ദീപക് ജീവനൊടുക്കിയ സംഭവം: പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു?

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം. നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് […]

Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; നിർണായക നീക്കവുമായി ED; പ്രതികളുടെ വീടുകളിലടക്കം റെയ്ഡ്

ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.(Enforcement Directorate raids in Sabarimala swarnapali theft case) കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ […]

Continue Reading

‘സജി ചെറിയാന്‍ തിരുത്തണം, പാര്‍ട്ടിയെ ദുര്‍ബലമാക്കി’; വിമർശിച്ച് സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് പരാമർശിച്ച് നടത്തിയ വിവാദ പ്രസ്താവന മന്ത്രി സജി ചെറിയാൻ തിരുത്തണമെന്ന് സിപിഐഎം. ​പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരുത്തൽ ആവശ്യപ്പെടും. വർഗീയത കലർന്ന പരാമര്‍ശം പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായക്ക് ദോഷം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍ പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു.നിരന്തരം സജി ചെറിയാന്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. വിവാദം മൂർച്ഛിച്ച ശേഷവും വീണ്ടും ന്യായീകരിച്ചതും വീഴ്ചയെന്ന് സിപിഐഎം വിലയിരുത്തി. ജനറൽ സെക്രട്ടറി […]

Continue Reading

‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്. സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് നൽകാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോർവെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ട്രംപ്. അമേരിക്കക്ക് എന്താണോ വേണ്ടത് അതിനേക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി. ആ ഭൂപ്രദേശത്തെ ഡെൻമാർക്കിന് സംരക്ഷിക്കാൻ കഴിയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ സമ്മർദ്ദത്തിന് വിധേയരാകില്ലെന്ന് ഗ്രിൻലൻഡ് പ്രധാനമന്ത്രി […]

Continue Reading

എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ […]

Continue Reading

പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം; ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും […]

Continue Reading

അർധരാത്രിയിൽ അരും കൊല; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ അർധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ​ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നസീർ- സുഹറ ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹ​മ്മ​ദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുൽഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ […]

Continue Reading

‘മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്’; സജി ചെറിയാനെതിരെ പരാതി

ചെങ്ങന്നൂര്‍: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.ഇന്നലെയാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇമെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്താവന നടത്തിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ […]

Continue Reading

‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺ​ഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി. എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് […]

Continue Reading

മലപ്പുറംത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറത്ത് പറപ്പൂരിൽ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. അമ്മയും രണ്ട് മക്കളും ആണ് മരിച്ചത്. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading