‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനെത്തിയ കുട്ടികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന പരിപാടിക്കിടെയാണ് കെ ടി ജലീൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയത്. അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ […]
Continue Reading