പ്രണയം നടിച്ച് ലഹരി നല്‍കും; വാടക വീട്ടിലെത്തിച്ച് അനാശാസ്യം; മുഖ്യപ്രതി സമ്പാദിച്ചത് ലക്ഷങ്ങള്‍; കൊച്ചിയില്‍ ആറ് യുവതികളടക്കം 9പേര്‍ അറസ്റ്റില്‍

കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു. ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. […]

Continue Reading

പനിയിൽ വിറച്ച് കേരളം; ഈ മാസം പത്ത് ദിവസത്തിനുള്ളിൽ ആറ് പനി മരണം

സംസ്ഥാനത്ത് വൈറൽ പനി (ഇൻഫ്ലുവൻസ വൈറസ്) കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നു. ജൂലൈയിലെ ആദ്യ ഒമ്പത് ദിവസങ്ങളിൽ സംസ്ഥാനത്ത് 382 കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഈ വർഷം ഇതുവരെ പനിമൂലം19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,857 പകർച്ച പനികേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക ഘടകങ്ങളാലും മറ്റ് കാരണങ്ങളാലും ഉണ്ടാകുന്ന സീസണൽ രോഗമാണ് ഇൻഫ്ലുവൻസ, പനിയും ശരീരവേദനയും സാധാരണ ലക്ഷണങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ, കാൻസർ, പൊണ്ണത്തടി എന്നിവയുള്ള പ്രായമായവരിലും യുവാക്കളിലും മറ്റുള്ളവരേക്കാൾ ഇൻഫ്ലുവൻസ ഗുരുതരമായ ആഘാതം സൃഷ്ടിക്കാം. ഇന്ത്യൻ മെഡിക്കൽ […]

Continue Reading

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ നാസർ മുഖ്യപ്രഭാഷണം നടത്തി. പനമരം സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഹീം.എ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു. മണ്ഡലം ജോയിൻ സെക്രട്ടറി ആസ്യ ഉസ്മാൻ ആശംസയർപ്പിച്ച് സംസാരിച്ചു. കൈതക്കൽ ശാഖാ വനിതാ ലീഗ് […]

Continue Reading

ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കല്‍: തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍, അറസ്റ്റിലായവരില്‍ എഎസ്‌ഐയും ഡോക്ടറും

ബംഗളൂരു: തീവ്രവാദകേസില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയിലില്‍ അനധികൃതമായി സഹായം നല്‍കിയെന്ന സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ് (എന്‍ഐഎ) നടപടി. ജയിലില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്ന് ആരോപണത്തില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. തടിയന്റവിട നസീറിനെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ പ്രതിയായി ഒളിവില്‍ […]

Continue Reading

കീം പരീക്ഷാ ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ […]

Continue Reading

ഗുജറാത്തില്‍ പാലം തകര്‍ന്നു വീണു, സൂയിസൈഡ് പോയിന്റില്‍ മൂന്ന് മരണം

അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി മൂന്നു പേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിന് സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. സൂയിസൈഡ് പോയിന്റ് എന്ന രീതിയില്‍ ഈ പാലം പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായി പ്രദേശത്തിനുള്ള ബന്ധം മുറിഞ്ഞു. രണ്ട് ട്രക്കുകളും […]

Continue Reading

ജാനകി മാറ്റി വി ജാനകി ആക്കണം, 96 കട്ട് വേണ്ട, പകരം 2 മാറ്റങ്ങൾ വരുത്തണം; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ്

കൊച്ചി: വിവാദമായ സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യിൽ 2 മാറ്റങ്ങൾ വരുത്താമെങ്കിൽ പ്രദര്‍ശന അനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയില്‍. ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്ടൈറ്റിലിൽ മാറ്റം വേണമെന്നും സെൻസർബോർഡ് കോടതിയെ അറിയിച്ചു. കോടതിയിലെ വിസ്താര സീനില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്‌ടൈറ്റിലിലും മാറ്റം വരുത്തണം, ജാനകി വിദ്യാധരന്‍ എന്ന പേരിന് പകരം വി ജാനകി എന്നോ ജാനകി വി എന്നോ […]

Continue Reading

‘ഡാ‍ഡി മാ’ ഇനിയില്ല; ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന, വത്സല ചെരിഞ്ഞു

ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ ‘വത്സല’ ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. വനം ജീവനക്കാരുടേയും വന്യജീവി സ്‌നേഹികളുടേയും ഇടയില്‍ ‘ഡാഡി മാ’ എന്നും ‘നാനി മാ’ എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു. കേരളത്തിലെ നിലമ്പൂരിലാണ് വത്സലയുടെ […]

Continue Reading

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആളില്ലാ ലെവല്‍ ക്രോസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കടലൂര്‍ ചെമ്മന്‍കുപ്പത്ത്, കൃഷ്ണസ്വാമി മെടിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ലെവല്‍ക്രോസ് കടന്ന് സ്‌കൂള്‍ ബസ് പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ട്രെയിന്‍ ഇടിച്ചത്. ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് ബസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു. പരിക്കേറ്റവരെ […]

Continue Reading

ടെക്‌സസ് മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു; 40 ലേറെ പേരെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 41 പേരെ കാണാനില്ലെന്ന് ടെക്‌സസ് മേയര്‍ വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും കാണാതായവരില്‍പ്പെടുന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. […]

Continue Reading