റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ; ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്. പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹി എടിസി, ഫ്ലൈറ്റ് ക്രൂ അം​ഗങ്ങൾക്കാണ് വിവരം നൽകിയത്. പിന്നാലെയാണ് നടപടി. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Continue Reading

ലക്കി ഭാസ്കറായി ദുൽഖർ സൽമാൻ, വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം; സംവിധാനം വെങ്കി അറ്റ്ലൂരി

ദുൽഖർ സൽമാൻ 40ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. “ലക്കി ഭാസ്കർ” എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. 100 രൂപയിൽ പാതി മുഖം മറച്ചുനിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണുന്നത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് […]

Continue Reading

എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

മണിപ്പൂരിലെ വംശീയകലാപത്തിൽ സംഘപരിവാറിന്റെ പങ്ക്‌ തുറന്നുകാട്ടി ജില്ലയിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ. കൂട്ടക്കൊലകളും ബാലത്സംഗങ്ങളും നടത്തുന്ന സംഘപരിവാർ സംഘത്തിൽ നിന്നും മണിപ്പൂരനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ മനസ്സിനെ മതരാഷ്‌ട്രത്തിലേക്ക്‌ എത്തിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ആയിരങ്ങൾ ജനകീയ കൂട്ടായ്‌മയിൽ പങ്കാളികളയായി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലായിരുന്നു കൂട്ടായ്‌മ.കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. എൽജെഡി മണ്ഡലം പ്രസിഡന്റ്‌ ടി രാജൻ അധ്യക്ഷനായി. എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളായ […]

Continue Reading

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശാരദ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഇ.എൻ.ടി.പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർഫാ.ബെന്നിപനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ശാരദ കണ്ണാശുപത്രിയിലെ പി.ആർ.ഒ. ഷോബിക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.പത്രോസ്,തോമസ് എന്നിവർ സംസാരിച്ചു.സാബു പി.വി.സ്വാഗതവും,റൈഹാനത്ത് നന്ദിയും രേഖപ്പെടുത്തി.

Continue Reading

കുഞ്ഞിക്കണ്ണൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

കൽപ്പറ്റ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് നൽകിവരുന്ന കുഞ്ഞിക്കണ്ണൻ എൻഡോമെന്റ് വിതരണം ചെയ്തു. കോഓപ്പറേറ്റീവ് വെൽഫയർ ഫണ്ട്‌ ബോർഡ്‌ വൈസ് ചെയർമാൻ ശ്രീ. സി കെ ശശീന്ദ്രൻ വിതരണം ഉത്ഘാടനം ചെയ്തു. ഹൃദയ പലിശരഹിത വായ്പ പദ്ധതിയുടെ ഉത്ഘാടനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. സുഗതൻ നിർവഹിച്ചു. പ്രസിഡന്റ്‌ എം ഡി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading

‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ,ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപിൻറെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. […]

Continue Reading

ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്

ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് എഴുത്തുകാരനും സൈക്കോളജിസ്റ്റ് കൗൺസിലറും പ്രമുഖ പരിശീലകനുമായ ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു.2018 മുതൽ ഡോക്ടർ തഹസിൽ സലീമിനെ നേതൃത്വത്തിൽ ബിഹേവിയർ സൈക്കോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് പഞ്ചാബ് സി ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.നേരത്തെ തന്നെ വ്യത്യസ്ത പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മനശാസ്ത്ര സംബന്ധമായ വസ്തുതകൾ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.ആകാശവാണി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അനേകം മനഃശാസ്ത്ര പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് സാമൂഹ്യ സേവന മേഖലകളിൽ സജീവമായി നിരവധി ട്രെയിനിങ് ഗ്രൂപ്പുകൾക്ക് സംസ്ഥാനതല […]

Continue Reading

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുറ്റകൃത്യങ്ങള്‍ക്ക് മറ ‘പൊതുജന സംരക്ഷണ സമിതി’, അറസ്റ്റ്

തൃശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടവരാട് തെപ്പാട്ടില്‍ വീട്ടില്‍ അബി (43), പടവരാട് തോട്ടു മാടയില്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ വ്യാജസംഘടനയുണ്ടാക്കി ഇതിന്റെ മറവില്‍ അബി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ട്. സിനിമയില്‍ അവസരം […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐയ്ക്ക്; വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയേക്കും

ന്യൂഡൽഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാത്സംഗം ചെയ്തതുമായ കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിക്കാന്‍ സിബിഐയോട് കേന്ദ്രം ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സ്ത്രീകളെ […]

Continue Reading

നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ; അമിതവേഗത ചോദ്യം ചെയ്തതിന് പിന്നാലെ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു, കേസ്

കൊച്ചി: ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപാഠികൾ. കോളേജിൽ പൊതുദർശനത്തിന് വെച്ച നമിതയുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും ആദരാഞ്ജലിയർപ്പിച്ചു. അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റത്തിനും അപകടകരമായി വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ നിര്‍മ്മല […]

Continue Reading