സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണവിലയില്‍. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43280 രൂപയാണ്.തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5410 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4493 രൂപയാണ്. അതേസമയം ഇന്നലത്തെ സ്വർണവിലയേക്കാളും പവന് 280 രൂപയാണ് ഇന്ന്കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 43,560 […]

Continue Reading

മഴക്കെടുതി; ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 81 ആയി

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. ഹിമാചലില്‍ ഇരുപതോളം പേരെ കാണാതായി. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ വികാസ് നഗറിലെ മണ്ണിടിച്ചില്‍15 വീടുകള്‍ തകര്‍ന്നു. പഞ്ചാബിലും പ്രളയസമാന സാഹചര്യം. ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. 1000 കോടിയലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു അറിയിച്ചു. മഴയിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഷിംലയിലെ സമ്മര്‍ഹില്‍ മേഖലയില്‍ ഉണ്ടായ […]

Continue Reading

ഉമ്മന്‍ചാണ്ടി സ്തൂപം തകര്‍ത്തയാള്‍ പിടിയില്‍

തിരുവനന്തപുരം:പാറശാലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയള്‍ പിടിയില്‍. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഷൈജു പ്രാദേശിക സിഐടിയു പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്‍വിള ജങ്ഷനില്‍ ഉമ്മന്‍ചാണ്ടി സ്മാരകവും വെയ്റ്റിങ് ഷെഡും സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് സ്തൂപത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.

Continue Reading

സ്കൂട്ടർ മോഷ്ടിച്ച് കള്ളന്മാർ കടന്നു; ഹെൽമെറ്റില്ലാത്ത യാത്ര എഐ കാമറയിൽ; വാഹന ഉടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസ്

തൊടുപുഴ: മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യുവാവ് യാത്ര ചെയ്തതിന് വാഹന ഉടമയ്ക്ക് പിഴ നോട്ടീസ്. കോട്ടയം സ്വദേശി ജോസ് കുരുവിളക്കാണ് ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി പിഴ അടയ്ക്കാൻ നോട്ടീസ് കിട്ടിയത്. ഓഗസ്റ്റ് അഞ്ചിനാണ്, സെക്യൂരിറ്റി ജീവനക്കാരനായ ജോസ് കുരുവിളയുടെ സ്കൂട്ടറും മൊബൈൽ ഫോണും വെങ്ങല്ലൂർ ഷാപ്പുംപടിയിലെ വാടകവീട്ടിൽ നിന്ന് മോഷണം പോകുന്നത്. സ്കൂട്ടർ മോഷ്ടിച്ച പ്രതികളെ ഓഗസ്റ്റ് ആറിന് ഓച്ചിറയിൽനിന്ന്‌ തൊടുപുഴ പൊലീസ് പിടികൂടി. ജോസ് ജോലിചെയ്യുന്ന സെക്യൂരിറ്റി ഏജൻസിയിലുള്ള പത്തനംതിട്ട പ്രമാടം സ്വദേശി ശരത്ത് എസ് […]

Continue Reading

‘ചന്ദ്രന്റെ തൊട്ടരികെ’; ലാന്‍ഡര്‍ വേര്‍പെട്ടു; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ മൂന്ന്

ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ ദൗത്യം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ മുകളിലെത്തിയശേഷമായിരുന്നു വേര്‍പെടല്‍. നിര്‍ണായക ഘട്ടം വിജയകരമായി പിന്നിട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. നാളെ വൈകീട്ട് നാലുമണിക്കാണ് ലാന്‍ഡറിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുക. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പ്പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നുതുടങ്ങുകയാണ് ചെയ്യുക. അടുത്ത ബുധനാഴ്ച ( ഓഗസ്റ്റ് 23) വൈകീട്ട് 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ്. കഴിഞ്ഞ ദിവസമാണ് പേടകത്തെ വൃത്താകൃതിയിലേയ്ക്കുള്ള ഭ്രമണപഥത്തിലേക്ക് ഇറക്കുന്ന പ്രക്രിയ […]

Continue Reading

കാത്തിരിപ്പിന്റെ 57 വര്‍ഷങ്ങള്‍; ലോകകപ്പ് കിരീടത്തിനായി ഇംഗ്ലണ്ട് വനിതകള്‍, മുന്നില്‍ സ്‌പെയിന്‍

