ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുപ്പാടിത്തറ: കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.തരിയോട്എഫ്എച്സിയിലെ ആർകെഎസ്കെ കൗൺസിലർ മുഹമ്മദ് അലി കുട്ടികൾക്ക് ക്ലാസ് നൽകി. കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികളിലെ ആരോഗ്യ ശീലങ്ങൾ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കുട്ടികൾക്ക് അനുയോജ്യമായ വീഡിയോ പ്രദർശനവും ക്ലാസിനോടനുബന്ധിച്ച് നടത്തി. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി ജെ, മഞ്ജുഷ തോമസ്, അഖില പി, പ്രജിത പി.ഡി എന്നിവർ സംസാരിച്ചു.

Continue Reading

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി

മാനന്തവാടി: മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും,ഖായിദെ മില്ലത് സെന്റർ ഫണ്ട് പൂർത്തിയാക്കിയ ശാഖ കൾക്കുള്ള ഉപഹാര വിതരണവും നടത്തി. ചടങ്ങ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രഡിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി കെ. സി. അസീസ് കോറോം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കെ. അഹമ്മദ്‌ ഹാജി മുഖ്യ […]

Continue Reading

മോദി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നു: ടി സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ : രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ട് തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മഹാധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക തകര്‍ച്ച ലോക രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരാതെ പിടിച്ചുനിന്നത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശക്തി കൊണ്ടാണ്.ഈ സ്ഥാപനങ്ങളെയാണ് മോദി സര്‍ക്കാര്‍ യാതൊരു സഹായവും […]

Continue Reading

ദേശീയ വ്യാപാരി ദിനം, മുതിർന്ന വ്യാപാരികളെ ആദരിച്ചു

കാവുംമന്ദം: ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. ഏകോപനസമിതി പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ഭാരവാഹികളായ കെ ടി ജിജേഷ്, കെ റെജിലാസ്, റഫീഖ് മഞ്ചപ്പുള്ളി, ബഷീർ പുള്ളാട്ട്, അങ്കിത അബിൻ, ഗഫൂർ തുരുത്തി കെ ജൗഷീർ, ശ്രീജേഷ് വനിത വിംഗ് ഭാരവാഹികളായ വിൻസി ബിജു, ബിന്ദു സുരേഷ്, ഗോവിന്ദൻ […]

Continue Reading

അമ്മ മരിച്ചെന്ന് പറഞ്ഞ് പരിശോധന ഒഴിവാക്കി, യുവതിയുടെ നടത്തത്തിൽ സംശയം തോന്നി; ഷൂസ് അഴിപ്പിച്ചപ്പോൾ കണ്ടത്!

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. മരിച്ച അമ്മയെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ബഹ്റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെത്തിയത്. […]

Continue Reading

ഡ്രൈനേജ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: വർഷങ്ങളായി കണിയാമ്പറ്റ മിലുമുക്കിലെ ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതി യായി. പി. ഡബ്ലിയു. ഡി കല്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തി കല്പറ്റ നിയോജക മണ്ഡലം എം. എൽ. എ. T. സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബിന്ദു.അബ്ദുള്ള വരിയിൽ കുഞ്ഞമ്മദ് നെല്ലോളി. വാഴയിൽ ഇബ്രാഹിം. സൈതലവി എ. കെ […]

Continue Reading

ഡി വൈ എഫ് ഐ കാൽനട പ്രചാരണ ജാഥ നടത്തി

കൽപ്പറ്റ:ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സെക്കുലർ സ്ട്രീറ്റിൻ്റെ പ്രപ്രചരണാർത്ഥം ഡി വൈ എഫ് ഐ കൽപ്പറ്റ മണ്ഡലം പ്രചരണ ജാഥ വൈത്തിരി, പൊഴുതന, അച്ചു രാനം മേഖലകളിൽ പര്യടനം നടത്തി. വൈത്തിരിയിൽ നൽകിയ സ്വീകരണത്തിൽ എസ് ചിത്രകുമാർ സ്വാഗതo പറഞ്ഞു, കെ ഗണേഷ് അദ്യക്ഷനായി, പൊഴുതനയിൽ നൽകിയ സ്വീകരണത്തിൽ അഫ്സൽ സ്വാഗതo പറഞ്ഞു, വിനോദ് അദ്യക്ഷനായി, അച്ചൂരാനം ആറാം മൈലിൽ നൽകിയ […]

Continue Reading

‘മാനിഷാദ’ സമ്പർക്ക ക്യാംപയിൻ തുടങ്ങി

മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ നടക്കുന്ന ‘മാനിഷാദ’ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സമ്പർക്ക ക്യാംപയിൻ തുടങ്ങി .ആഗസ്ത് 13 ഞായർ 3.30 ന്മാനന്തവാടി എരുമത്തെരുവ് നിന്ന് ദ്വാരക വരെയാണ്മനുഷ്യ ചങ്ങല തീർക്കുന്നത്. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രക്ന വല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, സംഘാടക സമിതി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, […]

Continue Reading

ലഘുലേഖ വിതരണം ചെയ്തു

പനമരം:എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ് പി സി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തത് . പ്രസ്തുത പരിപാടിയിൽ നവാസ് ടി ,രേഖ കെ ഷിഹാബ് MA ,അനൂപ് M തുടങ്ങിയവർ കേഡറ്റുകളോടൊപ്പം പങ്കെടുത്തു

Continue Reading

ശുചിത്വ മാലിന്യ ഭേദഗതി പദ്ധതി; ആസൂത്രണ സമിതി അംഗീകാരം നല്‍കി

തദ്ദേശ സ്ഥാപനങ്ങളിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ശുചിത്വ-മാലിന്യ പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2023-24 വാര്‍ഷിക പദ്ധതി വിനിയോഗത്തിന്റെ നാലുമാസത്തെ പുരോഗതി യോഗം വിലയിരുത്തി. ഇതുവരെ 13.51 ശതമാനം വികസന ഫണ്ട് വിനിയോഗം നടത്തി. […]

Continue Reading