നെതര്‍ലന്‍ഡ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ചു; ബംഗ്ലാദേശ് സൂപ്പര്‍ എട്ടിന് അരികെ

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബംഗ്ലാദേശ് 25 റണ്‍സിനാണ് ജയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശ് സൂപ്പര്‍ എട്ട് യോഗ്യതയ്ക്കരികിലെത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. നേപ്പാളിനെതിരായ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ബംഗ്ലാദേശിന് സൂപ്പര്‍ എട്ടിലെത്താം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് നെതര്‍ലന്‍ഡ്സിന് തിരിച്ചടിയായത്. 22 […]

Continue Reading

കുവൈറ്റ് ദുരന്തം; മരണപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ കൊണ്ടുവരും. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റില്‍ എത്തിയിട്ടുണ്ട്. മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പൈൻസ് സ്വദേശികളും അപകടത്തിൽ മരിച്ചു. […]

Continue Reading

കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ 25 മലയാളികൾ; 23 പേരെ തിരിച്ചറിഞ്ഞു

മലയാളി സമൂഹത്തിനാകെ വേദനയായി മാറിയ കുവൈറ്റിലെ തീ പിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പൈൻസ് സ്വദേശികളും അപകടത്തിൽ മരിച്ചു. 23 മലയാളികളുടെ മുഴുവൻ പേര് വിവരങ്ങൾ ലഭ്യമായി. നിലവിൽ 9 പേര് ഗുരുതര അവസ്ഥയിൽ തുടരുന്നു. അതിലും 9 മലയാളികളുള്ളതായി സംശയം. ആശുപത്രിയിലുണ്ടായിരുന്ന 40 പേർ ഡിസ്ചാർജ് ആയി. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ നടക്കുകയാണ്. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ കൊണ്ടുവരും. […]

Continue Reading

മൊബൈല്‍ നമ്പറുകള്‍ക്ക് പണം നല്‍കണം, ഉപയോഗിക്കാത്തവയ്ക്ക് പിഴ; ട്രായിയുടെ പുതിയ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) നിര്‍ദേശം. ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകമാണ്. ഫോണ്‍ നമ്പര്‍ മൂല്യമുള്ള പൊതു വിഭവമാണെന്ന് നിരീക്ഷിച്ചാണ് ട്രായിയുടെ നീക്കം. 5ജി നെറ്റ്വര്‍ക്കുകള്‍, മെഷീന്‍-ടു-മെഷീന്‍ കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപകമായ സ്വീകാര്യത ഉള്‍പ്പെടെ ആശയവിനിമയ സാങ്കേതികവിദ്യകളിലെ പുരോഗതിയില്‍ സമഗ്രമായ അവലോകനം ആവശ്യമാണ്. ഈ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്നും ട്രായ് പറഞ്ഞു. […]

Continue Reading

മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനി, ആശ്രിതര്‍ക്ക് ജോലി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. അപകടത്തില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ തുക,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സര്‍ക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും എന്‍ബിടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദ്ദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. […]

Continue Reading

‘മഹാരാജ’ കാണാൻ പ്രദീപ് ഇനിയില്ല, തലയിൽ പരിക്കേറ്റ നിലയിൽ മൃതദേഹം; നടന്റെ വിയോ​ഗത്തിൽ ഞെട്ടി തമിഴ് സിനിമ ലോകം

ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയൻ (45) മരിച്ച നിലയിൽ. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട ​ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പലവാക്കത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രദീപ് ഫോൺ എടുക്കാതിരുന്നതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് നീലങ്കരൈ പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. പ്രദീപിന്റെ തലയ്ക്ക് […]

Continue Reading

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കൽപറ്റ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പാക്കണമെന്നു യോഗത്തില്‍ അറിയിച്ചു. അനര്‍ഹരായ ആളുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന് 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷ നല്‍കാം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോം […]

Continue Reading

കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നടത്തി

ആനപ്പാറ: നെമ്മേനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹെര്‍ബ ലൈഫ്  സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് യുണൈറ്റഡ് വേ ബംഗളൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ & ഖൊ-ഖൊ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപയുടെ കായിക ഉപകരണങ്ങളാണ് ക്യാമ്പിലേക്ക് കൈമാറിയത്. പഞ്ചയത്ത് ഭരണസമിതി അംഗങ്ങളായ ടിജി, ജയ മുരളി, സുജാത ഹരിദാസ് ഉഷ വേലായുധന്‍, പിടിഎ വൈസ് പ്രസിഡന്റ നൗഫല്‍ സി.എച്ച് , എസ്എംസി ചെയര്‍മാന്‍ അഷറഫ് […]

Continue Reading

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

രണ്ടേന്നാല്‍: സി.പി.ഐ.എംമാങ്ങലാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു.ശ്രീജിത്ത് മാങ്ങലാടിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.  ഗിരീഷ്, കെ.ആര്‍  ജയ പ്രകാശ്, കെ.ബാലകൃഷ്ണന്‍, സതി ബാബു,എം.എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Continue Reading

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി: സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ തുടർന്ന് രാത്രിയിൽ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടൻ കമൽഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.

Continue Reading