ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ; പ്രതിയെ പിടികൂടിയത് അതിസാഹസികമായി

General

ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്.
പൊലീസിനെ കണ്ടതോടെ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിന്റെ മുന്നിൽ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തി.

റെയിൽവേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും മോഷണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണ്. മോഷ്ടിക്കപ്പെട്ട വസ്തുക്കളെയെ പ്രതികളെയോ കണ്ടെത്താൻ പലപ്പോഴും കഴിയാതെ പോകാറുണ്ട്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആർപിഎഫ് പ്രതിയിലേക്കെത്തിയത്. മെമു ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ‌ പേരുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *