തൃത്താല എസ്ഐയെ വണ്ടിയിടിച്ച് നിർത്താതെ പോയ കേസിലെ പ്രതി പൊലീസ് പിടിയിൽ

തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് അലൻ എസ്ഐ ശശികുമാറിനെ വാഹനം കൊണ്ട് ഇടിച്ചത്. തുടർന്ന് നിർത്താതെ പോവുകയായിരുന്നു. വാഹനപരിശോധനക്കിടെ ഇന്നലെ രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലീസ് സംഘം. പരിശോധനക്കായി പൊലീസ് തടഞ്ഞ കാർ അതിവേഗം പുറകോട്ട് എടുക്കുകയും, ശേഷം മുന്നോട്ട് നീങ്ങി എസ്ഐ ശശികുമാറിനെ […]

Continue Reading

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നടപടി. അതേസമയം നിയമവിരുദ്ധമായി ബീഫ് കൈവശം വെച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ ന്യായീകരണം. ബീഫ് വീടുകളില്‍ സൂക്ഷിച്ചുവെന്നാരോപിച്ചാണ് മധ്യപ്രദേശിലെ മണ്ഡലയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊലീസ് പൊളിച്ചു നീക്കിയത്. പൊലീസ് നടത്തിയ തെരെച്ചിലില്‍ ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടത്തയതിനെതുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല വീടിന് പിറകിലായി അറുക്കാനായി പശുക്കളെ കെട്ടിയിട്ടിരുന്നതായും പൊലീസ് […]

Continue Reading

ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചാണ്, ആദ്യ എതിരാളികള്‍ സെര്‍ബിയ; ആവേശത്തോടെ ആരാധകര്‍

യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇംഗ്ലണ്ട്. ശക്തരായ സെര്‍ബിയെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ആരംഭിക്കുന്ന മത്സരത്തില്‍ അവര്‍ നേരിടാന്‍ ഒരുങ്ങുന്നത്. 1966ലെ ലോക ചാമ്പന്യമാരായ ഇംഗ്ലണ്ടിന് പിന്നെയിതുവരെ ഒരു കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. യൂറോ കപ്പില്‍ 1968ല്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതൊഴിച്ചാല്‍ കാര്യമായ മറ്റൊരു നേട്ടവും ലോകത്തിലെ ഈ മികച്ച ടീമിന് നേടാനായിട്ടില്ലെന്നത് ആരാധകരെയും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഈ യൂറോ കപ്പിലൂടെ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ കരുത്തരാക്കുന്നത് ജൂഡ് ബെല്ലിങ്ഹാമും ഇംഗ്ലീഷ് നായകന്‍ […]

Continue Reading

സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി സതീശന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ […]

Continue Reading

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും ഭൂചലനം. ഇന്നലെ ഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് നാലുമണിക്കും. തൃശൂരില്‍ കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ആനക്കര, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജി […]

Continue Reading

ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ മൂന്ന് ഗോളുകള്‍; ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയ്ന്‍, ഗംഭീര തുടക്കം

ബെര്‍ലിന്‍: സ്പെയ്നിന് യൂറോ കപ്പില്‍ മിന്നുന്ന തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയ്ന്‍ യൂറോ യാത്രയുടെ തുടക്കം ഗംഭീരമാക്കി. അല്‍വാരോ മൊറാട്ട (29), ഫാബിയാന്‍ റൂയിസ് (32), ഡാനി കാര്‍വഹാല്‍ (45+2) എന്നിവരാണ് സ്പാനിഷ് സംഘത്തിലെ സ്‌കോറര്‍മാര്‍. യുവതാരങ്ങളുടെ കരുത്തില്‍ കളത്തില്‍ ഇറങ്ങിയ സ്‌പെയ്ന്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിന് മുന്നിലെത്തുകയായിരുന്നു.ക്രൊയേഷ്യയ്ക്കെതിരേ തകര്‍പ്പന്‍ തുടക്കമായിരുന്നു സ്പെയ്നിന്റേത്. ആദ്യ 25 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൂന്നോളം തവണയാണ് അവര്‍ ഗോളിനടുത്തെത്തിയത്. തട്ടിത്തെറിച്ച നിരവധി അവസരങ്ങള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ […]

Continue Reading

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന […]

Continue Reading

വോട്ടര്‍പട്ടികയില്‍ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ […]

Continue Reading

ചിങ്ങവനം സ്റ്റേഷനിലെ പൊലീസുകാരുടെ കയ്യാങ്കളി; രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍, അന്വേഷണം

കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് […]

Continue Reading

മോദി സര്‍ക്കാര്‍ ഉടന്‍ വീഴും; ബിജെപിക്ക് മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും മോദിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാസഖ്യനേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷസര്‍ക്കാരിനെയാണെന്നും മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും ഖാര്‍ഗെ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍240 സീറ്റുകള്‍ നേടി […]

Continue Reading