വഴുതക്കാട് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റേത്; അപകടശേഷം നിര്‍ത്താതെ പോയി; രണ്ട് യുവാക്കള്‍ക്ക് പരുക്ക്
തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപം കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റ്. അപകടമുണ്ടാക്കിയ കാര്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റേതാണ്. താരം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായും ആരോപണമുയരുന്നുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു […]
Continue Reading