യുവതിക്കെതിരെ ലൈംഗികാതിക്രമം:യുവാവ് പിടിയിൽ

ബത്തേരി: നടന്നു പോകുന്ന യുവതിയെ ബൈക്കിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെന്മേനി, മലവയൽ, പറമ്പിൽവീട്ടിൽ മുഹമ്മദ് ഫസൽനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17.05.2026 തീയതി വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം വിളിക്കുകയും ചെയ്തത്. സംഭവ ശേഷം കടന്നു കളഞ്ഞ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Continue Reading

സിപിഐ മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം വി കെ ശശിധരന്‍, മണ്ഡലം സെക്രട്ടറി ശോഭ രാജന്‍, ജില്ല കൗണ്‍സില്‍ അംഗം നിഖില്‍ പദ്മനാഭന്‍, രജിത് കമ്മന, കെ.സജീവന്‍, ബിജു പി.എസ്, സന്തോഷ്.കെ, സനൂപ് വി.സി, വിജേഷ്, അലക്‌സ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Continue Reading

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; സ്ഥാപനത്തിന് 25,000 രൂപ പിഴ

പൊഴുതന: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്ത സ്ഥാപനത്തിന് എതിരെ കര്‍ശന നടപടിയുമായി പൊഴുതന ഗ്രാമപഞ്ചായത്ത്. അച്ചൂര്‍ ടീ മ്യൂസിയത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാണാസുര അമ്യൂസ്‌മെന്റ് ആന്‍ഡ് അഡ്വഞ്ചര്‍ സോണിനാണ് പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തിയത്.ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്തതിനാണ് നടപടി. പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍ ആണ് പിഴ ഉത്തരവിട്ടത്.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികളെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിനോജ് പി.ടി (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊഴുതന […]

Continue Reading

സിദ്ദിഖും ജനീഷും മന്ത്രിസഭയില്‍, വമ്പന്‍ സര്‍പ്രൈസുകള്‍; സതീശന്‍ ലോക്ഭവനിലെത്തി, മന്ത്രിമാരുടെ പട്ടിക കൈമാറി

തിരുവനന്തപുരം: മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വി ഡി സതീശന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ധാരണയിലെത്തിയെന്ന് വിവരം. ചില മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരമായെന്നാണ് വ്യക്തമാകുന്നത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ലോക്ഭവനില്‍ നിന്ന് അദ്ദേഹം മടങ്ങി. നാളെ രാവിലെ പത്തുമണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. വമ്പന്‍ സര്‍പ്രൈസുകളായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്‍റെയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ ജെ […]

Continue Reading

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; ലോക്ഭവന്‍ നിര്‍ദേശം

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ലോക്ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്. വേദിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ അന്തിമ […]

Continue Reading

സിബിഎസിഇയില്‍ ത്രിഭാഷാ പദ്ധതി വരുമ്പോള്‍; മാറ്റങ്ങള്‍ എന്തൊക്കെ, അറിയാം

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസത്തിന് ശേഷം 2026 ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് മുതല്‍ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യയിലെ പ്രാദേശിക ഭാഷകളായിരിക്കണം. പദ്ധതി വരുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് നോക്കാം. എന്താണ് സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതി? ദേശീയ വിദ്യാഭ്യാസ നയം 2020ലെ ത്രിഭാഷാ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് ശുപാര്‍ശ […]

Continue Reading

‘വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാം’; ബാങ്ക് അക്കൗണ്ടിനെ ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം, പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ചാറ്റ് ജിപിടിയില്‍ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍. ഈ പുതിയ അപ്ഡേറ്റ് വഴി എഐ […]

Continue Reading

പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍; മുഖ്യമന്ത്രി ഉപയോഗിക്കുക വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍

യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പഴയ കാര്‍. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങില്ല. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടുവെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മന്ത്രി മന്ദിരങ്ങളിലും […]

Continue Reading

‘ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല ; കെ സിയുടെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിന്’, ജി സുധാകരൻ

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല, മുൻപും സ്ഥാനത്തിനായി ശിപാർശ ചെയ്തിട്ടില്ല ഇപ്പോഴും ചെയ്യില്ല. മന്ത്രി പദവി ചർച്ചചെയ്യാനായിട്ടല്ല എത്തിയതെന്നും ജി സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞു ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഭരണകക്ഷിയായി വന്നത് യുഡിഎഫാണ്. അതിനെ നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ്. അവർ തീരുമാനിച്ചു ഘടകകക്ഷികൾ […]

Continue Reading

യുഡിഎഫ് മന്ത്രിമാരും വകുപ്പുകളും ഇന്നറിയാം; സാധ്യതകള്‍ ഇങ്ങനെ

യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം. കെ.മുരളീധരന് ആരോഗ്യ വകുപ്പും, സണ്ണി ജോസഫിനു റവന്യു വകുപ്പും ലഭിച്ചേക്കും. എ. പി അനില്‍കുമാറിന് ടൂറിസവും, എക്‌സൈസും, സി.പി ജോണിനു സഹകരണ വകുപ്പും നല്‍കിയേക്കും. ധനവകുപ്പിന് പുറമെ തുറമുഖ വകുപ്പും വി.ഡി സതീശനെന്ന് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുത്താല്‍, പി.സി വിഷ്ണുനാഥിനു ഉന്നതവിദ്യാഭ്യാസ വകുപ്പ് ലഭിക്കും. മന്ത്രിസ്ഥാനത്തേക്ക് ഷാനിമോള്‍ ഉസ്മാനും, ടി.സിദ്ദിഖും അവസാന ഘട്ട പരിഗണനയിലാണ്. അതേസമയം, രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം. […]

Continue Reading