പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ‘കീഴ്വഴക്കമല്ല വലുത് എല്‍ഡിഎഫാണ്, എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ’; ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ചും സിപിഐഎമ്മിനെ വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കവും […]

Continue Reading

‘എന്റെ ഡ്രൈവർ DYFI അംഗത്വം ഉള്ള ആളാണെന്ന് തെളിയിച്ചാൽ പുറത്താക്കും’; വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ എ തുളസി

തന്റെ ഡ്രൈവർ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന വിമർശനത്തിൽ വിശദീകരണവുമായി മന്ത്രി കെ എ തുളസി. തെളിവ് കാണിച്ചാൽ അങ്ങനെ ഒരാൾ സ്റ്റാഫ്‌ അംഗമായി ഉണ്ടാകില്ല. പാലക്കാട്‌ എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ ഡിവൈഎഫ്എക്കാരനായെന്ന് അറിയില്ലെന്നും മന്ത്രി കെ എ തുളസി പറഞ്ഞു കോൺഗ്രസ്‌കാരെനെയോ യൂത്ത് കോൺഗ്രസ്‌കാരനെയോ ആക്രമിച്ച ഒരാളെ എന്റെ പേർസണൽ സ്റ്റാഫിൽ എടുക്കും എന്ന് പ്രചരിപ്പിക്കുന്നവരോട് നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചതെന്ന് കെ തുളസ് […]

Continue Reading

ഇംഗ്ലണ്ട് സെമിയില്‍; വൈക്കിങ്ങ് ക്ലാപ്‌സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ്

ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇംഗ്ലണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി. ജൂഡ് ബെല്ലിങ്ങാമിന്റെ ചിറകിലേറി നോര്‍വെയുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയാണ് സെമിഫൈനല്‍ എന്‍ട്രി. വിരസമായിരുന്നു ആദ്യ അരമണിക്കൂര്‍. റിസ്‌കെടുക്കാതെ ഇരുടീമുകളുടേയും സേഫ് പ്ലേയാണ് കണ്ടത്. 36 ാം മിനിറ്റില്‍ […]

Continue Reading

‘നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യും’; കടുത്ത പ്രഖ്യാപനവുമായി മൊജ്തബ ഖമനയി

കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മൊജ്തബ സന്ദേശം പങ്കുവച്ചത്. ഖമനയിയുടെ മയ്യിത്ത് ജന്മദേശമായ മശ്ഹദിലെ ഇമാം റിസാ കുടീരത്തില്‍ ഖബറടക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. പിതാവിന്റെയും യുദ്ധങ്ങളില്‍ രക്തസാക്ഷികളായവരുടയും രക്തത്തിന് പ്രതികാരം ചെയ്യും. ഞങ്ങള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഇത് സാധ്യമാകും. വൈകാതെ ലോകത്തിലെ എല്ലാ സ്വതന്ത്ര മനുഷ്യരും […]

Continue Reading

ജനനായകന്‍ വരുന്നു; സെന്‍സര്‍ പോസ്റ്റര്‍ പങ്കുവച്ച് വിജയ്; റിലീസ് ഉടന്‍

ജനനായകന്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ‘ജനനായകന്‍’ എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. സിബിഎഫ്‌സി നിര്‍ദേശിച്ച […]

Continue Reading

പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം; സിപിഐയെ ചര്‍ച്ചക്ക് ക്ഷണിച്ച് സിപിഐഎം

പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച. സിപിഐയെ സിപിഐഎം ചര്‍ച്ചക്ക് ക്ഷണിച്ചു. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. […]

Continue Reading

ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിന്റെ അന്വേഷണ അട്ടിമറി; എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി. എം ആര്‍ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്. കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാല്‍ […]

Continue Reading

കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട് കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. 48 കുടുംബങ്ങളിലെ 129 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ദുരന്തം ഉണ്ടായ പരിസരപ്രദേശത്ത് നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ തിരികെ വീടുകളിൽ എത്തിച്ചു. ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നലെ മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നുമാണ്. അഞ്ചാം ദിനത്തിൽ കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം സുഗമമാണ്. നാല് […]

Continue Reading

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു. ഇതുവരെ മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകൾ. 1,000 കോടി രൂപയുടെ നിക്ഷേപമാണ് 15 അക്കൗണ്ടുകളിൽ ഉള്ളത്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് നടപടി. അക്കൗണ്ട് ഉടമകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ പൊലീസ് തേടി. 3 അക്കൗണ്ടുകൾക്ക് ഹൈക്കോടതിയുടെ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി. മരവിപ്പിച്ച 12 പുതിയ അക്കൗണ്ടുകൾ ഒന്നിലധികം പൊതു, സ്വകാര്യ ബാങ്കുകളിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം […]

Continue Reading

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ: എം വി ഗോവിന്ദന്‍

വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ചോദിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അടക്കം ഉത്തരവാദിത്തമുണ്ടെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ മംഗലാപുരം സ്‌പെഷ്യല്‍ […]

Continue Reading