സിഡ്‌നി: ഫിഫ വനിതാ ലോകകപ്പില്‍ പുതിയൊരു ചാമ്പ്യനുണ്ടാകും. സ്‌പെയിനിനെ നേരിടാന്‍ ഫൈനലിലേക്ക് എത്തുന്നത് ഇംഗ്ലണ്ട്. രണ്ടാം സെമിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലുറപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇംഗ്ലണ്ടും സ്‌പെയിനും വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഈ മാസം 20നാണ് കിരീട പോരാട്ടം. എല്ല ടൂണ്‍, ലൗറന്‍ ഹെംപ്, അലെസിയ റുസ്സോ എന്നിവരുടെ ഗോളുകളാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയയുടെ ആശ്വാസ ഗോള്‍ സാം കെര്‍ നേടി. ഒരര്‍ഥത്തില്‍ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ […]

Continue Reading

ബഹുസ്വരതയാണ് ഉറപ്പ് ‘ എസ്.വൈ.എസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു

‘ബഹുസ്വരതയാണ് ഉറപ്പ് ‘എസ്.വൈ.എസ്റാലിയും സമ്മേളനവും സംഘടിപ്പിച്ചു വെള്ളമുണ്ട:എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡണ്ട് മുഹിയിദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. പി കെ കാസിം മാസ്റ്റർ, വി.എസ്.കെ തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, നാസർ മാസ്റ്റർ തരുവണ,കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സുബൈർ അഹ്സനി, ഗഫൂർ അഹ്സനി,ഉബൈദ് സഖാഫി,അലി സഖാഫി, അബ്ദുറഷീദ് […]

Continue Reading

ടൊവിനോയെ ഇൻസ്റ്റ​ഗ്രാമിലൂടെ അപമാനിച്ച ആളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇൻസ്റ്റ​ഗ്രാമിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചെന്ന നടൻ ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വിവരങ്ങൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. തന്റെ സോഷ്യൽമീഡിയ ഹാഡലിൽ വന്ന് തന്നെ പതിവായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെ താരം കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പരാതിക്ക് ആസ്‌പദമായ ലിങ്കും നൽകിയിരുന്നു. എറണാകുളം […]

Continue Reading

79,999 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒല; സിംഗിള്‍ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം

ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. 79,999 രൂപ മുതല്‍ വില ആരംഭിക്കുന്ന എസ് വണ്‍ എക്‌സ് സീരീസിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. എസ് വണ്‍ എക്‌സ്, എസ് വണ്‍ എക്‌സ് പ്ലസ് തുടങ്ങി മൂന്ന് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. രണ്ട് കിലോ വാട്ട് ബാറ്ററി ശേഷിയുള്ളതാണ് എസ് വണ്‍ എക്‌സ്. മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എസ് വണ്‍ എക്‌സ് […]

Continue Reading

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വോള്‍വ്‌സ് പോരിലെ വിവാദ പെനാല്‍റ്റി; മൂന്ന് റഫറിമാര്‍ക്കെതിരെ നടപടി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് പോരാട്ടം വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തില്‍ ഒറ്റ ഗോളിനു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വോള്‍വ്‌സിനെ പരാജയപ്പെടുത്തി. എന്നാല്‍ മത്സരത്തില്‍ അവസാന ഘട്ടത്തില്‍ വോള്‍വ്‌സിനു അനുവദിച്ചു കിട്ടേണ്ട പെനാല്‍റ്റി നിഷേധിക്കപ്പെട്ടതാണ് വിവാദമായത്. പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍. വോള്‍വ്‌സിനു പെനാല്‍റ്റി നിഷേധിച്ച സംഭവത്തില്‍ മത്സരം നിയന്ത്രിച്ച മൂന്ന് റഫറിമാരെ ഈയാഴ്ചയിലെ എല്ലാ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നു മാറ്റി നിര്‍ത്താന്‍ ലീഗ് അധികൃതര്‍ തീരുമാനിച്ചു. റഫറിമാരായ സൈമണ്‍ […]

Continue Reading