യു ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

കോട്ടത്തറ: സി പി എം നടപ്പിലാക്കുന്ന വികസന വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അപവാദ പ്രചരണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട്‌ രാഷ്ട്രീയ വിശദീകരണവും ബഹുജന സദസ്സും നടത്തി. ചെയർമാൻഅബ്ദുള്ള വാഴയിൽ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു.കൺവീനർ സുരേഷ് ബാബുവാളൽ ,ഗഫൂർ വെണ്ണിയോട് ,മാണി ഫ്രാൻസിസ്, വി സി അബൂബക്കർ ഹാജി, പി സി അബ്ദുള്ള, സി കെ ഇബ്രായി, പി.കെ ജോൺ, എം.സി മോയിൻ, […]

Continue Reading

ജില്ലയിൽ ഹയർസെക്കൻ്ററി സ്കൂളുകളിൽ ജീവിതോൽസവം പദ്ധതിയ്ക്ക് തുടക്കമായി

ബത്തേരി: കൗമാരക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയും ഊർജ്ജവും അഭിലഷണീയമായ പുതുവഴികളിലൂടെ ചിട്ടയോടെ പ്രസരിപ്പിച്ച് ആധുനിക ജനാധിപത്യ സമൂഹങ്ങൾക്ക് ഉചിതമായ രീതിയിൽ അവരുടെ വ്യക്തിത്വം സമഗ്രമായി സ്ഫുടം ചെയ്തെടുക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം.ലഹരി വസ്തുക്കളുടെ ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ ,ആത്മഹത്യ പ്രവണത, അപകടകരമായ അക്രമവാസന തുടങ്ങിയ വിപത്തുകൾക്ക് കേവലം ബോധവൽക്കരണം കൊണ്ട് പരിഹാരമാർഗ്ഗം ആകില്ല എന്ന് ബോധ്യമായിട്ടുണ്ട്.ഇതിൻ്റെ വെളിച്ചത്തിലാണ് 21 ദിവസങ്ങൾ നീണ്ടുനിൽ പ്രവർത്തനാധിഷ്ഠിതമയ ചലഞ്ചുകൾ ഉൾപ്പെടുത്തി വ്യക്തിഗത പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത് .പ്രസ്തുത പദ്ധതിയുടെ […]

Continue Reading

വള്ളിയൂർക്കാവ് ജംഗ്ഷനിൽ വാഹനാപകടം: രണ്ടുപേർക്ക് പരിക്കേറ്റു

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു..ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം 56 സ്വദേശി സേവ്യർ,ബൈക്ക് യാത്രികനായ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത്(അപ്പു) എന്നിവർക്കാണ് പരിക്കേറ്റത്,ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Continue Reading

ദേശീയ ഏകതാ ദിനം:മയക്കുമരുന്ന് വിപത്തിനെതിരെ ചുവടുവെച്ചും നാടകമവതരിപ്പിച്ചും എസ്.പി.സി കേഡറ്റുകള്‍

മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ ചുവടുവെച്ചും നാടകമവതരിപ്പിച്ചും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഷ്‌മോബും സ്‌കിറ്റും സംഘടിപ്പിച്ചത്. ജി.എച്ച്.എസ്.എസ് തലപ്പുഴ സ്‌കൂളിലെ കേഡറ്റുകള്‍ ഫ്‌ളാഷ്‌മോബും, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം സ്‌കൂളുകളിലെ കേഡറ്റുകള്‍ സ്‌കിറ്റും അവതരിപ്പിച്ചു. ആശയമികവിലൂം പ്രകടന മികവിലൂം പരിപാടി ജനശ്രദ്ധയാകര്‍ഷിച്ചു. പരിപാടി മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. എസ്.പി.സി […]

Continue Reading

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടി ആരംഭിച്ചത്. സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ സി.സി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിൽ ആരംഭിച്ച സർവീസ് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാമാർഗങ്ങളിലൊന്നായി […]

Continue Reading

മാനിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി

കല്ലൂർക്കുന്ന്: കുന്നുംപുറത്ത് ബാബുവിന്റെ റബ്ബർ തോട്ടത്തിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. ജഡം പാതി ഭക്ഷിച്ച നിലയിലായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഇരുളം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏത് വന്യമൃഗമാണ് മാനിനെ ആക്രമിച്ചതെന്ന് വ്യക്തമല്ല. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി.

Continue Reading

തകർന്ന തരിപ്പണമായി വാളാട് -എടത്തനാ സ്കൂൾ റോഡ് വർഷങ്ങളായിട്ട് നന്നാക്കാൻ നടപടിയില്ല

വാളാട്:അധികൃതരുടെ അവഗണനയ്ക്ക് വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ് എടത്തനാ ഉന്നതിയിലെ 150 ഓളം കുടുംബങ്ങളും എടത്തന ഗവർമെൻ്റെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും വർഷങ്ങൾക്കു മുമ്പ് ടാർ ചെയ്ത് റോഡ് പലതവണ പൊട്ടിപ്പൊളിയുമ്പോഴൊക്കെ മുറിവിൽ തുണി വെച്ച് കെട്ടുന്നതുപോലെ ചെയ്യുകയാണ് . പഞ്ചായത്തും അധികൃതരും പുതിയതായിട്ട് ടാർ ചെയ്യണം എന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുക്കുന്നില്ല റോഡിലെ കുഴി അടച്ചാൽ മഴക്കാലം കഴിയുമ്പോഴേക്കും വീണ്ടും പഴയപോലെ ആവുന്ന സ്ഥിതി ഈ റോഡിന് ആശ്രയിച്ച് എടത്തന ഉന്നതിയിലെ 150 ഓളം കുടുംബങ്ങൾ […]

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 തിയ്യതി രാവിലെ 11 മണിയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 80 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Continue Reading

ദേശീയ ആയുർവേദ ദിനം ആചരിച്ചു

കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ “ആയുർവേദം ; മാനവരാശിക്കും ഭൂമിക്കും” എന്ന പ്രമേയത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷ തമ്പി മുഖ്യ പ്രഭാഷണം […]

Continue Reading

‘മോഹന്‍ലാല്‍ ജി തലമുറകളെ പ്രചോദിപ്പിക്കുന്നു’… അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. രാഷ്ട്രീയ, സിനിമ, സാസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിനു ആശംസകളുമായി എത്തി. നരേന്ദ്ര മോദി മോഹന്‍ലാല്‍ ജി, മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. മലയാള സിനിമയുടെ മാർ​ഗ ദീപമായി അദ്ദേഹം പ്രകാശിക്കുന്നു. […]

Continue Reading