‘തൃണമൂല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല’; നിലമ്പൂരില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍ ( P V Anvar ). ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു […]

Continue Reading

‘ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആ 201 റണ്‍സ്!’; മാക്‌സ്‌വെല്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു

സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ നിന്നു അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell). ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തു തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. ഓസ്ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 13 വര്‍ഷം നീണ്ട ഏകദിന കരിയറിനാണ് താരം വിരാമമിട്ടത്. 149 ഏകദിന പോരാട്ടത്തില്‍ നിന്നു 3,990 റണ്‍സ് നേടി. 33.81 ആണ് ആവറേജ്. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്. 77 വിക്കറ്റുകളും 91 ക്യാച്ചുകളും ഏകദിനത്തിലുണ്ട്. 2023ല്‍ ഓസ്‌ട്രേലിയക്ക് ഏകദിന […]

Continue Reading

മഹാ കുംഭാഭിഷേകത്തിന് ഒരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; അപൂര്‍വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: 270 വര്‍ഷത്തിന് ശേഷം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ (Padmanabhaswamy Temple) അപൂര്‍വമായ മഹാ കുംഭാഭിഷേകം ചടങ്ങ് നടത്തുന്നു. ക്ഷേത്ര ശ്രീകോവിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മഹാ കുംഭാഭിഷേകം നടത്തുന്നത്. ജൂണ്‍ 8 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്രീകോവിലിന്റെ പവിത്രത പുനരുജ്ജീവിപ്പിക്കുക എന്നതാണ് മഹാ കുംഭാഭിഷേകം ചടങ്ങ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. സുപ്രീം കോടതി 2017 ല്‍ നിയമിച്ച വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുനരുദ്ധാരണ […]

Continue Reading

മഠത്തുംകുനി ചരിത്രമാകുമ്പോൾആദരംകൊണ്ട് ചരിത്രം രചിച്ച് ജില്ലാപഞ്ചായത്ത്‌ മെമ്പർ

വെള്ളമുണ്ട:വാർഡ് പുനർ വിഭജനത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഇനി ഇല്ലാതാകുന്ന മഠത്തുംകുനി വാർഡിന്റ അവസാന ഗുണഭോക്തൃ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും ആദരിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി വേറിട്ട ചരിത്രം സൃഷ്ടിച്ചു.രാജ്യത്ത് തന്നെ ഇതാദ്യമായിരിക്കും ഒരു ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും തദ്ദേശ സംവിധാനം ആദരിക്കുന്നത്.ജനകീയാസൂത്രണ പ്രതിജ്ഞയുംസമ്മാനവിതരണവും ഗ്രാമ സഭാഅംഗങ്ങളുടെ ഫോട്ടോ സെഷനും മധുരം പങ്ക് വെക്കലുമൊക്കെയായി ആഘോഷപൂർവ്വം പിരിഞ്ഞു.ജനാധിപത്യത്തിന്റെ ഏറ്റവും താഴെ തട്ടിലെ ഉത്സവമാണ് ഓരോ ഗ്രാമസഭയും എന്നത് […]

Continue Reading

പഴശ്ശി നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

മാനന്തവാടി : എടവക പഞ്ചായത്തിലെ പഴശ്ശി നഗറിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനംമന്ത്രി ഓ.ആർ കേളു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ , വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ,ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,എടവക ഗ്രാമ പഞ്ചായത്ത് […]

Continue Reading

ദ്വാരകയിൽചങ്ങാത്തം ക്യാമ്പ് നടത്തി

ദ്വാരക:ദ്വാരക ഖാദിരിയ്യ സുന്നി മദ്റസയിൽ നടന്ന ചങ്ങാത്തം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സ്വദർ മുഅല്ലിം അൻവർ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് പ്രതിനിധി അബ്ദുള്ള ദാരിമി മുസ്തഫ സഖാഫി റസാഖ് മാസ്റ്റർ എന്നിവർ അശംസ ഭാഷണം നടത്തി. മദ്റസാ മുഅല്ലിമുകളായ നാസർ സഖാഫി അബ്ദുറഹുമാൻ സൈനി ഉനൈസ് ജൗഹരി ഹമീദ് മുസ്‌ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Continue Reading

ജില്ലയിലെ ആദ്യ എ.ബി.സി സെന്റര്‍ പ്രവര്‍ത്തന സജ്ജം:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തെരുവുനായ വര്‍ദ്ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ.ബി.സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന് എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ.ബി.സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ.ബി.സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മ്മിച്ച സെന്ററില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ, സുല്‍ത്താന്‍ ബത്തേരി- പനമരം ബ്ലോക്ക് […]

Continue Reading

മാനന്തവാടിയില്‍ ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി ടൗണില്‍ ഖാദി ഗ്രാമസൗഭാഗ്യ പ്രവര്‍ത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കള്‍ക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങള്‍ നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമില്‍ റെഡി മെയ്ഡ് വസ്ത്രങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ധരിക്കുന്ന കോട്ടുകള്‍, വക്കീല്‍ കോട്ടുകള്‍ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി റെഡിമെയ്ഡ് […]

Continue Reading

പ്രത്യാശയുടെ മഴക്കുടകള്‍ഇനി കളക്ടറേറ്റിലും ലഭിക്കും

ഒരു പ്രദേശത്ത് അധിവസിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ ജൂലൈ 30 നുണ്ടായ ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞു. ഈ ദുരന്തത്തെ അതിജീവിച്ച് മുണ്ടക്കൈയിലെ ഒരുപ്പറ്റം വനിതകള്‍ പ്രത്യാശയുടെ കുടവിരിയിക്കുകയാണ് ബെയ്‌ലി ചെറുകിട സംരംഭത്തിലൂടെ. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ ഉയർത്തെഴുന്നേൽപിൻ്റെ വിജയഗാഥ രചിക്കുന്നത്. എല്ലാം നഷ്ടമായി നിസ്സഹായരായി നിന്നവര്‍ ബെയ്‌ലി സംരംഭത്തിലൂടെ അതിജീവനപാതയിലാണ്. മഴക്കുടകളും ബാഗുകളും നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ഒരു കൂട്ടം വനിതകൾ. രക്ഷാ പ്രവർത്തനത്തിനായി സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിൻ്റെ പേര് തന്നെ […]

Continue Reading

പെരുമഴ തന്നെ; 3 ജില്ലകളിൽ റെഡ് അലർട്ട്; ഉയർന്ന തിരമാല, ‘കള്ളക്കടൽ’ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. കാലവർഷത്തിന്റെ ഭാഗമായി പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂർ, കാസർക്കോട്, ഇടുക്കി ജില്ലകളിലാണ് റെ‍ഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]

Continue Reading