പീഡന പരാതി; പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്ത് പൊലീസ്

General

ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ കേസ് എടുത്തു.പീഡനം , SC – ST പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ് പ്രശോഭ്.

ആരോപണം നേരിടുന്ന ഇയാളെ കോൺഗ്രസ് പ്രാഥമികത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട്‌ നഗരസഭ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ ആണ് പ്രശോഭ് സി. വത്സൻ. കഴിഞ്ഞ ദിവസമാണ് ദലിത് യുവതി പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് . പരാതി മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ അറിയിച്ചു. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നും പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പാലക്കാട്‌ നിയോജക മണ്ഡലം UDF സ്ഥാനാർഥി രമേശ്‌ പിഷാരടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *