സംയുക്ക്തട്രേഡ് യൂണിയന്‍ വാഹന പ്രചരണ ജാഥ

കല്‍പ്പറ്റ-:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ആഗസ്റ്റ് 9 ന് ദേശവ്യ പകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടക്കുന്ന മഹാ പ്രക്ഷോഭത്തിന്റെ പ്രചരണാത്ഥം സംയുക്ക്തട്രേഡ് യൂണിയന്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ല വാഹന പ്രചരണ ജാഥ കല്‍പ്പറ്റയില്‍ സി ഐ റ്റി യു ജില്ലാ ട്രഷറര്‍ ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റഅധ്യക്ഷനായിരുന്നു. പി.കെ. അബു സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ പി.പി. ആലി, വി.വി. ബേബി, പി.വി. സഹദേവന്‍, വി.സുരേഷ് ബാബു, പി.കെ. മൂര്‍ത്തി, […]

Continue Reading

കേരള കോണ്‍ഗ്രസ് (ജേക്കബ്) സ്‌നേഹ ജ്വാല നടത്തി

കല്‍പ്പറ്റ:- മണിപ്പുര്‍ കലാപത്തിന് എതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്‌നേഹ ജ്വാല നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് പി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു ,ജില്ലാ സെക്രട്ടറി എ.റിനീഷ് അബ്രഹാം വനിത പ്രസിഡന്റ് എം മീര മണി ,മാണി.അഡ്വ: പി.കെ. നാരായണന്‍ ,.കെ.കാപ്പം കുഴി സജി, യൂത്ത്ഫ്രണ്ട് ജില്ല സെക്രട്ടറി സി.പി.ജാള്‍ജില്‍ ,കെ.ദേവദാസ്, കെ.ശശികുമാര്‍ ,എം.വി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

ജില്ലാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

കൽപറ്റ : സി. ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്നു. വിവിധ സൈക്ലിംഗ് ക്ലബുകളിൽ നിന്നായി 70 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു ഉത്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സീനിയർ വൈസ്. പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. ഗിരീഷ് പെരുന്തട്ട , സാജിദ് […]

Continue Reading

സ്വർണവില ഉയർന്നു

ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,120 രൂപയിലുമെത്തി. കഴിഞ്ഞദിവസം ഗ്രാമിന് 5495 രൂപയിലും പവന് 43,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റ് തുടങ്ങിയതിനുശേഷം ഇന്നാണ് സ്വര്‍ണവില […]

Continue Reading

‘ചെകുത്താന്‍റെ റൂമില്‍ നടന്നത് എന്ത്’: കേസ് എടുത്തതിന് പിന്നാലെ വീഡിയോയുമായി ബാല.!

കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയായിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. എന്നാല്‍ […]

Continue Reading

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 23കാരന്‍ പിടിയില്‍

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തിൽ അനന്തു പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടി […]

Continue Reading

ദേശീയ അവാര്‍ഡ് ജേതാവ് നിതിൻ ദേശായിയുടെ ആത്മഹത്യ; അഞ്ചുപേര്‍ക്കെതിരെ എഫ്ഐആര്‍

മുംബൈ: ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു. എഡില്‍വെയ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷായുടെ പേരും എഫ്ഐആറിലുണ്ട്. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ഓഗസ്റ്റ് 2ന് നിതിനെ ആത്മഹത്യ ചെയ്‍ത നിലയിൽ കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിൻ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട്. നിതിന്‍ ദേശായിയുടെ […]

Continue Reading

‘ഒരു മിനിറ്റ്, മിണ്ടാതിരുന്നോ, ഇല്ലെങ്കിൽ ഇഡി വീട്ടിലെത്തും’; ലോക്സഭ ചർച്ചക്കിടെ ഭീഷണിയുമായി കേന്ദ്രമന്ത്രി

ദില്ലി: ലോക്സഭ ചർച്ചക്കിടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു. ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശമാണ് പുലിവാല് പിടിച്ചത്. ലോക്സഭാ ചർച്ചക്കിടെ സർക്കാർ വാദങ്ങളെ എതിർത്ത പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിങ്ങളുടെ വീട്ടിൽ വന്നേക്കാമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം. ലോക്‌സഭയിൽ ചർച്ചയ്ക്കിടെ പ്രതിപക്ഷം ഡൽഹി ഭരണ നിയന്ത്രണ ബില്ലിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തൽ. ‘ഏക് […]

Continue Reading

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റൺ; പ്രണോയ്, രജാവത് സെമിയിൽ

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവതും സെമിയിൽ. ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ ഒന്നിനെതിരെ രണ്ട് ​ഗെയിമുകൾക്ക് തോൽപ്പിച്ചാണ് എച്ച് എസ് പ്രണോയി സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോൽപ്പിച്ചായിരുന്നു പ്രിയാൻഷു രജാവതിന്റെ മുന്നേറ്റം. നാളെ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടും. ഇതോടെ എച്ച് എസ് പ്രണോയിയോ പ്രിയാൻഷു രജാവതോ ഒരാൾ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ കളിക്കുമെന്ന് ഉറപ്പായി. ലോക രണ്ടാം നമ്പർ താരത്തെ […]

Continue Reading

കൂട്ടുകാരന്‍റെ ഭാര്യയോട് മോശം സംസാരം, ചോദ്യം ചെയ്തതിന് നാലംഗ സംഘം വീട് കയറി തല്ലി, കാല് തല്ലിയൊടിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്‌പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകര ണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിൻ, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് […]

Continue Reading