കഫേയിൽനിന്ന്​ വാങ്ങിയ ചട്ടിപ്പത്തിരിയിൽ ചത്ത എട്ടുകാലി

ചാ​വ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ഫേ​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ ച​ട്ടി​പ്പ​ത്തി​രി​യി​ൽ ച​ത്ത എ​ട്ടു​കാ​ലി. ച​ട്ടി​പ്പ​ത്തി​രി ക​ഴി​ച്ച യു​വാ​വി​ന് ചൊ​റി​ച്ചി​ലും ഛർ​ദി​യും ശ്വാ​സ​ത​ട​സ്സ​വും. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ​ക്ക് ഷ​ഫീ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സം​ഘം ക​ഫേ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കു​ത്തി​വെ​പ്പെ​ടു​ത്തു.

Continue Reading

പ്രാർത്ഥനകൾ വിഫലമായി..പാർവതി ഓർമ്മയായി

സുൽത്താൻബത്തേരി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പാർവതി (17) വിട പറഞ്ഞു.നമ്പിക്കൊല്ലി നന്ദനം ഭവനത്തിൽ സുശാന്ത് സിജ ദമ്പതികളുടെ മകളാണ്. ബ്ലഡ് ക്യാൻസർ ബാധിതയായി കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് 5 മണിക്ക് പണിക്കർപടി തറവാട് വീട്ടുവളപ്പിൽ.

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി സഞ്ജയ് അഗർവാൾ (25 ) ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർമാരായ ഷിജു എം. സി, അബ്ദുൽ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം. ബി എന്നിവരുടെ സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്

Continue Reading

കൈക്കൂലി വാങ്ങി സ്വർണം പുറത്തെത്തിക്കാൻ ഒത്താശ; നെടുമ്പാശ്ശേരിയിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിങ് എന്നിവർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. യാത്രക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങി സ്വർണം പുറത്തെത്തിക്കാൻ ഇരുവരും സഹായിച്ചതായി തെളിഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ഒരു കോടി രൂപ വില വരുന്ന സ്വർണം പുറത്തെത്തിക്കാനാണ് ഇരുവരും സഹായം നൽകിയത്. യാത്രക്കാരനിൽ നിന്ന് വൻ തുക കൈക്കൂലി വാങ്ങിയ ശേഷമാണ് 250 ഗ്രാമിൽ […]

Continue Reading

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പാടി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജെ.സി.ഐ കൽപ്പറ്റയും, കരുണ ഐ കെയറും, മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. കരുണ ഐകെയർ എം.ഡി.റോയ് ജോസഫ്, ജെ.സി.ഐ സെക്രട്ടറി ബീന സുരേഷ്, Dr: ജിൻഷ,ശിഹാബുദ്ധീൻ ഫൈസി, ടിൻ്റു റോയ്, എന്നിവർ സംസാരിച്ചു.148പേർ ക്യാമ്പിൽ പങ്കെടുത്തു സേവനം പ്രയോജനപ്പെടുത്തി.

Continue Reading

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് പുൽപ്പള്ളിയിൽ

ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സപ്തംബർ 10 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും . ജൂനിയർ , യൂത്ത് , സീനിയർ , മാസ്റ്റേഴ്സ് , ഗ്രാൻ്റ് മാസ്റ്റേഴ്സ് , സീനിയർ ഗ്രാൻറ് മാസ്റ്റേഴ്സ് , അംഗ പരിമിതർ എന്നീ വിഭാഗങ്ങളിൽ ആൺ / പെൺ , പുരുഷ / വനിത വിഭാഗങ്ങൾക്കായി ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും . ഇടത് വലത് കൈകൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും […]

Continue Reading

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

തലപ്പുഴ: തലശ്ശേരി മാനന്തവാടി സംസ്ഥാന പാതയിൽ തലപ്പുഴയിൽ റോഡിന്റെ ശോചനീയാവസ്ഥയിലും,അപകടകരമാംവിധം രൂപം കൊണ്ട കുഴികൾ നികത്താതിലും പ്രതിഷേധിച്ചുകൊണ്ട് തലപ്പുഴ ഗവണ്മെന്റ് യു. പി സ്കൂൾ പരിസരത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബൈക്ക് യാത്രികരും മറ്റും ദിവസവും ഈ പാതയിലെ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്.പ്രതിഷേധ സമരത്തിന് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്. പ്രസിഡന്റ്‌ ജബ്ബാർ, തവിഞ്ഞാൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ്. […]

Continue Reading

‘ഉയര്‍ന്ന ശമ്പളവും വിസയും വാഗ്ദാനം ചെയ്യും, കണ്ണടച്ച് വിശ്വസിക്കരുത്’; തായ്‌ലന്‍ഡിലേക്ക് വ്യാജ റിക്രൂട്‌മെന്റെന്ന് ഇന്ത്യന്‍ എംബസി

തിരുവനന്തപുരം: തായ്‌ലന്‍ഡിലേക്കുളള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി. തായ്‌ലന്‍ഡിലേക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളില്‍ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. .ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടുതലും മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാര്‍ത്ഥികളെ തായ്‌ലാന്‍ഡില്‍ എത്തിക്കുന്നത്. പലരും ദുരിതപൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലിചെയ്യാന്‍ […]

Continue Reading

കുടിവെള്ളം നൽകിയില്ല, കുപ്പിവെള്ളം വാങ്ങണം; റസ്​റ്റാറന്‍റ്​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ഉത്തരവ്

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകാതിരുന്ന സംഭവത്തിൽ ആരോപണ വിധേയരായ റസ്​റ്റാറന്‍റ്​​ 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന്​ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷന്‍റെ ഉത്തരവ്​. 2016ൽ കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം സംബന്ധിച്ച്​ തൃശൂർ സ്വദേശിനി അഡ്വ. ടി.കെ. കവിത നൽകിയ പരാതിയിലാണ്​ കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്​. .ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ്​ ചുമച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് പരാതി. […]

Continue Reading

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ത്രിവർണ്ണ പ്രഭയിൽ സബ്ബ് കളക്ടർ ഓഫിസും താലൂക്ക് ഓഫീസും

മാനന്തവാടി:സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസും താലൂക്ക് ഓഫീസും വൈദ്യുപദീപങ്ങളാല്‍ അലങ്കരിച്ചു.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്.പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. ആഗസ്ത് 15 ന് പതിവ് പോലെ ഉയര്‍ത്തുകയും ചെയ്യും. താലൂക്ക് ഓഫിസ് മുറ്റത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിനെ അനുസ്മരിച്ച് എഴുപത്തിയഞ്ച് മൺചിര […]

Continue Reading